കോഴിക്കോട് :കൊയിലാണ്ടിയില്‍ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അദ്വൈതാണ് മരിച്ചത്. സ്റ്റീല്‍ പാത്രത്തില്‍ വച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.
ക്ഷേത്ര മൈതാനത്ത് വച്ചായിരുന്നു സംഭവം. പടക്കം പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















