Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2026, 09:24 pm IST
in Kerala

കൊച്ചി : കൂടംകുളം പദ്ധതിയുടെ കാര്യത്തിൽ മൻമോഹൻ സിംഗിനെ ഏറ്റവും കൂടുതൽ അപമാനിച്ചത് രാഹുൽ ഗാന്ധി ആണെന്ന് ജിതിൻ ജേക്കബ്. ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വികസനക്കാര്യത്തിൽ ചൈന, ഇന്ത്യയോട് നേരിട്ട് ആവശ്യപ്പെടാതെ കോൺഗ്രസിനെ കൊണ്ട് പറയിച്ചു എന്നതാണ് ശരിയെന്നും ജിതിൻ പറയുന്നു.

‘ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ ഇന്ത്യ നിർമിക്കുന്ന 92000 കോടി രൂപയുടെ വമ്പൻ അടിസ്ഥാന വികസന പദ്ധതി ഉടൻ നിർത്തണം എന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട്‌ ചെയ്യുന്നത് 2024 ജൂൺ മാസമാണ്.
ചൈന, ഇന്ത്യയോട് നേരിട്ട് ആവശ്യപ്പെടാതെ കോൺഗ്രസിനെ കൊണ്ട് പറയിച്ചു എന്നതാണ് ശരി..!
ഇപ്പോൾ രാഹുൽ ഗാന്ധി ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണം പോലും വേണ്ടെന്ന് വെച്ച് ആന്തമാൻ നിക്കബാർ ദ്വീപുകളിലെ പദ്ധതി പ്രദേശത്ത് പോയി പദ്ധതി നടപ്പാക്കാതിരിക്കാൻ അവിടുത്തെ ഗോത്ര ജനതയെ ഇളക്കി വിടുന്നു. അതിന് വലിയ കവറേജ് നൽകി വിദേശ മാധ്യമങ്ങളും, കേരള മാപ്രകളും.
ഇന്ത്യയിൽ ഏത് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാലും അതിനെതിരെ കോടതിയിൽ പോകുന്ന ആളുകൾ ഇതിനെതിരെയും കോടതികളിൽ പോയി. പക്ഷെ The National Green Tribunal (NGT) ഇവരുടെ വാദങ്ങളെ തള്ളിക്കളയുകയും 2026 ഫെബ്രുവരി അവസാനം പാരിസ്ഥിതിക അനുമതി നൽകുകയും ചെയ്തു. ഇതിന് തന്നെ 5 വർഷം വേണ്ടി വന്നു എന്നോർക്കണം. അതായത് 5 വർഷം അവർക്ക് ഈ പദ്ധതി വൈകിപ്പിക്കാൻ ആയി..!
ഏകദേശം 1 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളിൽ International Container Transshipment Terminal (ICTT), ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര വിമാനത്താവളം, 450 മെഗാ വാട്ട് സോളാർ പവർ പ്രൊജക്റ്റ്‌ ഉൾപ്പെടെയുണ്ട്.
ചൈനയുടെ 75-80% ഊർജ്ജ ആവശ്യങ്ങളും നിറവേറ്റുന്നത് ഈ പാതയാണ് എന്നത് ഓർക്കണം.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ സ്വാധീനം കുറയ്‌ക്കാനും, ചൈനയ്‌ക്ക് മേൽ സൈനികമായി തന്നെ ആധിപത്യം സ്ഥാപിക്കാനും, അതുപോലെ ആ മേഖലയുടെ സമഗ്ര വികസനത്തിനും വേണ്ടിയുള്ള പദ്ധതിയാണ് ഇത്.
ഈ പദ്ധതി വന്നാൽ പ്രകൃതിക്ക്‌ ദോഷം ചെയ്യും, വനം നശിക്കും എന്നൊക്കെയാണ് കോൺഗ്രസിന്റെ (ചൈനയുടെ) വാദങ്ങൾ…!
പദ്ധതിക്ക്‌ വേണ്ട പാരിസ്ഥിതിക അനുമതി പ്രകാരം, പദ്ധതിക്ക് വേണ്ടി മരങ്ങൾ മുറിച്ചു മാറ്റിയാൽ അതിൽ കൂടുതൽ മരങ്ങൾ വെച്ചു പിടിപ്പിക്കണം എന്നതടക്കം നിർദേശങ്ങൾ ഉണ്ട്.
ഈ പദ്ധതി നടപ്പിലാക്കുക 166.10 sq km ഏരിയയിൽ ആണ്. ആകെ കരഭൂമിയുടെ 18% സ്ഥലത്ത്. പദ്ധതിയുടെ ഡ്രാഫ്റ്റ് പ്രകാരം ഏകദേശം 68 കുടുംബങ്ങളെ ആണ് മാറ്റി പാർപ്പിക്കേണ്ടി വരുന്നത്.
ഇത്രയും കാലം പദ്ധതിക്ക് അനുകൂലമായിരുന്ന അവിടുത്തെ ഗോത്ര വിഭാഗങ്ങളെ കുത്തിത്തിരിപ്പ് ടീം പതിവുപോലെ ഇളക്കി വിട്ടിരിക്കുകയാണ്. അവിടുത്തെ ഗോത്ര കൗൺസിൽ ഈ പദ്ധതിക്ക് വേണ്ട ”no objection certificate” 2022 ൽ നൽകിയതാണ് എന്നോർക്കണം.
