Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 05:58 pm IST
inIndia
മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ മരുമകനും തൃണമൂലിലെ രണ്ടാമനുമായ അഭിഷേക് ബാനര്‍ജിയുടെ 43 ബിനാമി സ്വത്തുക്കളുടെ വിവരം പുറത്തുവിട്ട് ബിജെപി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായാണ് വിവരം.

അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷൻ (കെഎംസി) അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട 17 സ്വത്തുക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് 43 ബിനാമി സ്വത്തുക്കളുടെ വിവരങ്ങള്‍ ബിജെപി പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും മമതയ്‌ക്കും മരുമകനും വലിയ ആഘാതമായിരിക്കുകയാണ് ഈ സംഭവം.

കൊല്‍ക്കത്തയിലെ ആഡംബര മേഖലകളില്‍ മാത്രം 43 രഹസ്യ സ്വത്തുക്കളുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. സ്വത്തുക്കളുടെ വിശദമായ പട്ടിക ബംഗാള്‍ ബിജെപി ഘടകം പുറത്തുവിട്ടിരിക്കുകയാണ്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തനിക്ക് 2.3 കോടി രൂപയുടെ ആസ്തിയും 1.4 കോടി രൂപയുടെ വാർഷിക വരുമാനവും 36 ലക്ഷം രൂപയുടെ ബാധ്യതയുമേ ഉള്ളൂവെന്നാണ് അഭിഷേക് ബാനർജി വ്യക്തമാക്കിയിരുന്നത്. ഈ കണക്കുകളെ അട്ടിമറിക്കുന്നതാണ് ഇപ്പോള്‍ ബിജെപി പുറത്തുവിട്ട പട്ടികയിലെ വിവരം. ഇത് ഭാവിയില്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് വലിയ കുരുക്കാകാന്‍ സാധ്യതയുണ്ട്. ആദായനികുതിവകുപ്പ് വരെ രംഗത്ത് വന്നേയ്‌ക്കാം.

സയോനി ഘോഷും കുടുങ്ങുമോ?

എന്നാല്‍ ബിജെപി പുറത്തുവിട്ട പട്ടിക പൂർണ്ണമായും വ്യാജമാണെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം. പുറത്തുവന്ന പട്ടികയില്‍ തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷയും ജാദവ്പൂർ എംപിയുമായ സായോനി ഘോഷിന്റെ പേരുമായി സാമ്യമുള്ള ‘സയാനി ഘോഷ്’ എന്ന വ്യക്തിയുമായി ചേർന്ന് അഭിഷേക് ബാനർജി സംയുക്തമായി ഉടമസ്ഥത പുലർത്തുന്ന ഒരു സ്വത്തും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലെ സെവൻ ടാങ്ക്സ് ലെയിനിലുള്ള 19ഡി എന്ന വിലാസത്തിലാണ് ഈ കെട്ടിടമുള്‍പ്പെട്ട ഭൂമി.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ശക്തമായ ഭാഷയില്‍ നിഷേധിച്ച്‌ ജാദവ്പൂർ എംപി സയോനി ഘോഷ് രംഗത്തെത്തി. ആ രേഖകളില്‍ പറയുന്ന സയാനി ഘോഷ് താനല്ലെന്നും രാഷ്‌ട്രീയത്തില്‍ നിന്ന് യാതൊരുവിധ അവിഹിത ലാഭവും ഉണ്ടാക്കാത്ത ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്നാണ് താൻ വരുന്നതെന്നും സാവോനി എക്സില്‍ കുറിച്ചു.

ബിജെപി പുറത്തുവിട്ട പട്ടികയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷന്‍ ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലാണ്. പാർട്ടി എംഎല്‍എയായ ഫിർഹാദ് ഹക്കീം ആണ് കൊല്‍ക്കത്ത മേയർ. ഈ സാഹചര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ചോർത്തി പാർട്ടി നേതാക്കളെ വേട്ടയാടാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് ടിഎംസിയുടെ ആക്ഷേപം.

Tags: Trinamool CongressTMCAbhishek BanerjeeMamata BanerjeeLatest newsBengal politicsSayoni Ghosh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.