Kerala

യുഡിഎഫ് ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കിയുളള പടക്കങ്ങള്‍ പൊട്ടിക്കവെ അപകടത്തില്‍ ബാലന്‍ മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍ : പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു.അഴീക്കോടാണ് സംഭവം.

പുന്നക്കപ്പാറ സ്വദേശി അമാന്‍ ആണ് മരിച്ചത്.പ്രദേശത്ത് യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കി വന്ന പടക്കങ്ങള്‍ കുട്ടികള്‍ പൊട്ടിക്കവെയാണ് അപകടം.രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ആഘോഷത്തിലായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍.പൊട്ടാതെ ബാക്കി വന്ന പടക്കങ്ങള്‍ കുട്ടികള്‍ മൈതാനത്തെത്തിച്ച് ചെങ്കല്ലിന്റെ മുകളില്‍ വച്ച് ഉഗ്രശേഷിയുള്ള ഗുണ്ട് മാതൃകയിലുള്ള പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പടക്കം പൊട്ടിത്തെറിച്ച് അമാന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു.

പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

Recent Posts