2024 മുതൽ ‘മനോരമ’ ഈ പദ്ധതിക്ക് എതിരെ നിരന്തരം വാർത്ത കൊടുത്തിരുന്നു. ഈ പദ്ധതി ഒരിക്കലും നടപ്പാക്കാൻ പാടില്ല എന്ന വാശി രാഹുൽ ഗാന്ധിക്കണോ, മനോരമയ്‌ക്ക് ആണോ എന്ന് ചോദിച്ചാൽ ഉത്തരം നൽകാൻ പ്രയാസമാണ്..!
വിദേശ പണം വാങ്ങി നമ്മുടെ രാജ്യത്തിന്റെ വികസനം തടസ്സപ്പെടുത്തുന്ന ശക്തികളുടെ പ്രവർത്തനം എത്രത്തോളം നമ്മുടെ രാജ്യത്തെ പുറകോട്ടടിച്ചു എന്നത് ഗുജറാത്തിന്റെ കാര്യം തന്നെ നോക്കിയാൽ മതി. 2001 ൽ ഗുജറാത്തിലെ 20% ഗ്രാമങ്ങളിലും വൈദ്യുതി പോലും എത്തിയിരുന്നില്ല. ജല ദൗർലഭ്യം കാരണം എന്നും വരൾച്ച ആയിരുന്നു ഗുജറാത്തിന്റെ വടക്കും, പടിഞ്ഞാറും മേഖലകളിൽ. കുടിവെള്ളം തേടി ഗ്രാമീണ ജനത കിലോമീറ്ററുകൾ സഞ്ചരിക്കുന്നതും, കൃഷി ചെയ്യാൻ വെള്ളം കിട്ടാതെ കർഷകർ ദുരിതം അനുഭവിക്കുന്നതും സ്ഥിരം കാഴ്ച ആയിരുന്നു.
2001നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയതോടെ നർമദ നദിയിലെ ജലം ഗുജറാത്തിന്റെ വരണ്ട പ്രദേശങ്ങളിൽ എത്തിക്കാനുള്ള പദ്ധതിക്ക് ജീവൻ വെച്ചു. ‘വെള്ളം കിട്ടാതെ ജനങ്ങൾ ചത്താലും കുഴപ്പമില്ല പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല’ എന്ന വാശിയിൽ ആക്റ്റീവിസ്റ്റുകൾ എന്ന പുന്നാര മക്കളും, മാപ്രകളും പദ്ധതിക്ക് എതിരായി നില ഉറപ്പിച്ചു.
പക്ഷെ മോഡി കുലുങ്ങിയില്ല, പദ്ധതി നടപ്പിലാക്കി. അതോടെ അന്ന് വരെ ജല ദൗർലഭ്യം നേരിട്ട സ്ഥലങ്ങളിൽ എല്ലാം വെള്ളം എത്തി. പതിറ്റാണ്ടുകൾക്ക് മുൻപ് നടപ്പാക്കേണ്ട പദ്ധതി ആണ് അവർ അത്രയും കാലം വൈകിപ്പിച്ചത്.
https://www.facebook.com/share/v/1DSjJdGUUH/
കൂടംകുളം പദ്ധതി, വിഴിഞ്ഞം പദ്ധതി, സ്റ്റേർലൈറ്റ് പദ്ധതി എല്ലാം അവർ തകർക്കാൻ ശ്രമിച്ചു. പക്ഷെ രാജ്യം അതെല്ലാം അതിജീവിച്ചു. കൂടംകുളം പദ്ധതിയുടെ കാര്യത്തിൽ മൻമോഹൻ സിംഗ് എടുത്ത നിലപാട് എന്താണെന്ന് പോലും അറിയാത്ത വെറും പോങ്ങൻ ആണോ രാഹുൽ ഗാന്ധി എന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ, മൻമോഹൻ സിംഗിനെ ഏറ്റവും കൂടുതൽ അപമാനിച്ചത് രാഹുൽ ഗാന്ധി ആണെന്ന കാര്യം മറക്കരുത് എന്നേ പറയാനുള്ളൂ.
ഒരുപക്ഷെ ‘കൂടംകുളം പദ്ധതി’ നടപ്പാക്കാൻ മൻമോഹൻ സിംഗ് എടുത്ത കടുത്ത തീരുമാനം ആയിരിക്കാം രാഹുൽ ഗാന്ധിക്ക് മൻമോഹൻ സിംഗിനോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം..!
രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കുറച്ചു കാലം ഈ പദ്ധതി വൈകിപ്പിക്കാൻ കഴിയുമായിരിക്കും. മനോരമയും, മീഡിയ വണ്ണും ഒക്കെ പദ്ധതിക്ക് എതിരെ നിരന്തരം കുരയ്‌ക്കുമായിരിക്കും, രാഹുൽ ഗാന്ധി പദ്ധതിയെ എതിർക്കുന്നത് കൊണ്ട് സഭകളും ഈ പദ്ധതിക്ക് എതിരെ രംഗത്ത് വരുമായിരിക്കും. പക്ഷെ ഇതും രാജ്യം അതിജീവിക്കും.
ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ ഇന്ത്യ നിർമിക്കുന്ന 92000 കോടി രൂപയുടെ ഈ വമ്പൻ അടിസ്ഥാന വികസന പദ്ധതി രാജ്യം നടപ്പാക്കുക തന്നെ ചെയ്യും.
നരേന്ദ്ര മോഡിയാണ് രാജ്യം ഭരിക്കുന്നത്. കൊടിയേറ്റം പുള്ളി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും. രാഹുൽ ഗാന്ധിക്കും കൂട്ടർക്കും ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്ക്.‘ എന്നാണ് ജിതിന്റെ വാക്കുകൾ.

Tags: Jithin K Jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

പുതിയ വാര്‍ത്തകള്‍

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.