കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു.കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം ചെറുവണ്ണൂരിലാണ് സംഭവം.
ഗുരുതര പൊളളലേറ്റ സോനയുടെ ഭര്‍ത്താവ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോനയെ ആശുപത്രിയില്‍ കാണിച്ച് വീട്ടിലേക്ക് മടങ്ങവെയാണ് കാറിന് തീപിടിച്ചത്. കാറിന്റെ പിന്‍സീറ്റിലായിരുന്നു സോന ഇരുന്നിരുന്നത്.
പിന്‍ഭാഗത്തെ ഡോര്‍ ലോക്കായതിനാല്‍ സോനയ്‌ക്ക് പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
















