Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

നേപ്പാളില്‍ യുഎസിന്റെ സൈനികകേന്ദ്രം സ്ഥാപിക്കുമെന്ന് അഭ്യൂഹം. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്തതായിരിക്കും തുടക്കത്തില്‍ ഈ സൈനികബേസ് എന്ന് പറയപ്പെടുന്നു. പക്ഷെ അത് വികസിപ്പിക്കുമെന്നും പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 06:22 pm IST
inIndia, World
ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

കാഠ് മണ്ഡു നേപ്പാളിലേക്കുള്ള നൂറു നേപ്പാളി രൂപയ്‌ക്ക് മുകളിലുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നിരോധിച്ച പ്രധാനമന്ത്രി ബാലെന്‍ ഷായുടെ തീരുമാനത്തിനെതിരെ രോഷം പുകയുന്നു. നൂറുകണക്കിന് ചെറുകിട കച്ചവടക്കാരാണ് ഇന്ത്യയില്‍ നിന്നും ദിവസേനയെന്നോണം നേപ്പാള്‍ അതിര്‍ത്തി കടന്നു ചെല്ലുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വിറ്റ് ഉപജീവനം കഴിക്കുന്നത്. എണ്ണ തൊട്ട് കര്‍പ്പൂരം വരെയുള്ള ഉല്‍പന്നങ്ങള്‍ ഇതിലുണ്ട്.

നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ചെറുകിട വ്യാപാരികള്‍ പ്രതിഷേധത്തിലാണ്. അധികാരമേറ്റ ശേഷം ഇന്ത്യയിലെ ചില ഭാഗങ്ങള്‍ നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയും ബാലെന്‍ ഷാ വിവാദമുണ്ടാക്കിയിരുന്നു. സീതയുടെ ജനിച്ച സ്ഥലത്തെക്കുറിച്ചുള്ള ഒരു ഡയലോഗ് ഉള്ളതിനാല്‍ ആദി പുരുഷ് എന്ന സിനിമ നേപ്പാളില്‍ നിരോധിച്ചിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ ഇന്ത്യയ്‌ക്കെതിരായ ചില തീരുമാനങ്ങള്‍ കൂടി നേപ്പാളില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുകയാണ്. യുഎസിന്റെ സൈനികകേന്ദ്രം നേപ്പാളില്‍ സ്ഥാപിക്കുമെന്നതാണ് ഒരു വാര്‍ത്ത. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്തതായിരിക്കും തുടക്കത്തില്‍ ഈ സൈനികബേസ് എന്ന് പറയപ്പെടുന്നു. പക്ഷെ അത് പിന്നീട് യുദ്ധം ചെയ്യാനുള്ള ആയുധസാമഗ്രികള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്നും പറയപ്പെടുന്നു.

അതുപോലെ ദലൈലാമയുടെ പുനര്‍ജന്മമായ അടുത്ത ലാമ നേപ്പാളില്‍ നിന്നായിരിക്കുമെന്ന് യുഎസ് അവകാശപ്പെടുന്നതായി ഒരു വാര്‍ത്തയും പുറത്തു വരുന്നു. ഇപ്പോഴത്തെ ദലൈലാമ 14ാമത്തെ ലാമയാണ്. 15ാമത്തെ ലാമ ഭാരതത്തെപ്പോലെ ഒരു സ്വതന്ത്ര ലോകത്താണ് ജനിക്കുകയെന്ന് ദലൈലാമ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന് കടകവിരുദ്ധമായി അടുത്ത ലാമ നേപ്പാളിലായിരിക്കുമെന്ന പ്രചാരണവും അമേരിക്ക നടത്തുന്നു.

