Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

അജി ബുധനൂര്‍byഅജി ബുധനൂര്‍
Apr 7, 2026, 12:21 am IST
inKerala

തിരുവനന്തപുരം: രക്തസാക്ഷി, പ്രകൃതിദുരന്തസഹായ ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ കൊള്ളയടിച്ചു. ഇങ്ങനെ കോടികളാണ് രണ്ടു പാര്‍ട്ടികളും അവരുടെ നേതാക്കളും തട്ടിയെടുത്തത്. മൂന്നിരട്ടി പിരിക്കും, രക്തസാക്ഷികളുടെ കുടുംബത്തിനു കുറച്ചു നല്കും, ഒരുവിഹിതം പാര്‍ട്ടിക്കും ബാക്കി നേതാക്കളുടെ പോക്കറ്റിലും.

നാന്‍ പെറ്റ മകനേയെന്ന് അലമുറയിട്ട, മഹാരാജാസ് കോളജില്‍ പിഎഫ്‌ഐ ഭീകരര്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ അമ്മയുടെ വിലാപം വിറ്റു ലക്ഷങ്ങളാണ് സിപിഎം നേതാക്കള്‍ തട്ടിയത്.

രക്തസാക്ഷി ഫണ്ടിലേക്ക് 3.10 കോടി പിരിച്ചെന്നും ഇടുക്കി ജില്ലാ കമ്മിറ്റി 71 ലക്ഷം പിരിച്ചെന്നുമാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇടുക്കിയില്‍ നിന്ന് ഒരുകോടിയിലേറെയാണ് പിരിച്ചത്. അഭിമന്യുവിന്റെ വീട്ടുകാര്‍ക്ക് ധനസഹായം, വീടുപണി എന്നിവയ്‌ക്ക് 50 ലക്ഷത്തോളം ചെലവഴിച്ചു. മഹാരാജാസില്‍ അഭിമന്യുവിനു സ്മാരകവും പണിതു. എല്ലാച്ചെലവും കഴിച്ച് ബാക്കി എവിടെയെന്ന് അജ്ഞാതം. അഭിമന്യുവിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായ കേന്ദ്രമായി കാമ്പസില്‍ പണിത കെട്ടിടം വന്‍തുകയ്‌ക്ക് സഹ. ബാങ്കിന് വാടകയ്‌ക്കു കൊടുത്തു.

സ്‌കോളര്‍ഷിപ്പിനായി പു.ക.സയും പണം പിരിച്ചു. പക്ഷേ സ്‌കോളര്‍ഷിപ്പില്ല. സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ടു വിവാദം മുക്കി. കണ്ണൂരില്‍ സിപിഎമ്മിലെ ധനരാജ് രക്തസാക്ഷി ഫണ്ടും അടിച്ചുമാറ്റി. ധനരാജ് കെട്ടിടം പണി ഫണ്ടിലെ 35 ലക്ഷം വകമാറ്റി. പയ്യന്നൂരിലെ സഹകരണ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച 70 ലക്ഷം കണക്കിലില്ല. വിവാദമായപ്പോള്‍ 64 ലക്ഷം കണക്കില്‍ വന്നു. അപ്പോഴും ആറ് ലക്ഷമില്ല.

ഇതുമായി ബന്ധപ്പെട്ട് 91 ലക്ഷം രൂപയാണ് കാണാനില്ലാത്തത്. 40 ലക്ഷം രൂപ വകമാറ്റി, 51 ലക്ഷത്തിന്റെ കണക്കേയില്ല. വെട്ടിപ്പ് പുറത്തു കൊണ്ടുവന്ന സഖാവ് വര്‍ഗ വഞ്ചകനായി, പാര്‍ട്ടിക്കു പുറത്തായി. സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് അംഗം വിഷ്ണുവിന്റെ രക്ഷസാക്ഷി ഫണ്ടിനായി 10 ലക്ഷം രൂപ പിരിച്ചു. കുടുംബത്തിന് നല്കിയത് അഞ്ചു ലക്ഷം. ബാക്കി ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്തു. മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ച തുക സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നിട്ടും കണക്കില്ല.

ഒടുവില്‍ കൈയിലുണ്ടായിരുന്ന പണം വാങ്ങി സിപിഎം പ്രശ്‌നം പരിഹരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് എസ്എഫ്‌ഐ പിരിച്ച ഫണ്ട് കാണാനില്ല. പണത്തിനായി തെരുവില്‍ തല്ല്. ഒടുവില്‍ യൂണിറ്റ് പിരിച്ചുവിട്ടു കണക്കു മുക്കി.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസും പിന്നിലല്ല. വയനാട് ദുരന്ത ബാധിതര്‍ക്ക് കെപിസിസി വീടു പണിയാന്‍ പിരിച്ച പണവും ചെലവഴിച്ച കണക്കും തമ്മില്‍ വലിയ പൊരുത്തക്കേട്. ഫണ്ട് വിവാദമായതോടെ വീടു പണിക്ക് വസ്തു വാങ്ങാന്‍ കെപിസിസിയില്‍ ധാരണയായി. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പണപ്പിരിവ് നടത്തി. 5.38 കോടി ലഭിച്ചെന്നാണ് കണക്ക്. ഇതുകൊണ്ടു വസ്തു വാങ്ങിയെന്നും അതില്‍ 90 ലക്ഷം രൂപ ബാധ്യതയുണ്ടെന്നുമാണ് നേതൃത്വം പറയുന്നത്. 3.21 കോടിയാണ് വസ്തു വാങ്ങാന്‍ ചെലവായതെന്നും ബാക്കി എവിടെയെന്നും വയനാട് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നു.

Tags: CPM Keralaധനരാജ് രക്തസാക്ഷി ഫണ്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.