Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 04:05 am IST
in Kerala

തിരുവനന്തപുരം: ഒരു മാസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് ഇന്ന് വിരാമം. കേരളത്തിന്റെ ജനവിധി എങ്ങനെയാകുമെന്നുള്ള അവകാശവാദങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും വിരാമമിട്ട് യാഥാര്‍ത്ഥ്യത്തിലേക്ക് ഇന്ന് കടക്കും. മൂന്നാമതും ഭരണത്തിലേറാമെന്ന പ്രതീക്ഷ വിടാതെ എല്‍ഡിഎഫ്. തിരിച്ചുവരാമെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫും. എന്നാല്‍ ഇനിയൊരു പരാജയം ഉണ്ടായാല്‍ താങ്ങാനാവാത്ത സ്ഥിതിയിലാണ് ഇരുമുന്നണികളും. അതേസമയം കേരളത്തില്‍ ശക്തമായി നിലയുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് എന്‍ഡിഎ.

സിപിഎമ്മിനെ സംബന്ധിച്ച് ജനവിധി പരാജയമാണെങ്കില്‍ കേരളത്തില്‍ ഭരണം നഷ്ടപ്പെടുന്നതോടെ രാജ്യത്ത് ഒരിടത്തും ഭരണമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറും. ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ തിരിച്ചടിയാകും സിപിഎമ്മിന് ഉണ്ടാവുക. ബംഗാളിലും ത്രിപുരയിലും വലിയ ഭൂരിപക്ഷത്തില്‍ വളരെക്കാലവും മറ്റ് പലയിടങ്ങളിലും സഖ്യകക്ഷികളുമായും അധികാരം പങ്കിട്ടവരാണ് സിപിഎം. അവിടങ്ങളില്‍ നിന്നെല്ലാം തൂത്തെറിയപ്പെട്ട സിപിഎം കേരളത്തില്‍ മാത്രമാണ് കുറച്ചുകാലമായി അധികാരത്തിലുണ്ടായിരുന്നത്. ഈ അധികാരത്തണലിലാണ് പാര്‍ട്ടിയെ മുന്നോട്ടുനയിച്ചത്. ഇവിടത്തെ അധികാരനഷ്ടം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും. ദേശീയ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുമാത്രമുള്ള സിപിഎമ്മിന് ദേശീയ പ്രസക്തി നിലനിര്‍ത്താന്‍ ഭരണത്തുടര്‍ച്ച അനിവാര്യമാണ്. കേരളത്തിലെ അധികാരനഷ്ടം പ്രാദേശിക രാഷ്‌ട്രീയത്തിലും സിപിഎമ്മിന്റെ പതനത്തിന് തുടക്കമാകും.

പത്തുവര്‍ഷം പ്രതിപക്ഷത്ത് ഇരുന്നശേഷം കോണ്‍ഗ്രസിന് തിരിച്ചുവരാനായില്ലെങ്കില്‍ യുഡിഎഫ് സംവിധാനം തന്നെ മാറിമറിയും. അധികാരമില്ലാത്ത കോണ്‍ഗ്രസിനും യുഡിഎഫിനും അധികകാലം പിടിച്ചു നില്‍ക്കാനാവില്ല. ഘടക കക്ഷികളെ പിടിച്ചുനിര്‍ത്താനുമാവില്ല. കൂടാതെ ദേശീയ രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും അധികാരമില്ലാത്ത കോണ്‍ഗ്രസിന്റെ മേധാവിത്തം മുന്നണിയില്‍ നഷ്ടമാകും. കൂടുതല്‍ സീറ്റുനേടുകയാണെങ്കില്‍ മുന്നണിയുടെ നേതൃസ്ഥാനം ലീഗിന്റെ കൈകളിലേക്കുമാറും. ഫലമറിയും മുമ്പ് മുഖ്യമന്ത്രി കസേരയ്‌ക്കുവേണ്ടി അടികൂടിയ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള തല്ല് അടുത്ത തെരഞ്ഞെടുപ്പ് വരെ നീളും.

ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ സ്വാഭാവിക തുടര്‍ച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റേയും കണക്കുകൂട്ടല്‍. നേരിയ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. പത്തിലധികം സ്ഥലങ്ങളില്‍ വിജയിക്കുമെന്നും കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തും വോട്ടിങ് ശതമാനത്തില്‍ വലിയ വര്‍ദ്ധനവും ഉണ്ടാകുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍.

Tags: Kerala assembly election 2026Assembly election result 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.