Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2026, 06:47 pm IST
inEntertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ റിലീസിന് ഒരുങ്ങുകയാണ്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

ഇപ്പൊൾ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തന്റെ പത്ത് വർഷത്തെ കരിയറിൽ, ഒരു കഥയെക്കുറിച്ച് താൻ ഇത്രയും ആവേശഭരിതനാകുന്നത് ഇതാദ്യമാണ് എന്നും, സംവിധായകൻ കഥ പറഞ്ഞതിനുശേഷം, ഏകദേശം 20 മിനിറ്റ് താൻ താനായിരുന്നില്ല എന്നും അവിനാഷ് പറഞ്ഞു. ഈ കഥ തന്നെ അത്രയധികം സ്പർശിച്ചു എന്നും, കഥയ്‌ക്ക് തന്നെ വളരെയധികം ശക്തിയുള്ളതിനാൽ, നിർമ്മാണ രൂപകൽപ്പനയുടെ എല്ലാ വശങ്ങളിലും താൻ അതീവ ശ്രദ്ധ ചെലുത്തണമെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു എന്നും അവിനാഷ് കൊല്ല പറയുന്നു.

ഒരു സിനിമയ്‌ക്ക് വേണ്ടി ഒരു സെറ്റ് നിർമ്മിക്കുമ്പോൾ, അത് ഒരു സെറ്റ് ആണെന്ന് പ്രേക്ഷകർ തിരിച്ചറിയരുത് എന്ന് പറഞ്ഞ അവിനാഷ്, അപ്പോൾ മാത്രമേ ഒരു കലാസംവിധായകൻ വിജയിക്കുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു. തന്നെ സംബന്ധിച്ചിടത്തോളം, ഈ സിനിമയ്‌ക്കായി നിർമ്മിച്ച സെറ്റുകളെ പ്രേക്ഷകർ സെറ്റുകളായി കാണില്ല എന്നും അവ അത്ര സ്വാഭാവികമാണ് എന്നും അദ്ദേഹം പറഞ്ഞു. 70 കളിലും 80 കളിലും നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നതെന്നും, വിജയനഗരം പ്രദേശത്തെ ഒരു കഥയാണ് ഇതിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരുവുകൾ, ക്ലോക്ക് ടവർ, വിജയനഗരത്തിന്റെ പരിസര പ്രദേശങ്ങൾ, അതുപോലെ, ഗുസ്തി, ക്രിക്കറ്റ് ഗെയിമുകൾ എന്നിവയുടെ രൂപ കൽപ്പനയിൽ തങ്ങൾ വളരെയധികം ശ്രദ്ധ ചെലുത്തി എന്നും, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു ഗുസ്തി സജ്ജീകരണം ഇതിൽ സൃഷ്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു. അതിനായി ഒരുക്കിയ ഒരു ഭൂഗർഭ സജ്ജീകരണത്തിലാണ് രാം ചരൺ ഗദയുമായി പ്രത്യക്ഷപ്പെടുന്ന ഷോട്ട് ചിത്രീകരിച്ചത്.

ഒരു വർഷത്തിലേറെയായി പ്രീ-പ്രൊഡക്ഷൻ നടത്തിയ ചിത്രത്തിന്റെ ഓരോ സെറ്റിനും അവിനാശും സംഘവും മിനിയേച്ചറുകൾ സൃഷ്ടിച്ചു. ഈ സിനിമയ്‌ക്കായി ഓരോ സെറ്റും ഒരു തുറന്ന ഗ്രൗണ്ടിലാണ് നിർമ്മിച്ചത്. പൂർണ്ണമായും പ്രകൃതിദത്ത വെളിച്ചത്തിലാണ് അവർ ഇതിലെ രംഗങ്ങൾ ചിത്രീകരിച്ചത്.
ഇതിനായി ആവശ്യമുള്ള ഒരു ഹിൽ സ്റ്റേഷൻ പട്ടണം ഹൈദരാബാദിലെ ഒരു ഭൂത് ബംഗ്ലാവിനുള്ളിലാണ് നിർമ്മിച്ചത്. സംവിധായകനുമായും ഛായാഗ്രഹകൻ രത്ന വേലുവുമായും മികച്ച സമന്വയമാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.

പുതുതായി നിർമ്മിച്ച 24 സെറ്റുകൾ, അതിനുപുറമെ, ഏകദേശം 60 മുതൽ 70 വരെ സെറ്റപ്പുകൾ എന്നിവയാണ് ചിത്രത്തിനായി ഒരുക്കിയത്. വിജയനഗരം സെറ്റ് നിർമ്മിച്ചിട്ട് ഏകദേശം ഒരു വർഷമായി. ആവശ്യമുള്ളപ്പോഴെല്ലാം ഷൂട്ട് ചെയ്യാൻ സൗകര്യപ്രദമായ രീതിയിൽ, എല്ലാ കാലാവസ്ഥയ്‌ക്കും അനുയോജ്യമായ വിധത്തിലാണ് ആ സെറ്റ് നിർമ്മിച്ചത്.
ഇതിൽ നായകൻ ഉപയോഗിക്കുന്ന ബാറ്റും വളരെ സ്വാഭാവികമായ ഒരു പ്രൊഡക്ഷൻ ഡിസൈനിൽ നിന്നാണ് ഉണ്ടായത്. രാം ചരണിന് സെറ്റുകൾ ഏറെ ഇഷ്ടപ്പെട്ടു എന്നും, ഈ ചിത്രത്തിൽ രംഗസ്ഥലത്തിന് ശേഷം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന് സംവിധായകൻ സുകുമാർ പറഞ്ഞു എന്നും അവിനാഷ് കൊല്ല വിശദമാക്കി.

ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Tags: RamcharanTelugu MovieBuchi Babu Sanaavinash kolla
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

Entertainment

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

Entertainment

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.