Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രം പാളി; ഏരിയാ കമ്മിറ്റികളിലും പിണറായിക്കും ഗോവിന്ദനും രക്ഷയില്ല; കീഴ്ഘടകങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ചോദ്യാവലി

The str

പി. ശിവപ്രസാദ് by പി. ശിവപ്രസാദ്
May 24, 2026, 12:01 pm IST
in Kerala

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനം ഒഴിവാക്കാന്‍ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ക്ക് പ്രത്യേകം ചോദ്യാവലി നല്‍കിയെങ്കിലും അണികള്‍ അംഗീകരിക്കുന്നില്ല. സിപിഎമ്മിന്റെ ഏരിയാ തലങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലും നിശിതമായ വിമര്‍ശനമാണ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഉയരുന്നത്. വിമര്‍ശനങ്ങള്‍ വ്യക്തിപരമാകരുതെന്നും നിലപാടുകള്‍ക്കും നയങ്ങള്‍ക്കും പാളിച്ചകള്‍ ഉണ്ടായോയെന്ന് പരിശോധിക്കുകയും വിമര്‍ശിക്കുകയുമാകാം എന്നാണ് നേതൃത്വം നിര്‍ദേശങ്ങള്‍ നല്‍കിയത്. എന്നാല്‍ ജില്ലാതല അവലോകന യോഗങ്ങളുടെ തനിയാവര്‍ത്തനമാണ് ഏരിയാതല അവലോകന യോഗങ്ങളില്‍ നടക്കുന്നത്.

പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും വ്യക്തിപരമായി തന്നെ വിമര്‍ശിക്കുകയുമാണ്. യോഗങ്ങള്‍ നിയന്ത്രിക്കാനെത്തുന്ന മേല്‍ക്കമ്മിറ്റിയില്‍ നിന്നുള്ള നേതാക്കളെ സാക്ഷിയാക്കിയാണ് പാര്‍ട്ടി അണികള്‍ നേതൃത്വത്തെ വിചാരണ ചെയ്യുന്നത്. അവലോകന യോഗങ്ങള്‍ ഏരിയാ തലങ്ങളിലേക്ക് കടന്നതോടെ ജില്ലാതല നേതാക്കളും ജനപ്രതിനിധികളായിരുന്നവരും വിമര്‍ശനത്തിന്റെ ചൂടറിയുന്നു. ഒരു പതിറ്റാണ്ടായി പാര്‍ട്ടിയെ അടക്കി ഭരിച്ചിരുന്നവരെ വിചാരണ ചെയ്യാനുള്ള അവസരം പാര്‍ട്ടി സഖാക്കള്‍ യോഗങ്ങളില്‍ വിനിയോഗിക്കുകയാണ്. ജില്ലാതല അവലോകന യോഗങ്ങളില്‍ പിണറായിക്കും, ഗോവിന്ദനുമെതിരെ ആസൂത്രിത നീക്കമുണ്ടായ സാഹചര്യത്തിലാണ് അതിനെ മറികടക്കാന്‍, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം നേതാക്കളില്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനം പാര്‍ട്ടി ഘടകങ്ങള്‍ എടുക്കേണ്ടതില്ലെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയത്. ഏരിയാ കമ്മിറ്റികള്‍ തയാറാക്കേണ്ട റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ചുള്ള മാര്‍ഗരേഖയാണ് സംസ്ഥാന നേതൃത്വം തയാറാക്കി നല്‍കിയിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണ് കീഴ്ഘടകങ്ങളിലുണ്ടാകേണ്ടതെന്നാണ് കര്‍ശന നിര്‍ദേശം. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ക്കായി വിശദമായ ചോദ്യാവലി തയാറാക്കി നല്‍കിയിട്ടുണ്ട്. ഓരോ ലോക്കല്‍ കമ്മിറ്റിയും റിപ്പോര്‍ട്ട് തയാറാക്കി ചര്‍ച്ച ചെയ്ത് ഏരിയാ സെന്ററുകളില്‍ എത്തിക്കാനാണ് നിര്‍ദേശം. 34 ചോദ്യങ്ങളുള്ള സര്‍ക്കുലറാണ് ലോക്കല്‍ കമ്മിറ്റികള്‍ക്ക് ലഭിച്ചിരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ 2026ലെ തെരഞ്ഞെടുപ്പ് വരെയുള്ള വോട്ടിങ് പാറ്റേണുകള്‍ താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2021 നിയമസഭ, 2024 പാര്‍ലമെന്റ്, 2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, 2026 നിയമസഭ എന്നിങ്ങനെ ഓരോ ഘട്ടത്തിലും ലഭിച്ച വോട്ടുകള്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ പരിശോധിക്കണം. പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാത്തതിന്റെ കാരണങ്ങളും വോട്ടിങ് രീതിയില്‍ മാറ്റമുണ്ടാകാന്‍ ഇടയാക്കിയ ഘടകങ്ങളും വ്യക്തമാക്കണം.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീടുകളിലും കയറണമെന്ന തീരുമാനം നടപ്പിലാക്കിയോയെന്നും എത്ര വീടുകള്‍ സന്ദര്‍ശിച്ചുവെന്നതും ലോക്കല്‍ അടിസ്ഥാനത്തില്‍ വിശദീകരിക്കണം. ഏരിയാ കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും എത്ര വീടുകള്‍ സന്ദര്‍ശിച്ചു എന്നതിന് ഓരോ അംഗത്തിന്റെയും പേര് സഹിതം കണക്ക് നല്‍കാനാണ് നിര്‍ദേശം. മുഴുവന്‍ പാര്‍ട്ടി അംഗങ്ങളും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് എത്രത്തോളം അകന്നു എന്നതും വിവിധ സാമൂഹിക വിഭാഗങ്ങളുടെ അനുകൂല, പ്രതികൂല നിലപാടുകളും പരിശോധിക്കും. നേതാക്കളുടെ വീഴ്ച മറച്ചുവെച്ച് താഴെത്തട്ടിലുള്ള കമ്മിറ്റികളില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കാനാണ് ചോദ്യാവലി നല്‍കിയതെന്നും വിമര്‍ശനം ഉയരുന്നു.

Tags: CPM Kerala2026 Kerala assembly electionsPinarayi and Govindan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അവിടുത്തെപ്പോലെ ഇവിടെയും

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.