നീ പകുത്ത ഓര്‍മ്മകള്‍,നെഞ്ചില്‍
മൂളലായി തോന്നവെ ഒന്നുകാണാന്‍ കൊതിച്ചു പോകുന്നു.
പങ്കുവച്ച നിമിഷങ്ങളിലെ പിണക്കങ്ങള്‍ ഇന്നെനിക്ക് മധുരമായി മാറുമ്പോള്‍ നീ എന്‍ അരികിലില്ലല്ലോ.
ഒരു നേരമെങ്കിലും ഒരു വാക്ക് ചൊല്ലിടാന്‍ വന്നിടുമോയെന്ന് വീണ്ടും തോന്നിടുമ്പോള്‍ നിന്‍ ശ്വാസം ഇന്നിനി ഭൂമിയില്‍ ഇല്ല പോലും.
നിറഞ്ഞ മിഴികളിലെ കരിമഷി കണ്ണുനീര്‍ തുടച്ചു മാറ്റാന്‍ ഇനി എനിക്കാവില്ലല്ലോ.
അറിയാതെ പറയാതെ നോവിച്ച നിന്‍ മനസിനോട് ഞാന്‍ ഉള്ളാകെ നിറഞ്ഞു ക്ഷമ ചോദിപ്പൂ. ദൂരെ പൊന്‍ താരമായി നീ പോയിക്കഴിഞ്ഞിരുന്നു.
കാര്‍മേഘം മൂടുമി മഴ നേരം വീടിന്റെ പടിപ്പുരയില്‍ നിന്നെയോര്‍ത്ത് ഇരിക്കുമ്പോഴും മഴത്തുള്ളികളായി നീ എന്‍ മനസില്‍ പെയ്തിറങ്ങുറന്നല്ലോ.
നീ പകുത്ത ഓര്‍മ്മകള്‍, നെഞ്ചില്‍
മൂളലായി തോന്നവെ ഒന്നുകാണാന്‍ കൊതിച്ചു പോകുന്നു, വീണ്ടും കൊതിച്ചു പോകുന്നു.
















