il, : പോക്സോ കേസില്‍ ജയിലിലുളള മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാസര്‍ഗോഡ് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ കര്‍ശന ഉപാധികളാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യമായ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കണം.
ശനിയാഴ്ചകളില്‍ രാവിലെ 10നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം. സംസ്ഥാനം വിടാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് ജാമ്യവ്യവസ്ഥയിലുളളത്. ഫെബ്രുവരി 13 മുതല്‍ കോഴിക്കോട് ജയിലില്‍ റിമാന്‍ഡിലാണ് പ്രതി.
നിലമ്പൂര്‍ പൊലീസാണ് മുന്‍ പൊലീസുകാരന്‍ കൂടിയായ ഫിലിപ്പ് മമ്പാടിനെ അറസ്റ്റ് ചെയ്തത്. മാനസികാസ്വസ്ഥ്യമുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കളാണ് കൗണ്‍സിലിംഗിനായി ഫിലിപ്പ് മമ്പാടിന്റെ വീട്ടില്‍ എത്തിച്ചത്.
2025 സെപ്തംബര്‍ മൂന്നിന് പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് പൊലീസ് ഐഡി കാര്‍ഡ് ദുരുപയോഗപ്പെടുത്തി മുറി എടുത്ത് പീഡിപ്പിക്കുകയായിരുന്നു എന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്.
















