Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 12:15 pm IST
inThiruvananthapuram

തിരുവനന്തപുരം: നാലരപതിറ്റാണ്ടിന്റെ കോര്‍പ്പറേഷന്‍ ഭരണസ്വാധീനമുപയോഗിച്ച് പാളയം മാര്‍ക്കറ്റില്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന അനധികൃത ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി. രാജേഷ്. സിപിഎം ഗുണ്ടാപ്പിരിവില്‍ നട്ടംതിരിഞ്ഞ വ്യാപാരികളുടെ പരാതികളെത്തുടര്‍ന്നായിരുന്നു മേയര്‍ പാളയം മാര്‍ക്കറ്റ് സന്ദര്‍ശിച്ച് കര്‍ശന നടപടി സ്വീകരിച്ചത്. നഗരസഭയുടെ അനുമതിയില്ലാതെ സിപിഎം ഗുണ്ടകള്‍ കച്ചവടക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഗുണ്ടാപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് മേയര്‍ക്ക് ലഭിച്ചത്.

പാളയം ചന്തയില്‍ മീന്‍ വില്‍ക്കണമെങ്കില്‍ ഒരു കൊട്ടയ്‌ക്ക് 500 രൂപ നിരക്കില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കപ്പം കൊടുക്കണമായിരുന്നു. മാര്‍ക്കറ്റിനുള്ളിലെ മറ്റ് കടകളില്‍ നിന്നും ഇത്തരത്തില്‍ അനധികൃതമായും ഭീഷണിപ്പെടുത്തിയും പണം ഈടാക്കിയിരുന്നു. സാധന സാമഗ്രികള്‍ ലോഡിറക്കുന്നതിനുള്ള പ്രതിഫലത്തിനു പുറമെയാണ് വന്‍തുക ഭീഷണിപ്പെടുത്തി തട്ടിയെടുത്തിരുന്നത്. കോര്‍പ്പറേഷനിലെ സിപിഎം കുത്തക ഭരണം അവസാനിച്ചതോടെയാണ് കച്ചവടക്കാര്‍ പരാതിയുമായി മേയറെ സമീപിക്കാന്‍ തീരുമാനിച്ചത്.

നിരവധി പരാതികള്‍ ലഭിച്ചതോടെ പാളയം മാര്‍ക്കറ്റില്‍ പരിശോധന നടത്തിയ മേയറും ഡെപ്യൂട്ടി മേയറും സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്മാരും കച്ചവടക്കാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇനി മുതല്‍ നിയമപരമായ തുകയല്ലാതെ മറ്റാര്‍ക്കും പണം നല്‍കേണ്ടതില്ലെന്നും ഏതെങ്കിലും വിധത്തിലുള്ള ഭീഷണികളോ കപ്പം പിരിക്കലോ ഉണ്ടായാല്‍ ഏതുസമയവും മേയറെയും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെയും അറിയിക്കാമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കച്ചവടക്കാര്‍ക്ക് മേയറും ഭരണസമിതി അംഗങ്ങളും ഉറപ്പുനല്‍കി.

കോര്‍പ്പറേഷനില്‍ സിപിഎം തുടര്‍ച്ചയായി ഭരിച്ചിരുന്നപ്പോള്‍ ഏതു കടയില്‍ എന്ത് സാധനം വില്‍ക്കണമെന്നും ആര് എവിടെ മീന്‍കൊട്ട വയ്‌ക്കണമെന്നും അതിനെല്ലാം ഓരോരുത്തരും എത്രരൂപ വീതം കപ്പം നല്‍കണമെന്നും തീരുമാനിച്ചിരുന്നത് സിപിഎം ഗുണ്ടകളായിരുന്നു. അനധികൃത പിരിവിനെതിരെ പ്രതികരിച്ചാല്‍ അവിടെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന കാട്ടുനീതിയാണ് നടപ്പാക്കിയിരുന്നത്. കോര്‍പ്പറേഷന്‍ ഭരണസമിതിയോട് പരാതിപ്പെട്ടാലും നീതികിട്ടില്ലെന്ന് ഉറപ്പായതോടെ കച്ചവടക്കാര്‍ ഇത്രനാളും പഞ്ചപുച്ഛമടക്കി സഹിക്കുകയായിരുന്നു.

കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ മാര്‍ക്കറ്റില്‍ കെട്ടിടങ്ങള്‍ പണിയുകയും പലകടകളും മുന്‍ഭരണസമിതിയെ സ്വാധീനിച്ച് സ്വന്തമാക്കി വന്‍തുകയ്‌ക്ക് മറിച്ചു നല്‍കിയും ഒരുസംഘം മാര്‍ക്കറ്റിനുള്ളില്‍ വര്‍ഷങ്ങളായി വിരാചിക്കുകയായിരുന്നു. ഇതിനാണ് ഇന്നലെ അറുതിയായത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിനുള്ളില്‍ മുന്‍ഭരണസമിതി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് മേയര്‍ പറഞ്ഞു. നാലോ അഞ്ചോ പേര്‍ കയറി നിന്നാല്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ് കടമുറികളുടെ നിര്‍മാണം. ആവശ്യത്തിനുള്ള വെന്റിലേഷനുമില്ല. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ ലൈസന്‍സ് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഓഫീസില്‍ ഇരുന്ന് കാര്യങ്ങള്‍ വിലയിരുത്തുന്ന കാലം കഴിഞ്ഞു. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് പരാതികള്‍ മനസിലാക്കുക എന്നതാണ് നിലവിലെ ഭരണസമിതിയുടെ തീരുമാനം. ക്രമക്കേടുകള്‍ കാണിച്ചവര്‍ക്കെതിരെ കര്‍ശനമായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ജി.എസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.ആര്‍ ഗോപന്‍, പാറ്റൂര്‍ രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും മേയര്‍ക്കൊപ്പുമുണ്ടായിരുന്നു.

മ്യൂസിയത്ത് നിശാഗന്ധിയിലേക്ക് പോകുന്ന വഴിയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം നിര്‍മ്മിച്ച കടമുറികളും മേയര്‍ സന്ദര്‍ശിച്ചു. രണ്ട് വരിയായി കടമുറികള്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പുറകിലത്തെ കടക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കൂടാതെ വഴിയോരക്കച്ചവടക്കാര്‍ കടകളുടെ മുന്നില്‍ നിന്ന് കച്ചവടം ചെയ്യുന്നതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു. വേണ്ട പരിഹാരം കാണാമെന്ന് മേയര്‍ കച്ചവടക്കാര്‍ക്ക് ഉറപ്പ് നല്‍കി.

Tags: MarketV.V RajeshThiruvananthapuramPalayammayor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Thiruvananthapuram

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.