Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവത്ത് മറ്റൊരു വയോധികയ്‌ക്ക് കൂടി പാമ്പുകടിയേറ്റു. കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി (77)യെയാണ് വീട്ടു പരിസരത്തു വച്ച് പാമ്പ് കടിച്ചത്. ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈയിലാണ് പാമ്പ് കടിച്ചത്.

ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്‌ച്ച വീട്ടുപരിസരത്തുവച്ച് പട്ടുവം മുതുകുടയിലെ നബീസയെ (75) പാമ്പ് കടിച്ചിരുന്നു. ഇവര്‍ ചികിത്സയ്‌ക്കിടെ ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു.

മറ്റൊരു സംഭവത്തില്‍ മലപ്പുറം ഇന്‍കല്‍ സിറ്റിക്ക് സമീപം 16 കാരിക്ക് പാമ്പ് കടിയേറ്റു. ഫ്‌ലാറ്റിന് സമീപം വച്ച് ശബ്ഹായ്‌ക്കാണ് പാമ്പ് കടിയേറ്റത്.തിരുവനന്തപുരം മൂങ്ങോട് 15കാരിക്കും പാമ്പ് കടിയേറ്റു. ഹന്നയെ ആണ് പാമ്പ് കടിച്ചത്. വീടിന് സമീപം വച്ചാണ് കടിയേറ്റത്.എറണാകുളം ചെറായിയില്‍ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റ സംഭവമുണ്ടായി.

 

 

Recent Posts