Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

രമേശ് ഇളയിടം by രമേശ് ഇളയിടം
Apr 27, 2026, 05:27 am IST
in Samskriti

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവിതാംകൂര്‍ രാജാവിന്റെ പ്രതിനിധിയായ കൈയ്‌മള്‍(കോയ്‌മ)ക്ക് രാത്രിയില്‍ ഉറങ്ങുന്നതിനിടെ അദ്ദേഹത്തിന് സ്വപ്‌ന ദര്‍ശനം ഉണ്ടായി. കടലില്‍ പോയ മുക്കുവര്‍ക്ക് നാല് വിഗ്രഹങ്ങള്‍ കിട്ടുമെന്നും അത് ദശരഥ പുത്രരുടേതാണെന്നും അതില്‍ ശ്രീരാമന്റേത് തൃപ്രയാറിലും ഭരതന്റേത് ഇരിങ്ങാലക്കുടയിലും ലക്ഷമണേന്റത് മൂഴികുളത്തും ശത്രുഘ്‌നന്റേത് പായമ്മേലും ക്ഷേത്രം പണിത് പ്രതിഷ്ഠക്കണമെന്നും സ്വപ്‌ന ദര്‍ശനമുണ്ടായി. കൈമള്‍ പിറ്റേദിവസം മുക്കുവരുടെ അടുത്തെത്തി.

സ്വപ്‌ന ദര്‍ശനത്തിലേതു പോലെ അവര്‍ക്ക് നാല് വിഗ്രഹങ്ങള്‍ കടലില്‍ നിന്നും കിട്ടിയിരുന്നു. കൈയ്‌മള്‍ ജ്യോതിഷിയെ കണ്ട് പ്രശ്‌നം വയ്‌പ്പിച്ച് നാല് ക്ഷേത്രങ്ങളും പണിത് പ്രതിഷ്ഠയും നടത്തി. പൂജ വിധികളും നിശ്ചയിച്ചു. നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പുണ്യമാണ്. കര്‍ക്കടക മാസത്തില്‍ ഈ നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിനായി ഏറെ ഭക്തന്‍ എത്തുന്നു. ഭരതനെ കൂടല്‍ മാണിക്യസ്വാമിയായും സംഗമേശനായും ഭക്തര്‍ ആരാധിക്കുന്നു.

പ്രതിഷ്ഠിച്ച ഭരത വിഗ്രഹത്തിന്‍ന്റെ നെറ്റിയില്‍ ഒരു ദിവ്യമായ മാണിക്യ കല്ലിന്റെ തേജസ് ഉണ്ടായിരുന്നു. അതിന്റെ മാറ്റ് അറിയുന്നതിനു വേണ്ടി കൈയ്‌മളും മറ്റുള്ളവരും തീരുമാനിച്ചു. അതിനിടയില്‍ ക്ഷേത്രത്തില്‍ ഭജനം ഇരിക്കുവാനായി കായംകുളത്തുകാരനായ കുമാരകുറുപ്പ് എന്ന ആള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം വിവരം അറിഞ്ഞ് കൈയ്‌മളോട് പറഞ്ഞു. ഇങ്ങനെ അമൂല്യമായ മാണിക്യ രത്‌നം കായംകുളത്ത് രാജാവിന്റെ പക്കലുണ്ടെന്ന് പറഞ്ഞു. അദ്ദേഹം രാജാവിന്റെ അടുക്കല്‍ നിന്നും മാണിക്യ രത്‌നം കൊണ്ട് വരുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ കായംകുളം രാജാവ് ഒരു വ്യവസ്ഥ വച്ചു. മാണിക്യ രത്‌നം തരണമെങ്കില്‍ ക്ഷേത്ര ഭരണം തനിക്ക് വേണമെന്നായി. ഒരു തരത്തില്‍ മാണിക്യ രത്‌നം ക്ഷേത്രത്തില്‍ എത്തിച്ചു. അതിന്റെ മാറ്റ് നോക്കുവാനായി മാണിക്യ രത്‌നം ശ്രീകോവിലിനുള്ളിലേക്ക് എത്തിച്ചപ്പോഴേക്കും വിഗ്രഹത്തില്‍ ലയിച്ചു. മാണിക്യ രത്‌നം വിഗ്രഹത്തില്‍ ലയിച്ചതിനാല്‍ കൂടല്‍ മാണിക്യ സ്വാമി എന്ന പേരില്‍ ഭക്തര്‍ ആരാധിക്കുന്നു.

സംഗമേശന്‍ എന്ന പേരിലും ഭക്തര്‍ ആരാധിക്കുന്നു. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ക്ഷേത്രത്തിന്റെ ചൈതന്യം ശംഖില്‍ ആവാഹിച്ചെടുക്കുന്ന ഒരു ബ്രാഹ്‌മണന്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ സ്വാമി ക്ഷേത്രത്തിലും ദര്‍ശനത്തിനായി എത്തി. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശ്രീകോവിലിനുള്ളില്‍ കയറി വിഗ്രഹത്തിന്റെ ചൈതന്യം ശംഖില്‍ അവാഹിച്ചെടുത്തു. ശ്രീകോവിലില്‍ നിന്നും പുറത്തേക്ക് കടക്കുന്നതിനിടെ അബദ്ധത്തില്‍ വീണു. ചൈതന്യം അവാഹിച്ചെടുത്ത ശംഖും പൊട്ടി. അവാഹിച്ചെടുത്ത ചൈതന്യമെല്ലാം വിഗ്രഹത്തില്‍ ലയിച്ചു. എല്ലാ ചൈതന്യവും വിഗ്രഹത്തില്‍ സംഗമിച്ചതിനാല്‍ സംഗമേശനായും ഭക്തര്‍ ആരാധിക്കുന്നു.

