Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങള്‍ വിദ്യാഭ്യാസത്തിന്റേയും സംസ്‌കാരത്തിന്റേയും കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഡോ. മോഹന്‍ കുന്നുമ്മല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 11:30 am IST
in Kerala
കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനിയറിംഗ് കോളജില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന പ്രതിനിധി സഭ വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനിയറിംഗ് കോളജില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന പ്രതിനിധി സഭ വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഭാരതത്തിലെ ഗ്രാമങ്ങളുടെ കേന്ദ്രബിന്ദുവായ ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ മാത്രമല്ല, സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങള്‍ കൂടിയായിരുന്നുവെന്ന് ആരോഗ്യ, കേരള സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലറായ ഡോ. മോഹന്‍ കുന്നുമ്മല്‍. കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനീയറിങ് കോളേജില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങള്‍ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. അതിന്റെ പ്രാധാന്യം മനസ്സിലാക്കിയ മെക്കാളയെ പോലുള്ള വിദേശാക്രമണകാരികള്‍ ക്ഷേത്രങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചു. സമൂഹത്തിന്റെ മൂല്യാധിഷ്ഠിത പുനര്‍നിര്‍മാണത്തിന് ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും വീണ്ടും ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകം അതിവേഗ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്, ഭാവിയില്‍ എന്തുതരത്തിലുള്ള തൊഴില്‍ അവസരങ്ങളായിരിക്കും രൂപപ്പെടുക എന്ന് പോലും ഇന്ന് ഉറപ്പായി പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകള്‍ വിദ്യാഭ്യാസത്തിന്റെയും തൊഴില്‍ മേഖലയുടെയും സ്വഭാവം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിനാല്‍ പഠനം ഒരിക്കലും അവസാനിക്കുന്ന പ്രക്രിയ അല്ല. വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ നവീന ഇടപെടലുകള്‍ അനിവാര്യമാണെന്നും, അതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ വിദ്യാഭ്യാസ നയവും നാലുവര്‍ഷ ബിരുദ പദ്ധതിയെന്നും കേരള സര്‍വകലാശാലയാണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭാരതീയ വിദ്യാനികേതന്‍ നിശബ്ദ വിപ്ലവമാണ് നടത്തിവരുന്നത്. ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അറിവ് കൊണ്ട് വളര്‍ന്ന സംസ്‌ക്കാരമാണ് ഭാരതത്തിന്റേത്, അതില്‍ കൂടി ഭാരതത്തിന് തിരിച്ചു വരാന്‍ കഴിയണമെന്നും ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ ശരിയായ ദിശാബോധം നേടേണ്ടതുണ്ടെന്നും അവരുടെ കഴിവുകളും സ്വപ്‌നങ്ങളും തിരിച്ചറിയാന്‍ അധ്യാപകരും രക്ഷിതാക്കളും കൈപിടിച്ചു നയിക്കേണ്ടതുണ്ടെന്നും ‘ഭാവി വിദ്യാഭ്യാസം’ എന്ന വിഷയം അവതരിപ്പിച്ച് അമൃത വിശ്വ വിദ്യാപീഠം ബ്രഹ്‌മചാരി മഹേശ്വര ചൈതന്യ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രഗത്ഭരായ വ്യക്തികളുമായി നേരിട്ട് ഇടപെടാനും സംവദിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കണം. വിദ്യാര്‍ത്ഥികളെ രാജ്യത്തിനകത്ത് തന്നെ നിലനിര്‍ത്തി, രാജ്യത്തിനായി സംഭാവന ചെയ്യാനുള്ള മനോഭാവം വളര്‍ത്തേണ്ടത് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, വിദ്യാഭാരതി സംഘടനാ കാര്യദര്‍ശി ഗോവിന്ദ ചന്ദ്ര മെഹന്ത, എന്‍സിറ്റി രാജഗോപാല്‍, ആര്‍. അനീഷ് കുമാര്‍, എന്‍. രാധാകൃഷ്ണന്‍, ആര്‍. ചന്ദ്രശേഖരന്‍ മാസ്റ്റര്‍, അരുണ്‍.എ, കെ.എം. പ്രമോദ് കുമാര്‍, കെ.ആര്‍. രജി, സൗമ്യ സുരേഷ് എന്നിവര്‍ സംസാരിച്ചു.

Tags: kerala templesBharatiya VidyaniketanDr Mohan Kunnummalcenters of educationeducation and culture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Varadyam

വാരാഹി നവരാത്രി വിശേഷം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു
Samskriti

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.