ഇടുക്കി: തൊടുപുഴയില്‍ പശുകളെ മോഷ്ടിച്ച കേസില്‍ ലീഗ് നേതാവ് അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി വി എച്ച് നിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ നസിയ വണ്ണപ്പുറം പഞ്ചായത്ത് അംഗമാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാൻ ലീഗ് നേതൃത്വം ഇടപ്പെട്ടതിന് പിന്നാലെ നാട്ടുകര്‍ വൻ പ്രതിഷേധമാണ് പ്രദേശത്ത് നടത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു.
















