Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 12:28 pm IST
in Kerala, Pathanamthitta

എരുമേലി: നാട്ടുകാര്‍ കാത്തിരുന്ന വിമാനത്താവള സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതിന്റെ പ്രതീക്ഷയില്‍ എരുമേലി. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ നിര്‍മാണം ഈ വര്‍ഷം ആഗസ്റ്റില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ നടപടികളും അനുകൂലമായാല്‍ 2026 ആഗസ്റ്റില്‍ പണിയാരംഭിച്ച് 2029ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാകും എന്നാണ് കണക്കുകൂട്ടല്‍.

ശബരിമല തീര്‍ഥാടന കേന്ദ്രത്തിനടുത്തുള്ള വിമാനത്താവളം പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളുടെ കുറവും യാത്രാസൗകര്യങ്ങളുടെ പരിമിതിയും അനുഭവിച്ച എരുമേലിയിലെ ജനങ്ങള്‍ക്ക് ഇത് വലിയ മാറ്റത്തിന്റെ തുടക്കമാകുമെന്നാണ് വിലയിരുത്തല്‍. വിനോദസഞ്ചാരത്തി നും വ്യാപാരത്തിനും പുതിയ വാതിലുകള്‍ തുറക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. എന്നാല്‍ പദ്ധതിയുടെ പുരോഗതിക്ക് ചില നിയമതടസ്സങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് മറികടക്കാനകുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ ഉത്തരവാണ് പ്രധാന തടസം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അനുകൂല വിധി ലഭിക്കുമെങ്കില്‍ നിര്‍മാണം വേഗത്തില്‍ ആരംഭിക്കാനാകും. പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുത്തി 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലില്‍ വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഇത് റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി പരിഗണനയില്‍ സ്വീകരിച്ചിരിക്കുകയാണ്. അന്തിമ വിധി വരുന്നത് വരെ നടപടികള്‍ നിലവിലെ നിലയില്‍ തുടരും.

ഇതിനിടെ, ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ പാലാ സബ് കോടതിയുടെ വിധി എസ്റ്റേറ്റ് ഉടമകളായ അയന ചാരിറ്റബിള്‍ ട്രസ്റ്റിന് അനുകൂലമായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം കോടതിയില്‍ നിക്ഷേപിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

3,500 മീറ്റര്‍ നീളമുള്ള റണ്‍വേയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളമേറിയ റണ്‍വേകളില്‍ ഒന്നായിരിക്കും ഇത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും നിന്ന് പദ്ധതിക്ക് തത്വത്തിലുള്ള അനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശിലാസ്ഥാപനം നടത്താനാണ് സാധ്യത.

വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ എരുമേലിയും പരിസര പ്രദേശങ്ങളും വലിയ വികസന ചുവടുവെയ്‌പ്പിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി കാത്തിരുന്ന ആ സ്വ പ്‌നം ഇനി സാക്ഷാത്കാരത്തിനരികിലാണെന്ന വിശ്വാസമാണ് എരുമേലിയെ ആവേശത്തിലാഴ്‌ത്തുന്നത്‌.

Tags: developmenterumeliAir port
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.