Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി :വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം. എറണാകുളം മുളന്തുരുത്തിയില്‍ ഫൈബര്‍ അസംസ്‌കൃത വസ്തു സംഭരണകേന്ദ്രത്തില്‍ മരം കടപുഴകി വീണു മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മൂവാറ്റുപുഴയില്‍ മരം കടപുഴകി വീണ് ഗതാഗത തടസമുണ്ടായി.

നിര്‍മ്മല സദന്‍ റോഡില്‍ മരം വീണ് കാര്‍ തകര്‍ന്നു. നായരമ്പലത്ത് നാല് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.

പാലക്കാട് വടക്കഞ്ചേരി പ്രധാനി ഭാഗത്ത് നിരവധി വീടുകള്‍ തകര്‍ന്നു. ചിറ്റിലഞ്ചേരി സംസ്ഥാന പാതയില്‍ മരം ഒടിഞ്ഞുവീണു ഗതാഗത തടസമുണ്ടായി.കോഴിക്കോട് വടകര തിരുവള്ളൂര്‍ വള്ളൂക്കരയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശമുണ്ടായി.

 

Recent Posts