Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 08:47 am IST
in Kerala

കോഴിക്കോട്: തിരുവനന്തപുരം കടയ്‌ക്കാവൂരിനടുത്ത് മഹാകവി കുമാരനാശാന്‍ പിറന്നുവീണ കായിക്കരയിലെ തറവാടിരുന്ന സ്ഥലത്ത് മീന്‍ ചന്ത തുടങ്ങാനുള്ള ചിലരുടെ ശ്രമങ്ങള്‍ സാംസ്‌കാരിക കേരളത്തിന് കടുത്ത അപമാനമാണെന്ന് തപസ്യ കലാസാഹിത്യ വേദി അഭിപ്രായപ്പെട്ടു.

ഭാരതീയ സംസ്‌കാരത്തിന്റെ ഉജ്ജ്വല വക്താവും, കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മുന്നണി പോരാളിയും സാഹിത്യനായകനുമായിരുന്ന കുമാരനാശാന്‍ പിറന്നുവീണ മണ്ണില്‍ ആ മഹാപുരുഷന്റെ ഓര്‍മകളെ അവഹേളിക്കുന്ന വിധത്തില്‍ ആരെങ്കിലും പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണ്. ആധുനിക കേരളത്തിന്റെ സൃഷ്ടിക്കുവേണ്ടി എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും പോരാടിയ മഹാത്മാവിന്റെ ആത്മാവ് ഈ നന്ദികേടില്‍ വേദനിക്കും. മതിയായ രേഖകളില്ലാതെ സ്ഥലം കൈവശപ്പെടുത്തിയ ചിലരാണ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കരിവാരി തേയ്‌ക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നത്.

ഇടതുപക്ഷ ഭരണമുള്ള പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് മഹാകവിയുടെ തറവാടിരുന്ന ഭൂമി ഒരു മതശക്തി കൈയടക്കിയിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. അധാര്‍മികമായ മതപരിവര്‍ത്തനങ്ങളെ എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും ചെറുത്തയാളാണ് കുമാരനാശാന്‍. ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ, ഇന്നും കേരളത്തിന്റേയും ഭാരതത്തിന്റെയും മനസാക്ഷിയെ നടുക്കുന്നതുമായ 1921 ലെ മാപ്പിള ലഹളക്കെതിരെ ദുരവസ്ഥ എന്ന കാവ്യത്തിലൂടെ ധീരമായി പോരാടിയ ചരിത്രവും ആശാനുണ്ട്. ഈ രണ്ട് കാര്യങ്ങളിലും ശ്രീനാരായണ ഗുരുദേവന്റെ പിന്തുണയുണ്ടായിരുന്നു. ഇക്കാരണത്താല്‍ സംഘടിത മതശക്തികള്‍ മഹാകവിക്കെതിരെ രംഗത്തുവന്നിരുന്നു. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ അശാന്‍ പിറന്നുവീണ മണ്ണും പിടിച്ചെടുക്കുന്നത്.
മതിയായ രേഖകളില്ലാതെ സ്ഥലം കൈവശപ്പെടുത്തിയ ചിലരാണ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കരിവാരി തേയ്‌ക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

കുമാരനാശാന്റെ ജന്മഗൃഹം നിലനിന്നിരുന്ന ഭൂമി വീണ്ടെടുത്ത് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ എഴുത്തുകാരടക്കമുള്ള സാംസ്‌കാരിക നായകര്‍ മുന്നിട്ടിറങ്ങണം. മഹാകവിയുടെ ഓര്‍മകളുറങ്ങുന്ന ഭൂമി സംരക്ഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള സംരക്ഷണ സമിതിക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും അറിയിച്ചു.

Tags: KumaranasanTapasya Kalasahitya VediThommanvilakam Tharavad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു
Kerala

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.