കോഴിക്കോട്: നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. പേരാമ്പ്രയില്‍ ആണ് സംഭവം.
ആവള കുട്ടോത്ത് കണ്ണങ്കോട്ട് പ്രദീപ് കുമാറിന് (52) ആണ് സൂര്യാഘാതമേറ്റത്.വേളം പെരുവയലില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെ ഇയാള്‍ക്ക് ശ്വാസ തടസവും ക്ഷീണവും അനുഭവപ്പെടുക ആയിരുന്നു.
തുടര്‍ന്ന് ആവള കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.അവിടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.
പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.















