ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം.കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മയായ ഇന്ദിരയാണ് (65) മരിച്ചത്. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യയാണ് ഇന്ദിര.
വൈകിട്ട് 5 മണിയോടെ വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്ക് മുന്നില്‍ വച്ചാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെ മരിച്ചു. ആന്റിവെനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജില്ലയില്‍ പാമ്പ് കടിയേറ്റ് രണ്ടാമത്തെ മരണമാണ്.ഇന്നലെ കായംകുളത്തും യുവതി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.
















