ഗുരുവായൂര്‍ : ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവനാണ് മോദിയെന്ന് ബിജെപി നേതാവും മുന്‍ മഹിളാ മോര്‍ച്ച പ്രസിഡന്റുമായ നിവേദിത സുബ്രഹ്മണ്യന്. തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് നിവേദിതയുടെ ഈ പരാമര്‍ശം.
ഹോർമൂസ് അടച്ചാൽ ഇന്ത്യ ഭയക്കുമെന്ന് കരുതിയോ മിസ്റ്റർ ട്രംപ് ? ഇനി ഭാരതവിരുദ്ധര്‍ക്ക് ഉറ ക്കമില്ലാത്ത രാവുകളായിരിക്കുമെന്നും നിവേദിത സുബ്രഹ്മണ്യന് പറഞ്ഞു. ഇന്ത്യയുടെ തകർച്ച സ്വപ്നം കണ്ട്, ഇന്ധ നവില ഉയരുമെന്നും രാജ്യം പട്ടിണിയിലാ കുമെന്നും കണക്കുകൂട്ടി ഇരുന്നവർക്ക് ഇതൊരു താക്കീതാണെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
പശ്ചിമേഷ്യ കത്തുമ്പോഴും, ഹോർമൂസ് കടലിടുക്കി ൽ ഉപരോധം വരുമെന്ന് ഭയപ്പെടുമ്പോ ഴും ഭാരതം പതറുന്നില്ല. കാരണം, ഇവിടെ നയിക്കുന്നത് നരേന്ദ്ര മോദി എന്ന ലോക നേതാവും, നിഴൽപോലെ കൂടെയുള്ള അജിത് ഡോവൽ എന്ന ചാണക്യനും, ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ശബ്ദമാകുന്ന എസ്. ജയശങ്കർ എന്ന നയതന്ത്ര വിദഗ്ധനുമാണ്! ഹോർമൂസ് അടച്ചാൽ ഇന്ത്യ കുടുങ്ങു മെന്ന് കരുതിയോ? യുഎഇയുമായുള്ള ഇന്ത്യയുടെ പുതിയ ബന്ധം വെറുമൊരു കച്ചവടമല്ല, അതൊ രു മാസ്റ്റർ സ്ട്രോക്ക് ആണ്!- ഇങ്ങിനെ പോകുന്നു നിവേദിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
















