തിരുവനന്തപുരം:പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതിന് പിന്നാലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിന്റേതാണ് നടപടി.പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജ്യോതിഷ് ഉള്‍പ്പെടെയുള്ളവരുടെ സ്ഥലമാറ്റമാണ് സ്റ്റേ ചെയ്തത്.
ഇടതുഭരണ അനുകൂലികളായവരെ ഉള്‍പ്പടെയാണ് സ്ഥലംമാറ്റിയത്. വളരെ ദൂരേക്ക് സ്ഥലം മാറ്റപ്പെട്ട തിരുവനന്തപുരം റൂറലിലുള്‍പ്പെട്ടിരുന്ന നാല് ഉദ്യോഗസ്ഥരാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് സ്ഥലം മാറ്റം താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. വളരെ ദൂരത്തേക്കുള്ള സ്ഥലംമാറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
















