Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 12:52 pm IST
in Thiruvananthapuram
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു

തിരുവനന്തപുരം: തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ആചാരം പുനരാരംഭിക്കാന്‍ മുന്‍കൈയെടുത്ത് ബിജെപി നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി.

ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിന്റെ ഭാഗമായി പുത്തരിക്കണ്ടത്ത് നിറപുത്തരി ചങ്ങുകള്‍ക്കുപയോഗിക്കാനായി ഞാറ് നട്ടു. പുത്തരിക്കണ്ടത്ത് വിളയുന്ന നെല്‍ക്കതിരുകളാണ് ഭഗവാന്റെ നിറപുത്തരിക്ക് ഉപയോഗിക്കുന്നത് എന്നാണ് സങ്കല്‍പ്പം. എല്ലാവര്‍ഷവും കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പുത്തരിക്കണ്ടത്ത് നെല്ല് വിളയിച്ച് നിറപുത്തരിക്കായി ഇവിടെ നിന്നും കതിര് അമ്പലത്തിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി പുത്തരിക്കണ്ടത്ത് നെല്ല് വിളയിക്കാത്തതിനാല്‍ പുറത്ത് നിന്ന് കതിര് കൊണ്ടുവന്നാണ് ചടങ്ങ് നടത്തിയത്. എന്‍ഡിഎ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നാല്‍ പുത്തരിക്കണ്ടത്ത് തന്നെ ഞാറ് വിളയിച്ച് ഭഗവാന് നിറപുത്തരിക്കായി കാഴ്ചവയ്‌ക്കുമെന്ന് നഗരസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി പറഞ്ഞിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുരാതനകാലം മുതലുള്ള എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതുപോലെ പരിപാലിച്ചു പോരുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. ജൂണ്‍ ജൂലായ് മാസങ്ങളിലാണ് നിറപുത്തരി വരുന്നത്. അന്ന് പാകമാകുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഞാറ് നടുന്നതെന്നും ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്ത മേയര്‍ വി.വി. രാജേഷ് പറഞ്ഞു. എല്ലാ ആചാരാനുഷ്ഠാനങ്ങളും അതുപോലെ തന്നെ നിര്‍വഹിക്കാന്‍ ഈ ഭരണ സമിതി പ്രതിജ്ഞാബദ്ധമാണെന്നും മേയര്‍ വി.വി. രാജേഷ് പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.ആര്‍. ഗോപന്‍, കരമന അജിത്ത്, പാറ്റൂര്‍ രാധാകൃഷ്ണന്‍, മഞ്ജു ജി.എസ്., സിന്ധു ശശി, കൗണ്‍സിലര്‍മാരായ നീറമണ്‍കര ഹരി, ബീന ആര്‍.സി., എസ്.കെ.പി. രമേശ്, വി.സുദേവന്‍ നായര്‍, ടി. രാജലക്ഷ്മി, ശ്രൂതി എസ്.എസ്., പാളയം കൃഷി വകുപ്പ് മേധാവികള്‍, കൃഷി ഓഫീസര്‍, സംസ്ഥാന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: നിറപുത്തരിThiruvananthapuram CorporationSREE PADMANABHASWAMY TEMPLEMayor VV Rajeshശ്രീപത്മനാഭസ്വാമി ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ശ്രീപത്മനാഭന് നിറപുത്തരി സമര്‍പ്പിക്കാനായി പുത്തരിക്കണ്ടമൊരുങ്ങുന്നു

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Editorial

ഇടത് തന്ത്രങ്ങള്‍ പൊളിച്ച് പൊങ്കാല വന്‍വിജയം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗരം ശുചീകരിക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിക്കുന്നു
Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല നഗര ശുചീകരണം: ഒറ്റരാത്രികൊണ്ട് മാറ്റിയത് 811 ടണ്‍ മാലിന്യം

Kerala

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ നോക്കി, പക്ഷെ ഇക്കുറി നടന്നത് പരാതിയില്ലാത്ത പൊങ്കാല

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ് മെയ് മാസം തിയേറ്ററിൽ എത്തുന്നു

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.