Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

അനുമതി നല്‍കിയത് കായിക്കര കുമാരനാശാന്‍ സ്മാരകം സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 11:53 pm IST
inKerala
കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

തിരുവനന്തപുരം: മഹാകവി കുമാരനാശാന്‍ ജനിച്ച തൊമ്മന്‍വിളാകം തറവാട്ടില്‍ മീന്‍ചന്ത തുടങ്ങാനുള്ള ഒത്താശ നല്‍കിയത് പഞ്ചായത്തിലെ ഇടത് ഭരണസമിതി. ചന്ത അനുവദിച്ചത് 2020-25 ലെ ഭരണസമിതിയും പള്ളി കമ്മിറ്റി ഭാരവാഹികളും തമ്മിലുള്ള രഹസ്യ ധാരണയില്‍. തൊമ്മന്‍വിളാകത്ത് തറവാട് നിലനിന്ന സ്ഥലം പള്ളിയുടെ പുരയിടമാണെന്ന നിലയില്‍ ചന്തനിര്‍മാണത്തിന് അനുമതി നല്‍കിയത് കായിക്കര കുമാരനാശാന്‍ സ്മാരകം സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ.

ഇടത് രാഷ്‌ട്രീയ ഭിഷാംദേഹികളുടെ അഭയസങ്കേതമായിത്തീര്‍ന്ന കായിക്കര കുമാരനാശാന്‍ സ്മാരകത്തിന്റെ നിലവിലെ സെക്രട്ടറി വി. ലൈജു പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2020- 25 ലാണ് ആശാന്റെ തറവാട് വക ഭൂമി പള്ളികമ്മിറ്റി പൂര്‍ണമായും കൈയടക്കിയത്. ഏതാനും വര്‍ഷം മുമ്പുവരെ കായിക്കര സ്മാരകത്തില്‍ കുമാരനാശാന്റെ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ നിലവില്‍ ചന്തനിര്‍മാണത്തിന് ഒരുക്കിയിരിക്കുന്ന വസ്തുവിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പരിപാടികള്‍ ആരംഭിച്ചിരുന്നത്. രണ്ടേക്കറിലധികം ഉണ്ടായിരുന്ന വസ്തുക്കളില്‍ തറവാടിരുന്ന ഭാഗം ഒഴികെ ഭാഗംവച്ച് കിട്ടിയ അവകാശികള്‍ മറിച്ചുവിറ്റിരുന്നു. തറവാട് ഭാഗം കുമാരനാശാന്റെ മക്കളില്ലാത്ത ഇളയമ്മയ്‌ക്ക് ലഭിച്ചു. അതാണ് അവകാശികളില്ലാതെ അന്യം നിന്നത്. കാലങ്ങളായി നോക്കാനാളില്ലാതെ കാടുപിടിച്ചുകിടന്ന വസ്തുവാണ് പള്ളിക്കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന് കൈയടക്കിയത്. ഉടമസ്ഥത തെളിയിക്കുന്ന യാതൊരു രേഖകളും ഇല്ലാതെയാണ് പള്ളിക്കമ്മിറ്റിക്ക് ചന്തനിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലുള്‍പ്പെടെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇടതു രാഷ്‌ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് പരാതി എങ്ങും എത്തിയില്ല.

പിറന്ന നാട്ടില്‍ കുമാരനാശാന് സ്മാരകം വേണമെന്ന ചിന്തവന്നപ്പോള്‍ പഴയൊരു താമരക്കുളം സ്ഥിതിചെയ്തിരുന്ന പ്രദേശം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുന്‍കൈയെടുത്താണ് 1958 ല്‍ ഈ പ്രദേശം ഏറ്റെടുത്ത് കുളം നികത്തി സ്മാരക നിര്‍മാണത്തിന് തുടക്കമിട്ടത്.

അതേസമയം ചന്ത പണിയുന്നത് പള്ളിക്കമ്മിറ്റിയുടെ സ്ഥലത്താണെന്നും കുമാരനാശാന്‍ ജനിച്ചത് അതിനടുത്ത് മറ്റെവിടെയോ ആണെന്നുമാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ കായിക്കര ആശാന്‍ സ്മാരകത്തിന്റെ സെക്രട്ടറിയുമായ വി. ലൈജു പറയുന്നത്. കുമാരനാശാന്‍ ജനിച്ച വീട് താന്‍ കണ്ടിട്ടുപോലുമില്ലെന്നും ഇപ്പോള്‍ സ്മാരകം ഇരിക്കുന്നിടത്തല്ല കുമാരനാശാന്‍ ജനിച്ചതെന്നും ലൈജു കൂട്ടിച്ചേര്‍ത്തു.

Tags: KumaranasanFish Marketതൊമ്മന്‍വിളാകം തറവാട്Thommanvilakam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

Thiruvananthapuram

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

ജന്മഭൂമി ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച വാര്‍ത്ത
Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുക്കാന്‍ സംരക്ഷണ സമിതി; മാമ്പള്ളി പള്ളിയുടെനീക്കങ്ങളെ തടഞ്ഞ് ആ മണ്ണ് വീണ്ടെടുക്കുക

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.