Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2026, 09:30 am IST
inKerala

വടക്കഞ്ചേരി (പാലക്കാട്): ആലുവയിൽ പരീക്ഷ എഴുതുന്നതിനിടെ കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമെന്നു സൂചന. പെൺകുട്ടിയുടെ മരണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പൊലീസിൽ പരാതിയുമായി പിതാവ്. കിഴക്കഞ്ചേരി വാൽക്കുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ 25 കാരിയായ ലെന ജോണിന്റെ മരണത്തിലാണ് ദുരൂഹതയാരോപിച്ച് പിതാവ് ആലുവ റൂറൽ എസ്‌പിക്കു പരാതി നൽകിയിരിക്കുന്നത്.

തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ലെന ഇക്കഴിഞ്ഞ മാർച്ച് 24നു രാവിലെ പരീക്ഷ എഴുതാൻ എറണാകുളത്തു പോയെന്നു പറയുന്നു. പരീക്ഷ നടക്കുന്നതിനിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു എന്നാണു മുൻപ് പുറത്തറിയിച്ചത്. എന്നാൽ, ആലുവയിൽ വച്ചു തങ്ങളോടൊപ്പം കുഴിമന്തി കഴിച്ചതിനു പിന്നാലെ യുവതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണു സുഹൃത്തുക്കൾ പറഞ്ഞത്.സംഭവത്തിൽ ലൗ ജിഹാദും ബ്ലാക്ക് മെയിൽ ജിഹാദും സംശയിക്കുന്നതായി മരിച്ച നഴ്സ് ലെനയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്ത് വച്ചാണ് തൃശ്ശൂർ വടക്കഞ്ചേരി സ്വദേശിനിയായ ലെന ജോൺ (25) മരിച്ചത്.

കുഴിമന്തി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബിപി കുറഞ്ഞെന്നും ഉടന്‍ തന്നെ ആലുവയിലെ നജാസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവര്‍ പോലീസിന് മൊഴി നൽകിയത്.

എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ മറ്റു പാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ആദ്യം പരിശോധിച്ച ആശുപത്രിയിലെ ഡോക്ടർമാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇത് ശ്രദ്ധിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
പെൺകുട്ടിയെ പിന്നീട് രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന ആർഷാദും സുഹൈനും ഡോക്ടർ എന്ന വ്യാജേനയാണ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചിരുന്നത്.

തുടർന്ന് ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ ജീവനക്കാർ ഇവരെ തടഞ്ഞു വയ്‌ക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണു മരിച്ചതെന്നാണു പറയുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണു വീട്ടുകാരുടെ ആവശ്യം. മകളെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിൽ രണ്ടു യുവാക്കൾക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പിതാവു പരാതി നൽകിയിരിക്കുന്നത്. നഴ്‌സിങ്ങുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നാണു തലേന്നു മകൾ പറഞ്ഞതെന്നു ജോൺ പറഞ്ഞു. സംഭവദിവസം രാവിലെ മകൾ അമ്മയെയും വിളിച്ചിരുന്നു.

നാലു മണിക്കൂറിനു ശേഷം മകൾ മരിച്ചെന്നുള്ള വിവരമാണു ലഭിച്ചതെന്നു ജോൺ പറഞ്ഞു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) പ്രവർത്തകയായിരുന്നു ലെന. നഴ്സിങ് സമരങ്ങളിലും പങ്കെടുത്തിരുന്നു. ആദ്യഘട്ടത്തിൽ മരണകാരണം ഭക്ഷ്യവിഷബാധയാണെന്നു കരുതിയിരുന്നെങ്കിലും വിഷം ഉള്ളിൽച്ചെന്നാണു മരണം സംഭവിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് അന്വേഷണം ആവശ്യപ്പെട്ടു വീട്ടുകാർ രംഗത്തെത്തിയത്.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ലെനയുടെ കൂട്ടുകാരെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തു.വീട്ടില്‍ നിന്നും പോയ ലെനയെ ബ്ലാക് മെയിൽ ചെയ്തത് ആലുവയിലെ ഓസോണ്‍ ഹോട്ടലില്‍ മൂന്ന് ദിവസത്തോളം താമസിപ്പിച്ചിരുന്നതായി വിവരമുണ്ട്. ഈ ദിവസങ്ങളില്‍ അവിടെ എന്താണ് സംഭവിച്ചതെന്നും ലെന ആരുടെ കൂടെയായിരുന്നു എന്നതിനെക്കുറിച്ചും പോലീസ് ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്.

Tags: crimeLove JihadLena deathKuzhimanthri poison
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

Kerala

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.