Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 07:34 am IST
in Kerala

പതിനാറാം കേരളം നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. നിയമസഭയ്‌ക്കുള്ളില്‍ ബിജെപിയുടെ മൂന്ന് പേരേ ഉള്ളു എങ്കിലും പ്രതിപക്ഷത്തിന്റെ ദൗത്യം നിര്‍വഹിക്കാന്‍ ബിജെപിക്കാണ് കഴിയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം പിണറായി ഭരണത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നെങ്കിലും അവര്‍ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിച്ചില്ല. ഭരണമുന്നണിക്കൊപ്പം കൂടി പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തിലാകുമ്പോള്‍ ഇടതുപക്ഷത്തിന്റെ നിലപാടിലും മാറ്റമുണ്ടാകില്ല. പുറത്തവര്‍ ഇന്‍ഡി മുന്നണിയായി, ഒരു മെയ്യായി നില്‍ക്കുന്നവരാണ്.

കേരളത്തില്‍ ബിജെപി നേടിയ വിജയം തന്റേതോ മറ്റേതെങ്കിലും നേതാക്കളുടേതോ അല്ല. ഇത് ബിജെപിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അവസരമാണ്. വിജയം സൃഷ്ടിക്കാന്‍ രാപകല്‍ അധ്വാനിച്ച ഓരോ പ്രവര്‍ത്തകനോടും നന്ദി പറയുന്നു. മതരാഷ്‌ട്ര വാദികള്‍ക്ക് അടിയറവ് പറയുന്ന കോണ്‍ഗ്രസ് ഭരണം കേരളത്തെ എവിടേയ്‌ക്കാണ് നയിക്കുന്നതെന്ന ആശങ്ക പൊതുസമൂഹത്തിനുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ മൂന്ന് എംഎല്‍എമാര്‍ സഭയിലുണ്ടാകും. ബിജെപി എന്ന ദേശീയ പ്രസ്ഥാനം കേരളത്തിലുമുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ജന്മഭൂമിയോട് പറഞ്ഞു.

മൂന്ന് എംഎല്‍എമാരുമായാണ് ഇന്ന് ബിജെപി നിയമസഭയിലേക്ക് പോകുന്നത്. എന്ത് തോന്നുന്നു?
വളരെ അഭിമാനത്തോടെയാണ് ഞങ്ങള്‍ ഇന്ന് നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇത് കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണ ബിജെപി പ്രവര്‍ത്തകരുടെ നേട്ടമാണ്. ഈ വിജയത്തിന്റെ അവകാശികള്‍ അവരാണ്. ബിജെപിയെ ഒരിടത്തും വിജയിക്കാന്‍ അനുവദിക്കില്ലെന്ന് ശപഥം ചെയ്ത ഇടത് വലത് മുന്നണികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കുമുള്ള മറുപടിയാണ് കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം. പത്ത് വര്‍ഷം മുന്‍പ് വെറും മൂന്ന് എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന ബംഗാളില്‍, 207 എംഎല്‍എമാരുമായി ബിജെപി അധികാരത്തില്‍ എത്തിയത് പോലെ, വരും നാളുകളില്‍ കേരളത്തിലും വലിയൊരു ജനപിന്തുണ ഞങ്ങള്‍ നേടിയെടുക്കും. സഭയ്‌ക്കകത്തും പുറത്തുമുള്ള പ്രവര്‍ത്തനം അതിന്‌വേണ്ടിയായിരിക്കും.

സഭയില്‍ സര്‍ക്കാരിന് നല്‍കുന്ന സഹകരണം?
നിയമസഭയില്‍ എന്നല്ല, ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയായിരിക്കും. ഇടതു പക്ഷവും കോണ്‍ഗ്രസും സഹകരണ മുന്നണികളാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രതിപക്ഷത്തെ ഏറ്റവും ശക്തമായ ശബ്ദം ബിജെപിയുടേതാകും. കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി ചെയ്യേണ്ട ഉത്തരവാദിത്തം ആരും ചെയ്തില്ല. നിയമസഭയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാനോ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനോ ആരും ഉണ്ടായിരുന്നില്ല. ശബരിമല വിഷയമടക്കം ജനങ്ങള്‍ ദ്രോഹിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു. എന്നാല്‍ ഇനി നിയമസഭയ്‌ക്കുള്ളില്‍ ബിജെപി ഉണ്ട്. ഞങ്ങള്‍ അഴിമതി തുറന്നുകാട്ടും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കും. സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനും അവരുടെ വികസനവിരുദ്ധ രാഷ്‌ട്രീയത്തെ ചെറുക്കാനും മൂന്ന് ബിജെപി എംഎല്‍എമാര്‍ ധാരാളം മതി. കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ എപ്പോഴും മുന്നിലുണ്ടാകും. സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനോപകാര നടപടികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും. ക്രീയാത്മകമായ പ്രതിപക്ഷ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് ബിജെപി കാട്ടിക്കൊടുക്കും.

