ചെന്നൈ : മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവച്ചു.മന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് കൈമാറിയത്.നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും മത്സരിച്ച് വിജയിച്ചിരുന്നു.
പതിനാല് ദിവസത്തിനുള്ളില്‍ ഒരു മണ്ഡലത്തില്‍ നിന്ന് രാജിവെക്കണം എന്നാണ് നിയമം. ഞായറാഴ്ച രാവിലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ ജവര്‍ഹലാല്‍ നെഹ്‌റു സ്റ്റേഡയത്തിലായിരുന്നു ചടങ്ങ്. തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
















