ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഭാരത ഇമാമിന് യുകെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കിഴക്കന്‍ ലണ്ടനിലെ ഓള്‍ഡ് ഫോര്‍ഡ് റോഡില്‍ താമസിച്ചിരുന്ന അബ്ദുള്‍ ഹലീം ഖാന്‍ (54) എന്നയാള്‍ക്കാണ് ലണ്ടനിലെ സ്‌നെയര്‍സ്ബ്രൂക്ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറഞ്ഞത് 20 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയ ശേഷമേ ഇയാള്‍ക്ക് ഇളവുകളെക്കുറിച്ച് ചിന്തിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.
കിഴക്കന്‍ ലണ്ടനിലെ പള്ളിയില്‍ ഇമാമായിരുന്ന ഇയാള്‍ 2005നും 2014നും ഇടയിലുള്ള ഒമ്പത് വര്‍ഷ കാലയളവിനുള്ളില്‍ ആത്മീയ ശക്തിയുണ്ടെന്നും ജിന്നിന്റെ സ്വാധീനമുണ്ടെന്നും വിശ്വസിപ്പിച്ച് 12 വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് പേരെയാണ് ക്രൂരമായി പീഡിപ്പിച്ചത്.













