തിരുവനന്തപുരം:ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ യുവതി മുങ്ങിമരിച്ചു. വാമനപുരം നദിയില്‍ വീണാണ് അപകടം.
തിരുവനന്തപുരം കമലേശ്വരം സ്വദേശിനി അനുപമയാണ് മരിച്ചത്.നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ അനുപമ വെള്ളത്തില്‍ വീഴുകയായിരുന്നു.
വെള്ളത്തില്‍ വീണ സുഹൃത്തിനെ ഒപ്പമുള്ളവര്‍ രക്ഷപ്പെടുത്തി. പരിസരത്തുണ്ടായിരുന്നവര്‍ അനുപമയെ ഉടന്‍ കരയ്‌ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.















