Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2026, 03:15 am IST
in Football

വരുന്ന ജൂണ്‍ 11ന് ആരംഭിച്ച് 39-ാം ദിവസമാണ് ലോക കാല്‍പന്ത് പൂരത്തിന് കൊടിയിറങ്ങുക. വിജയികള്‍ കിരീടമേറ്റുവാങ്ങുന്ന ഇത്തവണത്തെ കളിക്കളം ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ്. 82,500 പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള ഗാലറിയോടുകൂടിയ വേദി. 21-ാം നൂറ്റാണ്ടില്‍ പുതുക്കിപണിത സ്റ്റേഡിയം. 2010ലായിരുന്നു ഇതിന്റെ ഉദ്ഘാടനം. അതുവരെ ജയന്റ് സ്റ്റേഡിയം എന്നായിരുന്നു പേര്. ഇതിന് മുമ്പ് 1994ല്‍ അമേരിക്ക ലോകകപ്പിന് ആഥിത്യമരുളിയപ്പോള്‍ ആദ്യ റൗണ്ടില്‍ ഇറ്റലി അയര്‍ലണ്ടിനോട് പരാജയപ്പെട്ടത് ജയന്റ് സ്റ്റേഡിയത്തിലായിരുന്നു. പിന്നീട് അതേ ഇറ്റലിയാണ് ഫൈനല്‍ വരെ എത്തി. ഫൈനലിലേക്ക് കടന്ന സെമി മത്സരത്തില്‍ ബള്‍ഗേറിയയെ 2-1ന് തോല്‍പ്പിച്ചതും ഈ വേദിയിലായിരുന്നു. 1976 മുതല്‍ 2010 പുനര്‍നിര്‍മിക്കപ്പെടുന്നത് വരെ ജയന്റ് സ്റ്റേഡിയം എന്നും പിന്നീട് മെറ്റ്ലൈഫ് സ്റ്റേഡിയം എന്നും അറിയപ്പെടുന്നു. ഇത്തവണ ബ്രസീല്‍ ആദ്യ അങ്കത്തിനിറങ്ങുന്നത് മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ മൊറോക്കോയ്‌ക്കെതിരെ പൊരുതിക്കൊണ്ടാണ്. നാല് ഗ്രൂപ്പ് പോരാട്ടങ്ങളും ഫൈനല്‍ ഉള്‍പ്പെടെ മൂന്ന് നോക്കൗട്ട് മത്സരങ്ങളും ഇവിടെ നടക്കും.

മെറ്റ്ലൈഫിലെ മത്സരങ്ങള്‍
ജൂണ്‍ 13: ബ്രസീല്‍-മൊറോക്കോ(ഗ്രൂപ്പ് സി)
ജൂണ്‍ 16: ഫ്രാന്‍സ്-സെനഗല്‍(ഗ്രൂപ്പ് ഐ)
ജൂണ്‍ 22: നോര്‍വേ-സെനഗല്‍(ഗ്രൂപ്പ് ഐ)
ജൂണ്‍ 25: ഇക്വഡോര്‍-ജര്‍മനി(ഗ്രൂപ്പ് ഇ)
ജൂണ്‍ 27: പാനമ-ഇംഗ്ലണ്ട്(ഗ്രൂപ്പ് എല്‍)
ജൂണ്‍ 30: റൗണ്ട് ഓഫ് 32
ജൂലൈ 5: പ്രീക്വാര്‍ട്ടര്‍
ജൂലൈ 19: ഫൈനല്‍

എ ടി ആന്‍ഡ് ടി

ലോകകപ്പിന്റെ കലാശപ്പോര് നടക്കുന്ന വേദിയിലേക്ക് കളിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ടീമിനെ നിര്‍ണയിക്കുന്ന ഒന്നാം സെമി നടക്കുന്ന സ്റ്റേഡിയം ആണ് എ ടി ആന്‍ഡ് ടി. ടെക്സസിലെ ആര്‍ലിങ്ടണിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭാഗികമായി നിര്‍മിക്കപ്പെട്ടിരുന്ന ടെക്സസ് ട്റ്റേഡിയം പൂര്‍ണ സജ്ജമാക്കിയ ശേഷമാണ് എ ടി ആന്‍ഡ് ടി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. ലോകകപ്പിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്ന സ്ററേഡിയം ഒരു പക്ഷെ ഇതായിരിക്കും. നാല് നോക്കൗട്ട് പോരാട്ടങ്ങളും അഞ്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നടക്കും.

എ ടി ആന്‍ഡ് ടിയിലെ മത്സരങ്ങള്‍
ജൂണ്‍ 14: നെതര്‍ലന്‍ഡ്സ്-ജപ്പാന്‍(ഗ്രൂപ്പ് എ)
ജൂണ്‍ 17: ഇംഗ്ലണ്ട്-ക്രൊയേഷ്യ(ഗ്രൂപ്പ് എല്‍)
ജൂണ്‍ 22: അര്‍ജന്റീന-ഓസ്ട്രിയ(ഗ്രൂപ്പ് ജെ)
ജൂണ്‍ 25: ജപ്പാന്‍-സ്വീഡന്‍(ഗ്രൂപ്പ് എഫ്)
ജൂണ്‍ 27: ജോര്‍ദാന്‍-അര്‍ജന്റീന(ഗ്രൂപ്പ് ജെ)
ജൂണ്‍ 30: റൗണ്ട് ഓഫ് 32
ജൂലൈ 3: റൗണ്ട് ഓഫ് 32
ജൂലൈ 6: പ്രീക്വാര്‍ട്ടര്‍
ജൂലൈ 14: സെമി ഫൈനല്‍

