ചെന്നൈ: തമിഴ്നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുമ്പോഴും വിഐപി മസിലുപിടുത്തവുമായി നിന്ന നടന്‍ കമല്‍ ഹാസന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല.
കമല്‍ ഹാസനും മകളും നടിയുമായ ശ്രുതി ഹാസനും വോട്ട് ചെയ്യാനായി ഒരുമിച്ചാണ് എത്തിയത്. എന്നാല്‍ ജനാധിപത്യമാമാങ്കമാണെങ്കിലും തങ്ങള്‍ വിഐപികളായതിനാല്‍ ക്യൂ നില്‍ക്കാതെ വേഗം വോട്ട് ചെയ്ത് മടങ്ങാനായി കമല്‍ ഹാസന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇവര്‍ പോളിംഗ് ബൂത്തിന് മുന്നിലുള്ള ക്യൂ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
നടനും രാഷ്‌ട്രീയക്കാരനുമായ കമൽഹാസനും മകളും നടിയുമായ ശ്രുതി ഹാസനും അൽവാർപേട്ട് സ്‌കൂളിലെ ക്യൂ മറികടക്കുന്നതായി ചില വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. കമല്‍ഹാസന്റെ സമത്വ വാദത്തെ കാപട്യം എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്.
വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണ്. അവിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഐപി സംസ്കാരത്തിന് പ്രാധാന്യം നൽകുന്നില്ല, 85 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും വൈകല്യമുള്ളവർക്കും മാത്രമാണ് മുൻഗണന. വോട്ടിംഗിൽ തമിഴന്റെ അഭിമാനം ഉയർത്തിക്കാട്ടിക്കൊണ്ട് കമലഹാസൻ പിന്നീട് തന്റെ മഷി പുരട്ടിയ വിരൽ പോസ്റ്റ് ചെയ്തു. ധനുഷ്, രജനീകാന്ത് തുടങ്ങിയ മറ്റ് താരങ്ങൾ സ്ഥിരമായ പോളിംഗ് സമയത്ത് ഒരു പ്രശ്നവുമില്ലാതെ വോട്ട് ചെയ്തു.
ഇതേക്കുറിച്ച്, രണ്ട് തരം വിഐപികള്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു:
https://twitter.com/NalinisKitchen/status/2047297839345324101
ഡിഎംകെ ടിക്കറ്റില്‍ രാജ്യസഭാ എംപിയായ ആളാണ് കമല്‍ ഹാസന്‍. ഇവരുടെ പ്രസംഗത്തിലെ വാക്കുകള്‍ ഒന്ന്, പ്രവൃത്തിയിലെ വാക്കുകള്‍ മറ്റൊന്ന് എന്നതാണ് സ്ഥിതി. തുല്യതയെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന കമല്‍ ഹാസന്‍ ലഭിച്ച വോട്ട് ചെയ്യാനെത്തിയപ്പോള്‍ സെലിബ്രിറ്റി എന്ന നിലയിലുള്ള മുന്‍ഗണന ദുരുപയോഗം ചെയ്തു എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഒരാള്‍ കുറിച്ചിരിക്കുന്നത്. പൊതുജനത്തെ എപ്പോഴും ഉപദേശിക്കാന്‍ നില്‍ക്കുന്ന ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നിയമലംഘകരാണെന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.
















