Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 30, 2026, 08:12 am IST
inEditorial

ഗുജറാത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയിരിക്കുന്നത് ഐതിഹാസിക വിജയമാണ്. ആകെയുള്ള പതിനഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നൊഴിയാതെ സമാനതകളില്ലാത്ത വിജയമാണ് ബിജെപി നേടിയിരിക്കുന്നത്.

ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ശക്തികേന്ദ്രങ്ങളില്‍ ബിജെപി സ്വാധീനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ പ്രാദേശിക സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി സീറ്റുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണുണ്ടായത്. തങ്ങള്‍ നില മെച്ചപ്പെടുത്തുമെന്ന കോണ്‍ഗ്രസിന്റെയും, കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്ന ആം ആദ്മി പാര്‍ട്ടിയുടെയും അവകാശവാദങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലുടനീളം ബിജെപിയുടെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നതാണ്. സംസ്ഥാനത്തുടനീളം 15 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെയും ബിജെപി സ്വന്തമാക്കി. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതത്തിലും സീറ്റെണ്ണത്തിലും ബിജെപി ബഹുദൂരം മുന്നോട്ട് പോയി.

കഴിഞ്ഞ തവണ 483 സീറ്റു നേടിയ ബിജെപി ഇപ്പോള്‍ 937 ആയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വലിയ നേട്ടമുണ്ടാക്കുമെന്ന് കരുതിയ ആം ആദ്മി പാര്‍ട്ടിയുടെ 27 സീറ്റ് ഇക്കുറി വെറും നാല് സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. മുനിസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തുകളിലും ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.

ഗുജറാത്തിലെ നഗര മേഖലകളിലാണ് ബിജെപിയുടെ ഏറ്റവും ശക്തമായ പ്രകടനം ദൃശ്യമായിരിക്കുന്നത്. അഹമ്മദാബാദില്‍ 192ല്‍ 160 സീറ്റുകള്‍ നേടിയ ബിജെപി മോര്‍ബിയിലും പോര്‍ബന്ദറിലും സമ്പൂര്‍ണ്ണ വിജയം കൈവരിച്ചു. പുതിയതായി രൂപീകരിച്ച വാപ്പി, നവസാരി കോര്‍പ്പറേഷനുകളിലും ബിജെപി വിജയക്കൊടി പാറിച്ചു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റു നേടാന്‍ കഴിഞ്ഞിട്ടുണ്ടങ്കിലും ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണ്. ഒരു പ്രധാന നഗര സ്ഥാപനത്തിലും കോണ്‍ഗ്രസിന് നിയന്ത്രണം നേടാന്‍ കഴിഞ്ഞില്ല. ഇതിലും ദയനീയമാണ് ആം ആദ്മി പാര്‍ട്ടിക്കുണ്ടായ തിരിച്ചടി.

സൂറത്തില്‍ കഴിഞ്ഞ തവണ കിട്ടിയ 27 സീറ്റ് നാല് സീറ്റായി കുറഞ്ഞത് ഇതിന് തെളിവാണ്. നഗര മേഖലയില്‍ ഈ പാര്‍ട്ടിയുണ്ടാക്കിയ സ്വാധീനം ഇല്ലാതായിരിക്കുന്നു. കോണ്‍ഗ്രസ് പരാജയപ്പെട്ടിടത്ത് ബിജെപിക്ക് ബദലായി ഉയര്‍ന്നുവരാമെന്ന ആം ആദ്മി പാര്‍ട്ടിയുടെ മോഹം തകര്‍ന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തുതന്നെ ആം ആദ്മി പാര്‍ട്ടിയുടെ പല സ്ഥാനാര്‍ത്ഥികളും മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത്.

ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് ഉയര്‍ന്ന വിജയനിരക്കാണുള്ളത്. പ്രത്യേകിച്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍. കോണ്‍ഗ്രസ് വ്യാപകമായി മത്സരിച്ചെങ്കിലും വിജയനിരക്ക് തീരെ കുറവാണ്. കോണ്‍ഗ്രസിന്റെ പരാജയം പാര്‍ട്ടി നേതാവ് രാഹുലിന്റെ പരാജയംകൂടിയാണ്. പതിവുപോലെ കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചത് രാഹുലാണ്. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് രാഹുല്‍ വിമര്‍ശന വിധേയമാക്കിയത്. ഇതൊന്നും ഗുജറാത്തിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു.

അതേസമയം, ഗുജറാത്തില്‍ കാവി തരംഗം തുടരുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരനോട്ടമാണ് പ്രാദേശിക സ്ഥാപന തെരഞ്ഞെടുപ്പില്‍ കാണുന്നത്.

Tags: Narendra ModiBJP Gujarat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

India

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.