ഗില്ലെറ്റ്

മസാച്ചുസെറ്റ്സിലെ ഫോക്സ് ബറോ നഗരത്തിലുള്ള ഗില്ലെറ്റ് സ്റ്റേഡിയത്തില്‍ ലോകകപ്പ് 2026ലെ ഏഴ് മത്സരങ്ങളാണ് നടക്കുക. അഞ്ച് ഗ്രൂപ്പ് പോരാട്ടങ്ങളും രണ്ട് നോക്കൗട്ട് മത്സരങ്ങളും. 2007ലാണ് ഈ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും പൂര്‍ത്തിയാക്കി ഗില്ലെറ്റ് എന്ന പേര് നല്‍കി ഉദ്ഘാടനം ചെയ്തത്. അതുവരെ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഫോക്സ്ബറോ സ്റ്റേഡിയം എന്ന പേരില്‍ അറിയപ്പെട്ടു. ഇതിഹാസ താരം ഡീഗോ മറഡോണ അവസാന ലോകകപ്പ് ഗോള്‍ നേടിയത് ഈ സ്റ്റേഡിയത്തിലാണ്. 1994 ജൂണ്‍ 21ന് നടന്ന മത്സരത്തില്‍ ഗ്രീസിനെതിരെ 4-0ന് ജയിച്ചപ്പോള്‍ 60-ാം മിനിറ്റിലായിരന്നു ഡീഗോയുടെ ആ ഗോള്‍. അക്കൊല്ലം അര്‍ജന്റീനയുടെ തൊട്ടടുത്ത മത്സരവും ഇതേ വേദിയിലായിരുന്നു. ലോകഫുട്ബോള്‍ രാജാവിന് വേദനയോടെ ലോകകപ്പ് വേദിയില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടിവന്ന സംഭവത്തിന് സാക്ഷിയായതും ഇതേ സ്റ്റേഡിയം തന്നെ.
ഗില്ലെറ്റിലെ മത്സരങ്ങള്‍
ജൂണ്‍ 13: ഹെയ്തി-സ്‌കോട്ട്ലന്‍ഡ്(ഗ്രൂപ്പ് സി)
ജൂണ്‍ 16: ഇറാഖ്-നോര്‍വേ(ഗ്രൂപ്പ് ഐ)
ജൂണ്‍ 19: സ്‌കോട്ട്ലന്‍ഡ്-മൊറോക്കോ(ഗ്രൂപ്പ് സി)
ജൂണ്‍ 23: ഇംഗ്ലണ്ട്-ഘാന(ഗ്രൂപ്പ് എല്‍)
ജൂണ്‍ 26: നോര്‍വേ-ഫ്രാന്‍സ്(ഗ്രൂപ്പ് ഐ)
ജൂണ്‍ 29: റൗണ്ട് ഓഫ് 32
ജൂലൈ 9: ക്വാര്‍ട്ടര്‍ ഫൈനല്‍

മെഴ്സിഡെസ്-ബെന്‍സ്

ജോര്‍ജിയയിലെ അറ്റ്ലാന്റ നഗരത്തിലുള്ള മെഴ്സിഡെസ്-ബെന്‍സ് സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ രണ്ടാം സെമി. പൂര്‍ണമായ മേല്‍കൂരയോടുകൂടിയ സ്റ്റേഡിയം 1992 മുതല്‍ 2016 വരെ ജോര്‍ജിയ ഡോം എന്ന പേരില്‍ അറിയപ്പെട്ടു. പുനര്‍നിര്‍മിക്കപ്പെട്ട ശേഷമാണ് മെഴ്സിഡെസ് ബെന്‍സ് എന്ന് പേര് മാറ്റിയത്. 2024 കോപ്പ അമേരിക്കയിലെ രണ്ട് ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇവിടെയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്ലബ്ബ് ലോകകപ്പിലെ ആറ് മത്സരങ്ങളും ഉള്‍പ്പെട്ടിരുന്നു. അതില്‍ ഒന്ന് ബയേണ്‍-പിഎസ്ജി ക്വാര്‍ട്ടര്‍ മത്സരമായിരുന്നു.

മെഴ്സിഡെസ്-ബെന്‍സിലെ മത്സരങ്ങള്‍
ജൂണ്‍ 15: സ്പെയിന്‍-കെയ്‌പ് വെര്‍ദെ(ഗ്രൂപ്പ് എച്ച്)
ജൂണ്‍ 18: ചെക്ക് റിപ്പബ്ലിക്-ദക്ഷിണാഫ്രിക്ക(ഗ്രൂ്പ്പ് എ)
ജൂണ്‍ 21: സ്പെയിന്‍-സൗദി അറേബ്യ(ഗ്രൂപ്പ് എച്ച്)
ജൂണ്‍ 24: മൊറോക്കോ-ഹെയ്തി(ഗ്രൂപ്പ് സി)
ജൂണ്‍ 27: കോംഗോ-ഉസ്ബെക്കിസ്ഥാന്‍(ഗ്രൂപ്പ് കെ)
ജൂലൈ 1: റൗണ്ട് ഓഫ് 32
ജൂലൈ 7: പ്രീക്വാര്‍ട്ടര്‍ 16
ജൂലൈ 15: സെമി ഫൈനല്‍

Tags: World Cup Football 2026MetLife stadium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിലിറ്റാവോ റോഡ്രിഗോ എസ്താവോ
Football

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.