Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 04:14 pm IST
inIndia, Parivar

വൃന്ദാവനം (മഥുര): ആദര്‍ശരാഷ്‌ട്രത്തെ നിര്‍മിക്കുന്നതിനുള്ള പ്രഥമ ഘടകം സദ്ഗുണസമ്പന്നമായ സമാജമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനാധിപത്യത്തിന്റെ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കേണ്ടത് നല്ല ആളുകളാണ്. അത്തരക്കാര്‍ക്ക് ഭരണസംവിധാനങ്ങളില്‍ സ്ഥാനമുണ്ടാകണമെങ്കില്‍ അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങളും സദ്ഗുണങ്ങളുള്ളവരാകണം. നല്ല ആളുകള്‍ എന്നതുകൊണ്ട് ഒരു പ്രത്യേക പാര്‍ട്ടിയെയോ വ്യക്തിയെയോ അല്ല പരാമര്‍ശിക്കുന്നില്ല; മറിച്ച്, യഥാര്‍ത്ഥത്തില്‍ നല്ലവരെക്കുറിച്ചാണ്. കാരണം നല്ലവര്‍ എപ്പോഴും നല്ലതേ ചെയ്യൂ, അദ്ദേഹം പറഞ്ഞു.

സന്ത് ശ്രീമദ് ജഗദ്ഗുരു ദ്വാരാചാര്യ ശ്രീ മലൂക് ദാസ് മഹാരാജിന്റെ 452-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംന്യാസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മള്‍ അഴിമതിക്കാരാണെങ്കില്‍, പ്രതിനിധികളും അഴിമതിക്കാരായിരിക്കും. അതുകൊണ്ട് നമ്മള്‍ നന്മയുള്ളവരായി മാറിയാല്‍ സജ്ജനങ്ങള്‍ ഉന്നതസ്ഥാനങ്ങളിലെത്തുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല. സമൂഹത്തില്‍ ഗോസംരക്ഷണത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ട്. ഭരണകൂടമോ നിയമങ്ങളോ കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. റെഡ് സിഗ്നലിന് വിലയുണ്ടാകുന്നത് ജനങ്ങള്‍ അത് അനുസരിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് യഥാര്‍ത്ഥ ശക്തി ഭരണസംവിധാനത്തിലല്ല, ജനങ്ങളിലാണ്. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഗോസംരക്ഷണം വേണമെന്ന് ആഗ്രഹം ഉണ്ട്. അതിനുവേണ്ടി ധീരമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമുമ്പ്, ഈ വിഷയത്തില്‍ സമൂഹത്തിനുള്ളില്‍ വിശാലമായ ഒരു സമവായം ഉണ്ടാകണം. പൊതുജന അവബോധം വളര്‍ത്തുകയാണ് വേണ്ടത്. സമൂഹം പശുക്കളെക്കുറിച്ച് ആദരവുള്ളവരായാല്‍ ഗോവധം സ്വയം ഇല്ലാതാകും, മോഹന്‍ ഭാഗവത് പറഞ്ഞു.

ഗോമാതാവ് എന്ന പദമുയര്‍ത്തുന്ന വൈകാരിക ഭാവത്തിനപ്പുറം ശാസ്ത്രീയമായി അതിന്റെ പ്രാധാന്യം എത്രയെന്ന് സ്ഥാപിക്കാന്‍ നമുക്ക് കഴിയണം. നാടന്‍ പശു ഭാരതത്തിന് മാത്രമല്ല, മുഴുവന്‍ ലോകത്തിനും എത്രത്തോളം പ്രയോജനകരമാണെന്ന് ജനങ്ങളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും വേണം. പശുവിന്‍ പാലിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച്, പഞ്ചഗവ്യത്തിന്റെ സവിശേഷതകളെക്കുറിച്ച്, കാര്‍ഷിക മേഖലയില്‍ അതിന്റെ പ്രയോജനങ്ങളെക്കുറിച്ചൊക്കെ ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും അവരെ ഈ മേഖലയില്‍ പരിശീലിപ്പിക്കുകയും വേണം. ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഇത്തരം ധാരണ ബലപ്പെട്ടാല്‍ ഗോസംരക്ഷണം ഭാരതത്തിന്റെയാകെ ഇച്ഛാശക്തിയാല്‍ സാധ്യമാകും, സര്‍സംഘചാലക് പറഞ്ഞു.

ധര്‍മ്മത്തിന്റെ പാതയാണ് സംന്യാസി സമൂഹം കാട്ടിത്തരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ആ പാതയില്‍ സഞ്ചരിക്കണമെങ്കില്‍ അവനവനിലെ അഹങ്കാരത്തെ കീഴടക്കണം. സത്യം, കാരുണ്യം, പരിശുദ്ധി, തപസ്സ് എന്നീ നാല് തൂണുകളിലാണ് ധര്‍മ്മം നിലകൊള്ളുന്നത്. കാരുണ്യമില്ലാതെ, ധര്‍മ്മം എന്ന ആശയം തന്നെ അചിന്തനീയമാണ്. സൃഷ്ടി അതിന്റെ ഗതി തുടരണമെങ്കില്‍, നാമെല്ലാവരും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നതാണ് ധര്‍മ്മത്തിന്റെ അടിസ്ഥാന സത്ത.

ഒരു വ്യക്തിയുടെ ജീവിതം ശുദ്ധവും അഹങ്കാരമുക്തവുമാകുമ്പോഴാണ് അവനില്‍ കാരുണ്യം ജനിക്കുന്നത്. അഹങ്കാരം ഉപേക്ഷിക്കുമ്പോള്‍, സ്വാഭാവികമായും ഞാനും എന്റേതും എന്ന വികാരത്തില്‍ നിന്ന് ഞാനല്ല, നീ എന്ന ഭാവത്തിലേക്ക് നമ്മള്‍ മാറും. അപ്പോള്‍ മാത്രമേ ഈ ലോകത്തിലെ എല്ലാവരുടെയും കഷ്ടപ്പാട് നമ്മുടെ സ്വന്തം കഷ്ടപ്പാടായി നാമേറ്റെടുക്കുകയുള്ളൂ. ഭാരതം ഈ പ്രപഞ്ചത്തിന്റെ ആത്മാവാണ്. നമ്മുടെ രാഷ്‌ട്രം പരമവൈഭവത്തിലെത്തിയാല്‍ മാത്രമേ ലോകത്തില്‍ സമൃദ്ധിയും സന്തോഷവും സമാധാനവും നിലനില്‍ക്കൂ, അദ്ദേഹം പറഞ്ഞു.

Tags: DemocracyRSSDR. Mohan bhagavath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.