Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂര്‍ ഡെന്റല്‍ മെഡിക്കല്‍ കോളജില്‍ തുടക്കം മുതല്‍ അടിമുടി ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 09:56 am IST
inKerala, Kannur

കണ്ണൂര്‍: കിരാതമായ റാഗിങ്ങിനെത്തുടര്‍ന്ന് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ മെഡിക്കല്‍ കോളജ് നടത്തിപ്പിന്റെ തുടക്കം തൊട്ട് അടിമുടി ദുരൂഹത. പ്രവര്‍ത്തനം കൈയേറിയ മിച്ചഭൂമിയിലെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയതാണ്. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടാന്‍ ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിട്ടിരുന്നു. പക്ഷെ ഇടത് വലത് രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അട്ടിമറിച്ചു. 300 ഏക്കര്‍ കറപ്പത്തോട്ടമാണ് കൈവശപ്പെടുത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടമായിരുന്നു ഇത്.

രണ്ടത്തറ എസ്റ്റേറ്റ്, എസന്‍ഷ്യല്‍ ഓയില്‍ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമി കൈമാറുന്നത് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് റദ്ദാക്കിയിരുന്നു. അബ്ദുള്‍ ജബ്ബാര്‍ ഹാജി ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരിളവിനും അര്‍ഹതയില്ലെന്ന് ബോര്‍ഡ് കണ്ടെത്തി. 1964 ഏപ്രില്‍ ഒന്നിന് ശേഷം ഭൂപരിധിയില്‍ അധികമുള്ള ഭൂമി കൈമാറ്റം ചെയ്യുന്നത് അസാധുവാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 133/1967 നമ്പര്‍ ആധാരവും തുടര്‍ന്നു നടന്ന മുഴുവന്‍ കൈമാറ്റങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചു. നിയമവിരുദ്ധ ഇടപാട് നടത്തിയതിന് 1970 ലെ ഉടമകളായ മാര്‍ജറി ഗ്രേസ്, ഒഹലോറന്‍ എന്നിവരുടെ പേരില്‍ കേസ് എടുക്കണം. കക്ഷികളെ വിചാരണ ചെയ്ത് കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടിയുണ്ടായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഡെന്റല്‍ മെഡി. കോളജ് അടച്ചുപൂട്ടേണ്ടി വരും.

പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് ഡെന്റല്‍ കോളജ്. ഇതിന്റെ ഉടമകള്‍ വിവിധ കേസുകളില്‍ പ്രതികളാണ്. ഭൂമി കയ്യേറ്റം, ഭൂമി തരം മാറ്റല്‍, വ്യാജരേഖ ഉണ്ടാക്കല്‍, അനധികൃത പണമിടപാട്, ഭൂമി മറിച്ചുവില്‍ക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. അബ്ദുള്‍ ജബ്ബാറടക്കം പ്രതികളാണ്. ട്രസ്റ്റിന് കീഴിലെ നിരവധി സ്ഥാപനങ്ങളില്‍ ഒന്നാണ് ഡെന്റല്‍ കോളജ്. മെഡി, കോളജ്, എഞ്ചി. കോളജ്, ബിബിഎ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫാര്‍മസി, നഴ്‌സിങ് കോളജുകള്‍ അങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു. എന്നാല്‍ മിക്കവയും പലപ്പോഴായി നിര്‍ത്തി. ഇപ്പോള്‍ ഡെന്റല്‍ കോളജ് മാത്രം.

ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യത്ത് ആദ്യമായി റജിസ്ട്രാര്‍ ഓഫിസ് തുറന്ന ഭൂമിയിലാണ് ഈ സ്വാശ്രയ ഡെന്റല്‍ കോളജിന്റെ പ്രവര്‍ത്തനം. 1767ല്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ സുഗന്ധവ്യഞ്ജനങ്ങള്‍ കൃഷി ചെയ്യാന്‍ 500 ഏക്കറില്‍ എസ്റ്റേറ്റ് തുടങ്ങി. ഉത്തരകേരളത്തിലെ ആദ്യ സ്വാശ്രയ മെഡിക്കല്‍ കോളജ് അഞ്ചരക്കണ്ടിയില്‍ ആരംഭിച്ചത് ഈ കറപ്പത്തോട്ടത്തിലാണ്.

200 ഏക്കറിലാണ് കാംപസ്. എസ്റ്റേറ്റ് ഭൂമി തരംമാറ്റി കരഭൂമിയാക്കിയാണു മെഡി. കോളജിനു സ്ഥലം കണ്ടെത്തിയത്. റജിസ്ട്രാര്‍ ഓഫിസിലെ ദുരൂഹമായ തീപ്പിടിത്തത്തില്‍ എസ്റ്റേറ്റ് ഭൂമിയുടെ രേഖകള്‍ കത്തിനശിച്ചു.

2006 ഒക്ടോബറില്‍ എംബിബിഎസ് കോഴ്‌സ് തുടങ്ങി. പ്രവേശനത്തില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ 2012ല്‍ എംബിബിഎസ് റജിസ്‌ട്രേഷന്‍ നടപടികള്‍ ആരോഗ്യ സര്‍വകലാശാല മരവിപ്പിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളും ലംഘിച്ച് എംബിബിഎസ് പ്രവേശനം നടത്തിയതിനെത്തുടര്‍ന്നാണു പ്രവേശനം സുപ്രീം കോടതി അസാധുവാക്കിയത്. പിന്നാലെ മെഡിക്കല്‍ കോളജിന്റെ അംഗീകാരവും നഷ്ടമായി.

Tags: Kannur Dental Medical Collegenithin raj's suicidePrestige Educational Trust
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

Kerala

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.