Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

അഭിലാഷ് ജി ആര്‍byഅഭിലാഷ് ജി ആര്‍
May 3, 2026, 04:26 am IST
inSamskriti

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എപ്പോഴെങ്കിലും ‘നമ്മള്‍ എന്തിനാണ് ജീവിക്കുന്നത്?’, ‘നമ്മുടെ ലക്ഷ്യം എന്താണ്?’ എന്നിങ്ങനെ സ്വയം ചോദിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാനും അവയ്‌ക്ക് ഉത്തരം തേടാനുമുള്ള മനുഷ്യന്റെ കഴിവിനെയാണ് മനഃശാസ്ത്രജ്ഞനായ ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍ ‘അസ്തിത്വ ബുദ്ധി’ (Existential Intelligence) എന്ന് വിശേഷിപ്പിക്കുന്നത്. ബുദ്ധിശക്തിയെക്കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകള്‍ക്കപ്പുറത്ത് മനുഷ്യനെ കൂടുതല്‍ മനുഷ്യത്വമുള്ളവനാക്കുന്നതാണ് അസ്തിത്വബുദ്ധി.

മനുഷ്യന്റെ ഒന്‍പതാമത്തെ ബുദ്ധിശക്തിയായി അസ്തിത്വബുദ്ധിയെ കണക്കാക്കുന്നു. ദൃശ്യങ്ങള്‍ക്കപ്പുറം പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചും ജീവിതത്തിന്റെ ഗൗരവതലങ്ങളെക്കുറിച്ചും ചിന്തിക്കാനുള്ള ശേഷിയാണിത്.

തത്ത്വചിന്തകര്‍, ആത്മീയനേതാക്കള്‍, ശാസ്ത്രജ്ഞര്‍ എന്നിവരില്‍ ഉയര്‍ന്ന അളവില്‍ അസ്തിത്വബുദ്ധി കാണപ്പെടുന്നു.

കേവലം ഐ.ക്യു (IQ) മാത്രമല്ല, ജീവിതത്തെ ദാര്‍ശനികമായി സമീപിക്കുന്നതിന് സഹായകരമാ ഇ.ക്യു (ഇമോഷണല്‍ കോഷ്യന്റ് അഥവാ വൈകാരിക ബുദ്ധി)വും ചേരുന്നിടത്താണ് അസ്തിത്വ ബുദ്ധി ഉണരുന്നത്.

ലോകത്ത് വിഷാദവും മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അസ്തിത്വബുദ്ധിക്ക് വലിയ പ്രാധാന്യമുണ്ട്.

ജീവിതത്തിലെ ലാഭനഷ്ടങ്ങള്‍ക്കും പരാജയങ്ങള്‍ക്കും അപ്പുറം വലിയൊരു ലക്ഷ്യമുണ്ടെന്ന തിരിച്ചറിവ് വ്യക്തികള്‍ക്ക് ആത്മവിശ്വാസവും സമാധാനവും നല്‍കുന്നു. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന ബോധം സഹജീവികളോട് കരുണയും സ്‌നേഹവും വളര്‍ത്താന്‍ സഹായിക്കുന്നു. എന്തിനുവേണ്ടി ജീവിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടുള്ളവര്‍ക്കു ധാര്‍മ്മികമായ പാതയിലൂടെ സഞ്ചരിക്കാന്‍ താല്പര്യമേകുന്നതും അസ്തിത്വബുദ്ധി തന്നെയാണ്.

പ്രായോഗികമായ ചില ശീലങ്ങളിലൂടെ ആര്‍ക്കും അസ്തിത്വബുദ്ധി വര്‍ധിപ്പിക്കാം.
1.ചിന്താപരമായ വായന: ദാര്‍ശനികരുടെയും ശാസ്ത്രജ്ഞരുടെയും ചിന്തകള്‍ മനസ്സിലാക്കുന്നത് അസ്തിത്വബുദ്ധി വികസിപ്പിക്കും.
2. ധ്യാനവും മൗനവും: ദിവസവും കുറച്ചുസമയം നിശബ്ദമായി ഇരിക്കുകയും സ്വന്തം ചിന്തകളെ നിരീക്ഷിക്കുകയും ചെയ്യുന്നത് ആഴത്തിലുള്ള ആത്മബോധം നല്‍കും.
3. ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം: കാണുന്നതിനെയെല്ലാം അന്ധമായി വിശ്വസിക്കാതെ, അവയുടെ പിന്നിലെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുക. അതിനായി സ്വയം ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക.
4. പ്രകൃതി നിരീക്ഷണം: പ്രകൃതിയുടെ വിശാലതയെയും താളത്തെയും കുറിച്ച് ചിന്തിക്കുന്നത് പ്രപഞ്ചവുമായി നമുക്കുള്ള ബന്ധം വെളിപ്പെടുത്തിത്തരും.

പരീക്ഷയിലെ മാര്‍ക്കോ ജോലിയോ സ്ഥാനമാനങ്ങളോ സമ്പാദ്യമോ ഇതര ഭൗതിക നേട്ടങ്ങളോ അല്ല ഒരുവന്റെ വിജയം നിശ്ചയിക്കുന്നത്. ജീവിതത്തിന്റെ അര്‍ത്ഥം തിരിച്ചറിയാനും അത് ലോകനന്മയായി മാറ്റാനുമുള്ള പരിശ്രമം നടത്തുന്നിടത്താണ് ഒരാള്‍ പൂര്‍ണ്ണനാകുന്നത്. അതിന് അസ്തിത്വ ബുദ്ധി ഉണര്‍ത്തേണ്ടതും വളര്‍ത്തി എടുക്കേണ്ടതും അത്യാവശ്യമാണ്.

(കൊല്ലം ഇടവട്ടം കെഎസ്എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും, അഡോളസന്‍സ് കൗണ്‍സിലറും ആണ് ലേഖകന്‍)

Tags: LIFE and mindExistential IntelligenceThoughtful readingMeditation and silence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.