ക്ഷേത്രത്തിലെ ഉത്സവാഘോഷം: മേട മാസത്തിലെ ഉത്രം നാളില്‍ കൊടികയറി തിരുവോണം ആറാട്ടോടെ ഉത്സവത്തിന് സമാപന മാകും. ഇക്കുറി ഏപ്രില്‍ 28ന് കൊടികയറി മെയ് 8ന് ആറാട്ടോടെ സമാപിക്കും. രാവിലെ ശീവേലിയും വൈകിട്ട് വിളക്കിനെഴുന്നള്ളിപ്പും ഉണ്ടാകും. കിഴക്കെ നടപ്പന്തലില്‍ നിന്നും ആരംഭിക്കുന്ന എഴുന്നള്ളിപ്പും മേളവും പടിഞ്ഞാറേ നടപ്പന്തലില്‍ നടത്തിയ ശേഷം വീണ്ടും കിഴക്കെ നടപ്പന്തലില്‍ സമാപിക്കും. ഇരു ഭാഗത്തും വലിയ നടപന്തലുകളാണ് ഉള്ളത്. കേരളത്തിലെ തലപൊക്കമുള്ള ആനകളും പ്രശസ്തരായ വാദ്യ കലാകാരമാരുമാണ് എഴുന്നള്ളിപ്പിനും മേളത്തിലും പങ്കെടുക്കുക. ഉല്‍സവ കാലത്ത് ഈ ക്ഷേത്രത്തില്‍ ക്ഷേത്ര കലകളും മറ്റു കലാപരിപാടികളും ഉണ്ടാകും. വലിയ വിളക്ക് ദിവസം ശ്രീരാമ പട്ടാഭിഷേകം കഥകളിയാണ് പ്രധാന ആകര്‍ഷണം. അതോടെ കഥകളിക്കും സമാപനമാകും.

ഉള്ളാനകള്‍: കൂടല്‍ മാണിക്യ സ്വാമി ക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ് ഭഗവാനെ എഴുന്നള്ളിക്കുന്ന ആനയുടെ ഇരുവശത്തായി രണ്ട് കുട്ടി ആനകളെ എഴുന്നള്ളിക്കുക എന്നത്. ഭഗവാനെ എഴുന്നള്ളിക്കുന്ന ആനയെ ആരും തൊട്ട് അശുദ്ധമാക്കുവാന്‍ പാടില്ല എന്നതിനാലാണ് രണ്ട് കുട്ടി ആനകളെ ഇരുവശത്തും എഴുന്നള്ളിക്കുന്നത്. ഇത് ക്ഷേത്രത്തിനുള്ളിലും ഇത് പാലിക്കുന്നുണ്ട്. ശാന്തിക്കാര്‍ പരസ്പരം തൊടാറില്ല. ഭഗവാന്‍ പുറത്തേക്ക് എഴുന്നള്ളുമ്പോള്‍ ഭഗവാന്റെ കാവല്‍ക്കാരായി ഒരു കുടുംബത്തിനാണ് അവകാശം.

ആറാട്ട് : ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ രാപ്പാള്‍ ആറാട്ട് കടവിലും ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലാണ്. ഈ വര്‍ഷത്തെ ആറാട്ട് ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലാണ്. ആറാട്ടിനായി ഭക്തര്‍ ഭഗവാനോടൊപ്പം നടന്ന് പോകുന്നു. ആദ്യ കാലങ്ങളില്‍ ഭഗവാന്‍ സ്വന്തം മണ്ണിലൂടെയാണ് ആറാട്ടിന് പോകാറ്. കാലം മാറിയപ്പോള്‍ ആറാട്ടിന് പോകുന്നത് റോഡിലൂടെ ആണ്. ആറാട്ടിന് പോകുന്ന ഭഗവാനെ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കും. ഭഗവാന്റെ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കാറില്ല. ഭഗവാന്‍ ആരില്‍ നിന്നും വാങ്ങാറില്ല അതും പ്രത്യേകതയാണ്.

ചെമ്പട മേളം : ഉത്സവ കാലമായാല്‍ കൂടല്‍ മാണിക്യ സ്വാമി ക്ഷേത്രത്തിലെ ചെംപട മേളം പ്രശസ്തമാണ്. ശീവേലി എഴുന്നള്ളിപ്പ് പടിഞ്ഞാറെ നടപന്തലില്‍ നിന്നും കിഴക്കെ നടപന്തലില്‍ നിന്നും പോകുംപോള്‍ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായി കുലീപനി തീര്‍ത്ഥ കുളത്തിന് സമീപമായി ചെമ്പട മേളം നടത്തുന്നു. ഇത് കുലീപനി മഹര്‍ഷിക്കായി സമര്‍പ്പിക്കുന്നതാണെന്നും തീര്‍ത്ഥ കുളത്തിന് വടക്കു ഭാഗത്തുള്ള മാളിക പുറത്തിരുന്ന് ഉത്സവം കാണുന്ന രാജാവിന് വേണ്ടിയാണെന്നും പറയുന്നു. എന്തായാലും തീര്‍ത്ഥ കുളത്തിന് സമീപമുള്ള ചെമ്പട മേളം ഇപ്പോഴും തുടരുന്നു.

കൂത്തംപലം: ക്ഷേത്രത്തിന്റെ കിഴക്കെ നടപന്തലിന് സമീപമുള്ള കുത്തംപലം വളരെ വിസ്തൃതിയുള്ളതാണ്. ഇവിടെ ഉല്‍സവ കാലത്തും മറ്റു ചില വര്‍ഷങ്ങളിലും കൂത്ത് നടത്താറുണ്ട്.

Tags: kerala templesHindu templeSree Koodalmanikyam Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Varadyam

വാരാഹി നവരാത്രി വിശേഷം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.