ചൈനയേയും ഇന്ത്യയേയും ലാക്കാക്കിയാണ് നേപ്പാളില്‍ അമേരിക്ക നടത്തുന്ന ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ നേപ്പാളിലെ ജെന്‍സീ കലാപത്തിനും ഭരണമാറ്റത്തിനും പിന്നില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റാണെന്ന ആരോപണം ശരിയാവുകയാണ്. 2025 സെപ്തംബറില്‍ നടന്ന രണ്ട് ദിവസത്തെ ജെന്‍സീ കലാപത്തില്‍ 76 പേരാണ് കൊല്ലപ്പെട്ടത്.

നേപ്പാളില്‍ ഡീപ് സ്റ്റേറ്റ് പ്രധാനമന്ത്രിയായി വാഴിച്ച ബാലന്‍ ഷാ ആ പദവിയ്‌ക്ക് യോഗ്യനാണോ എന്ന സംശയം ഉയരുകയാണ്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ആഴ്ച തന്നെ പ്രതിപക്ഷ നേതാക്കളില്‍ ചില അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി, മുന്‍ ആഭ്യന്തരമന്ത്രിയും നേപ്പാള്‍ കോണ്‍ഗ്രസ് നേതാവുമായ രമേഷ് ലേഖക് എന്നിവരെ അറസ്റ്റ് ചെയ്തത് നേപ്പാളില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നിരവധി ബിസിനസുകാരെയും രാഷ്‌ട്രീയനേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നേപ്പാളിലെ ആഭ്യന്തരമന്ത്രിയായ സുധാങ് ഗുരുങ് ചില സാമ്പത്തിക ആരോപണങ്ങളുടെ പേരില്‍ രാജിവെച്ചതും ബാലെന്‍ ഷാ സര്‍ക്കാരിനുള്ളില്‍ ചില പുകച്ചിലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഗുണ്ടായിസം അമര്‍ച്ച ചെയ്യാന്‍ എന്ന് പറഞ്ഞ കാഠ്മണ്ഡു ഭാഗത്ത് നിന്നും ഒറ്റ രാത്രിയില്‍ 195 പേരെ അറസ്റ്റ് ചെയ്തു. യാതൊരു രാഷ്‌ട്രീയപാരമ്പര്യമില്ലാത്ത ബാലെന്‍ ഷാ ഒരു റാപ് ഗായകനാണ്. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ സ്വതന്ത്ര പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പില്‍ 275ല്‍ 182 സീറ്റുകള്‍ നേടി വിജയിക്കുകയായിരുന്നു.

ബാലന്‍ ഷായുടെ മറ്റൊരു വിവാദ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ നേപ്പാളില്‍ നിരോധിച്ചതാണ്. നിരവധി പേരുടെ ജീവിതമാര്‍ഗ്ഗമാണ് ഇതോടെ അടഞ്ഞത്. ഇപ്പോള്‍ വലിയ തോതില്‍ വീണ്ടും നേപ്പാള്‍ സംഘര്‍ഷഭരിതമാവുകയാണ്. ബാലന്‍ ഷായെ അധികാരമേല്‍പിച്ച ഡീപ് സ്റ്റേറ്റിന്റെ തീരുമാനം പാളിയോ എന്നും കരുതപ്പെടുന്നു. ബംഗ്ലാദേശിലും ഷേഖ് ഹസീനയെ പുറത്താക്കി ഇടക്കാല സര്‍ക്കാരിന്റെ ചുമതല മുഹമ്മദ് യൂനസിനെ ഏല്‍പിച്ച ഡീപ് സ്റ്റേറ്റ് തീരുമാനവും പാളിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ഭീകരര്‍ക്ക് അടിയറ വെച്ചുകൊണ്ടുള്ള യൂനസിന്റെ ഭരണം അധികകാലം നീണ്ടില്ലെന്ന് മാത്രമല്ല, പൊതുതെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പാര്‍ട്ടികള്‍ തോറ്റമ്പുകയും ചെയ്തു.

 

Tags: Indian product bannedAnti India Nepal mapAdipurushNepalLatest newsKP Sharma OliBalen ShahAnti India Nepal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.