ബിജെപിയുടെ വികസന അജണ്ടകള്‍ എങ്ങനെ സാധ്യമാക്കും?
കേരളത്തിന്റെ രാഷ്‌ട്രീയ സംസ്‌കാരത്തില്‍ ഒരു മാറ്റം യാഥാര്‍ത്ഥ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിവാദങ്ങളുടെ രാഷ്‌ട്രീയത്തിനപ്പുറം വികസനത്തിന്റെ രാഷ്‌ട്രീയത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും നല്ലൊരു ഭാവിക്കാണ് എല്ലായ്‌പ്പോഴും ഞങ്ങളുടെ പ്രഥമ പരിഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസിത കേരളമെന്ന കാഴ്ചപ്പാടിനെ ജനങ്ങള്‍ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കേരളത്തില്‍ എന്‍ഡിഎയുടെ ഉജ്ജ്വല വിജയം. കേരളത്തിലെ ജനങ്ങള്‍ക്കും വികസനത്തിന്റെ, നല്ല ജിവിത സൗകര്യങ്ങളുടെ സുഖം അനുഭവിക്കാനാകണം. കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പലതും കേരളത്തില്‍ നടപ്പിലാക്കിയിരുന്നില്ല. ആയുഷ്മാന്‍ ഭാരത്, വയോവന്ദന്‍ യോജന, പിഎം ആവാസ്‌യോജന തുടങ്ങിയ പദ്ധതികളോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു ഇടത് സര്‍ക്കാരിന്. പൊതുവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റത്തിനുതകുന്ന പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട ശേഷം ചില മത രാഷ്‌ട്രീയ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതില്‍ നിന്ന് പിന്‍വാങ്ങി. നമ്മുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്ന പദ്ധതിയായിരുന്നു പിഎം ശ്രീ. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കണം. കേരളത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും അത് അനിവാര്യമാണ്. അത്തരം പദ്ധതികളോട് പുതിയ സര്‍ക്കാരിന്റെ സമീപനം ഞങ്ങള്‍ വിലയിരുത്തും. ജനക്ഷേമ, കേന്ദ്ര പദ്ധതികളുടെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.

നേമത്തെ ജനങ്ങളോട് പറയാനുള്ളത്?
ഞാനിനി നേമത്തെ ജനങ്ങളുടെ പ്രധാന സേവകനാണ്. അവരെ സേവിക്കാനുള്ള അവസരമാണ് അവര്‍ നല്‍കിയിരിക്കുന്നത്. നേമത്തെ ഓരോ വ്യക്തിയുടെയും ഒപ്പം ഞാനുണ്ട്. വികസിത കേരളം സാധ്യമാകാന്‍ വികസിത നേമവും ഉണ്ടാകണം. തെരഞ്ഞെടുപ്പിന് മുമ്പ് നേമത്തെ ജനങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും നടപ്പിലാക്കും. നേമത്തെ ഓരോ ബിജെപി പ്രവര്‍ത്തകനും അത്യധ്വാനം ചെയ്ത് നേടിയെടുത്തതാണ് ഈ വിജയം. അതിന്റെ എല്ലാ മെറിറ്റും ഉള്‍ക്കൊണ്ടുകൊണ്ടാകും നേമത്തെ എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനം. എല്ലാവര്‍ക്കും വേണ്ടി, എല്ലാവര്‍ക്കുമൊപ്പം വികസിത നേമത്തിനായി പ്രവര്‍ത്തിക്കും.

രാജീവ് ചന്ദ്രശേഖര്‍

2006ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006 മുതല്‍ 2024 വരെയുള്ള 18 വര്‍ഷം ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി. നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍ മികച്ച പ്രവര്‍ത്തനം നടത്തി. ബിജെപിയുടെ ദേശീയ വക്താവ്, എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാന്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ശശി തരൂരിനോട് ചെറിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് വീട്. വേദ്, ദേവിക എന്നിവര്‍ മക്കള്‍.

എയര്‍ഫോഴ്‌സിലെ എയര്‍ കമാന്റര്‍ ആയിരുന്ന തൃശൂര്‍ ദേശമംഗലം സ്വദേശി എം.കെ. ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകന്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി. 1988 മുതല്‍ 1991 വരെ അമേരിക്കയിലെ ഇന്റല്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ കമ്പ്യൂട്ടറിന്റെ ചിപ്പ് പ്രൊസസര്‍ നിര്‍മിക്കുന്ന ഐടി ഉദ്യോഗസ്ഥനായി ജോലി നോക്കി.

1991ല്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തു. 1991ല്‍ ബിപിഎല്‍ കമ്പനിയില്‍ ചേര്‍ന്ന് 1994ല്‍ അതിന്റെ തന്നെ മൊബൈല്‍ ഫോണ്‍ കമ്പനി രൂപീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിച്ച ബിപിഎല്‍ മൊബൈല്‍ കമ്പനി പിന്നീട് മറ്റൊരു കമ്പനിയില്‍ ലയിച്ചു. 2005ല്‍ രാജീവ് ചന്ദ്രശേഖര്‍ ജുപ്പീറ്റര്‍ ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി.

2013ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ മാഗസിന്‍ 2017ല്‍ തെരഞ്ഞെടുത്ത രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41-ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു. സായുധ സേനയ്‌ക്കും വെറ്ററന്‍സിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Tags: Nemom ConstituencyBJP is the real oppositionkerala assemblyBjp KeralaRajiv Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

Kerala

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം
Kerala

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

ഇളയരാജയ്‌ക്ക് പരിഹാസം? പ്രതിഷേധം കത്തിയതോടെ ഡയലോഗ് വെട്ടിമാറ്റി ‘കറുപ്പ്’ ടീം

ഇത് ഭാരതമാണ്, ഇവിടെ ഒരു ഭരണഘടനയുണ്ട്!

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.