
തൃശ്ശൂര്‍: പുതുച്ചേരി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെയ് 22 മുതല്‍ 29 വരെ നടക്കുന്ന 76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ബോയ്‌സ്, ഗേള്‍സ് ടീമുകളെ യഥാക്രമം മില്ലന്‍ ജോസ് മാത്യുവും (സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് മന്നാനം), ആര്‍ത്തിക കെയും (പ്രൊവിഡന്‍സ് എച്ച്.എസ്.എസ് കോഴിക്കോട്) നയിക്കും. ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ബിഎഫ്‌ഐ) ആഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇരു ടീമുകളും മെയ് 20-ന് പുതുച്ചേരിയിലേക്ക് പുറപ്പെടും. ബോയ്‌സ് ടീമിന്റെ 21 ദിവസത്തെ തീവ്രപരിശീലന ക്യാമ്പ് തൃശ്ശൂര്‍ എറവ് സെന്റ് തെരേസാസ് സ്‌കൂളിലും, ഗേള്‍സ് ടീമിന്റെ ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലുമാണ് പൂര്‍ത്തിയായത്.
കേരള ടീം:
ബോയ്‌സ്: മില്ലന്‍ ജോസ് മാത്യു (ക്യാപ്റ്റന്‍), ജെറിന്‍ ജോഷി, അഭിജിത്ത് ആര്‍.എസ്, ആല്‍ബിന്‍ ആര്‍ (എല്ലാവരും കോട്ടയം), അഭിഷേക് ആര്‍, പ്രദീപ്, അദ്വൈത് എ.എസ്, ആശ്രയ് ടി (എല്ലാവരും തൃശ്ശൂര്‍), വിശാല്‍ പി.കെ, മുഹമ്മദ് സിനാന്‍ (ഇരുവരും കോഴിക്കോട്), യുവേഷ് (തിരുവനന്തപുരം), നൈജല്‍ ജേക്കബ് (ഇടുക്കി), വാസുദേവ് ആര്‍ (കൊല്ലം). കോച്ച്: പ്രേം കുമാര്‍ (തൃശ്ശൂര്‍); മാനേജര്‍: വിന്നി ബെസ്റ്റിന്‍ (തൃശ്ശൂര്‍).
ഗേള്‍സ്: ആര്‍ത്തിക കെ (ക്യാപ്റ്റന്‍), ക്ലൗഡിയ ഒണ്ടേന്‍, വൈഗ ടി, ജ്യോതിര്യാണി ബി (എല്ലാവരും കോഴിക്കോട്), സുഭദ്ര ജയകുമാര്‍, അഞ്ജു ജോസഫ് (ഇരുവരും ആലപ്പുഴ), തീര്‍ത്ഥ പ്രവീണ്‍ (മലപ്പുറം), മാളവിക വി (കണ്ണൂര്‍), ദിവ്യ എസ് ബിന്‍ (തിരുവനന്തപുരം), ലിയ മരിയ (തൃശ്ശൂര്‍), അര്‍ഷിദ കെ.എസ് (എറണാകുളം), അനന്യമോള്‍ ഇ.എസ് (കോട്ടയം). കോച്ച്: ജിജോ പോള്‍ (കെ.എസ്.എസ്.സി); മാനേജര്‍: ബീന സനില്‍ (ആലപ്പുഴ).