Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരന്തസമയങ്ങളിൽ കാണികളാകണമോ, കൈത്താങ്ങാകണമോ? മാതൃകയായി സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 01:04 pm IST
inKerala

തിരുവനന്തപുരം: കവടിയാറിൽ ഭർത്താവിനൊപ്പം നടപ്പാതയിലൂടെ പോകുമ്പോൾ നവവധു , നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ച സംഭവം സമൂഹത്തിന്റെ ഇരട്ടമുഖത്തെ തുറന്നുകാട്ടുന്നതാണ്. ഒരുവശത്ത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നവരെ സഹായിക്കാൻ മടിച്ച്, മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടിയ ജനക്കൂട്ടത്തിന്റെ നിർദയത; മറുവശത്ത് മനുഷ്യജീവൻ രക്ഷിക്കാനായി സ്വന്തം സുരക്ഷയും സൗകര്യവും നോക്കാതെ ഇടപെട്ട നന്മയുടെ ഉദാഹരണം.

തിരക്കേറിയ റോഡിൽ പട്ടാപകൽ നടന്ന അപകടത്തിന് പിന്നാലെ വലിയ ആൾക്കൂട്ടം രൂപപ്പെട്ടെങ്കിലും, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഉടൻ തയ്യാറാകാൻ പലർക്കും കഴിഞ്ഞില്ല. അപകടദൃശ്യങ്ങൾ പകർത്താനായിരുന്നു പലരുടെയും താൽപര്യം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഇടപെട്ടത്.

സ്വന്തം കാറിലുണ്ടായിരുന്ന മകൾ സാവിത്രിയെയും കൂട്ടി യാത്ര ചെയ്യുന്നതിനിടെയാണ് സന്ദീപ് അപകടസ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ചുകിടന്ന പരിക്കേറ്റവരെ കണ്ടപ്പോൾ മകളുടെ മാനസികാവസ്ഥയോ വാഹനത്തിലെ അസൗകര്യങ്ങളോ ചിന്തിക്കാതെ, ഗുരുതരമായി പരിക്കേറ്റ നവവധുവിനെയും മറ്റൊരു പരിക്കേറ്റയാളെയും സ്വന്തം കാറിൽ കയറ്റി പട്ടം എസ്‌യുടി ആശുപത്രിയിലേക്ക് അതിവേഗം എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചശേഷവുംകുട്ടിയെ ആശുപത്രി വരാന്തയിൽ  കസേരയില്‍ ഇരുത്തിയിട്ട് ആവശ്യമായ ക്രമീകരണങ്ങൾക്കായി സന്ദീപ് ഓടിനടന്നു. പരിചയമുള്ള ആശുപത്രി ജീവനക്കാര്‍ വിളിച്ചറിയച്ചതിനെതുടര്‍ന്ന് സന്ദീപിന്റെ ഭാര്യ സബിത എത്തിയാണ് മകൾ സാവിത്രിയെ കൂട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കുട്ടിക്ക് മാനസിക ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്നും, കണ്ട സംഭവങ്ങൾ വ്യക്തമായി വിവരിച്ചുവെന്നും കുടുംബം പറയുന്നു. 
സംഭവത്തെക്കുറിച്ച് സന്ദീപ് വിശദീകരിച്ചതിങ്ങനെ:

“പത്തുമിനിറ്റോളം ട്രാഫിക്കിൽപ്പെട്ടു. കുറച്ചുകഴിഞ്ഞാണ് വാഹനാപകടമാണെന്ന് മനസ്സിലായത്. ഉടൻ കാറിൽ നിന്നിറങ്ങി അപകടസ്ഥലത്തെത്തുമ്പോൾ കാണുന്നത് മൂന്ന് കാറുകളും സ്കൂട്ടറും അപകടത്തിൽ തകർന്നുകിടക്കുന്നതാണ്.

അപകടം നടന്നിട്ട് 20 മിനിറ്റോളം കഴിഞ്ഞിട്ടും ആരും പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നില്ല. റോഡ് ബ്ലോക്കായതോടെ പോലീസിനും ആംബുലൻസിനും അവിടേക്ക് എത്തിപ്പെടാനായില്ല.

പരിക്കേറ്റവരെ തന്റെ കാറിലേക്ക് കയറ്റാൻ സഹായിക്കണമെന്ന് അവിടെയുണ്ടായിരുന്നവരോട് അഭ്യർഥിച്ചു.

ഒരുപാട് പിന്നിൽ കിടന്ന തന്റെ കാറിലേക്ക് പരിക്കേറ്റ പെൺകുട്ടിയെയും മറ്റൊരാളെയും അവിടെയുണ്ടായിരുന്നവർ ചേർന്ന് കയറ്റാൻ സഹായിച്ചു. തുടർന്ന് വേഗത്തിൽ പട്ടത്തെ ആശുപത്രിയിലെത്തിച്ചു.എസ് യു ടി ആശുപത്രിയിലേക്ക് അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു. നിർത്താതെയുള്ള ഹോൺ കേട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഒതുക്കി തരാൻ എല്ലാവരും തയ്യാറായി എന്നതാണ് ആകെയുള്ള ആശ്വാസം. വൺവേ ട്രാഫിക് ഒക്കെ തെറ്റിച്ചാണ് ആശുപത്രിയിൽ എത്തിയത്.

അൽപം കൂടി നേരത്തെ ആശുപത്രിയിലെത്തിക്കാനായിരുന്നുവെങ്കിൽ പെൺകുട്ടിയെ രക്ഷിക്കാനായേനെയെന്ന വേദന ഇപ്പോഴും മനസ്സിലുണ്ട്.”

ഈ സംഭവം ഒരു വലിയ ചോദ്യമാണ് സമൂഹത്തിന് മുന്നിൽ ഉയർത്തുന്നത് — ദുരന്തസമയങ്ങളിൽ നമ്മൾ കാണികളാകണമോ, കൈത്താങ്ങാകണമോ? സാങ്കേതിക വിദ്യ മനുഷ്യനിലവാരം കുറയ്‌ക്കുമ്പോഴും, ചിലരുടെ ഇടപെടലുകൾ മനുഷ്യസ്നേഹത്തിന്റെ വിളക്കായി തുടരുന്നുവെന്ന പ്രതീക്ഷയാണ് ഇത്തരം പ്രവർത്തികൾ നൽകുന്നത്.

കവടിയാര്‍ അപകടം

ഭര്‍ത്താവിനൊപ്പം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന നവവധുവിന് അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാറിടിച്ച് ദാരുണാന്ത്യം. രണ്ടു കാറുകളും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ച് നഗരത്തെ നടുക്കിയ അപകടപരമ്പരയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഒരു മരണവും ആറുപേര്‍ക്ക് ഗുരുതരപരിക്കുമേറ്റു.
നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂര്‍ പൊല്‍പ്പുള്ളി കമ്പിളിച്ചുങ്കം വേര്‍ക്കോലിയില്‍ നൗഷിജയാണ് (24) കവടിയാര്‍-കുറവന്‍കോണം റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ആഷിക് സാനു ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തെ നടുക്കിയ അപകടപരമ്പര.
കഴിഞ്ഞ മാസം വിവാഹം കഴിഞ്ഞ നൗഷിജയും ആഷിക്കും മധുവിധു ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. കുറവന്‍കോണം ഭാഗത്തുനിന്ന് അമിതവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

 

Tags: Sandeep vachaspathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.