കൊച്ചി : വന്ദേമാതരത്തെ ദേശീയഗീതം എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ . വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് . ദേശീയഗീതം എന്ന നിലയിൽ അംഗീകരിക്കുക ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണെന്നും സച്ചിദാനന്ദൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ ഒരിന്ത്യൻ കമ്മ്യൂണിസം രൂപപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടു. കമ്മ്യൂണിസം ആത്മഹത്യയുടെ വഴിയിലാണ്. ഓരോ സ്ഥലങ്ങളിലായി ഇല്ലാതാവുന്നു. ഇവിടെയും എനിക്കറിഞ്ഞ് കൂടാ, അതെത്രകാലം ഉണ്ടാവുമെന്ന്. പക്ഷേ അതിന്റെ തിരോധാനത്തെക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ ഭയം ഹിന്ദുത്വശക്തികളുടെ കടന്നുവരവിനെക്കുറിച്ചുള്ളതാണ്.
ഹിന്ദുത്വശക്തികളുടെ കടന്നുവരവാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്. ഇന്ത്യ ഒരു ആര്യൻ , ഹിന്ദു, ഹിന്ദിരാഷ്‌ട്രമാണെന്നതുപോലെയുള്ള തെറ്റായ ആശയങ്ങൾ അവർ പ്രചരിപ്പിക്കുന്നു. തിരുനാവായയിൽ ഇപ്പോൾ നടക്കുന്ന മൈത്രീമഹോത്സവം അതിനു വേണ്ടിയുള്ള ഒരു നീക്കമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.











