തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് മൂന്നാം വാരവും ഹയര്‍ സെക്കന്‍ഡറി ഫലം മേയ് 25നും പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലെ ആരംഭിച്ച എസ്എസ്എല്‍സി മൂല്യനിര്‍ണയം മേയ് രണ്ടിന് അവസാനിക്കും. 72 ക്യാമ്പുകളിലായി 12,000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നു. കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് 89 ക്യാമ്പുകളിലായി 24,167 ജീവനക്കാര്‍ പങ്കെടുക്കുന്നു.















