കോഴിക്കോട്: പൂവാട്ടുപറമ്പില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച. പത്ത് പവനും മുപ്പതിനായിരം രൂപയും വജ്ര കമ്മലുകളുമാണ് മോഷണം പോയത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യയുടെ വാടക വീട്ടിലാണ് മോഷണം നടന്നത്. ദിവ്യയും കുടുംബവും സ്വദേശമായ തൃശൂരിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
പന്തീരങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
















