Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Apr 2, 2026, 04:50 pm IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ആറ് മാസം പിന്നിടുമ്പോഴും കുറ്റപത്രംസമര്‍പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. 90 ദിവസം ജയില്‍വാസം പൂര്‍ത്തീകരിച്ചതോടെ പ്രതികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും സ്വാഭാവിക ജാമ്യം നേടി ജയില്‍മോചിതരായി. സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ഒരുപോലെ പങ്കുള്ള കൊള്ളയിലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തന്നെ അട്ടിമറിച്ചു എന്ന ആരോപണം ശക്തമാണ്. അതേപ്പറ്റി കുമ്മനം രാജശേഖരന്‍ പ്രതികരിക്കുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പ്രതികരിക്കുന്നില്ല എന്നാണല്ലോ കേരളത്തിലെ യോഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്?

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസിന്റെ പങ്കും സോണിയ ഗാന്ധി- ഉണ്ണികൃഷ്ണന്‍ പോറ്റി ബന്ധവും വിസ്മരിച്ചാണ് രാഹുല്‍ ബിജെപിയെ വിമര്‍ശിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് സോണിയയെ നമ്പര്‍ 10 ജന്‍പഥിലെ വീട്ടില്‍ ചെന്ന് പലതവണയാണ് കണ്ടത്. സ്വര്‍ണക്കൊള്ളയിലെ മറ്റൊരു പ്രതി ഗോവര്‍ദ്ധനും സോണിയയെ കാണാന്‍ പോറ്റിക്കൊപ്പം നമ്പര്‍ 10 ജന്‍പഥില്‍ എത്തി. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും സോണിയ കാലങ്ങളായി സന്ദര്‍ശനാനുമതി നല്‍കാതിരിക്കുമ്പോഴാണ് വെട്ടിപ്പും തട്ടിപ്പും കൊള്ളയും കൈമുതലാക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്ദര്‍ശനാനുമതി ലഭിച്ചതെന്നത് ദുരൂഹമാണ്.

പോറ്റിയുടെ സന്ദര്‍ശനം വെറുതെയായിരുന്നില്ല. രണ്ട് തവണ ദര്‍ശനത്തിന് എത്തിയപ്പോഴും പൂജിച്ച ചരട് പോറ്റി സോണിയയുടെ കൈയില്‍ കെട്ടിയിരുന്നു. പോറ്റിയുമായി സോണിയക്കുള്ള അടുത്ത ബന്ധത്തിന്റെ സൂചനയാണിത്. പോറ്റിയെ സോണിയയുടെ അടുത്ത് എത്തിച്ചത് രണ്ട് കോണ്‍ഗ്രസ് എംപി മാര്‍ ആണെന്നതും ശ്രദ്ധേയം. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ട എംപി ആന്റോ ആന്റണി എന്നിവരാണ് പോറ്റിയെ നമ്പര്‍ 10 ജന്‍പഥില്‍ എത്തിച്ചത്. ഇതില്‍ അടൂര്‍ പ്രകാശിന് പോറ്റിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം പല തവണ പോറ്റിയുടെ വസതി സന്ദര്‍ശിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും പോറ്റിക്കൊപ്പം സോണിയയെ ഒരു തവണ സന്ദര്‍ശിച്ചിരുന്നു. പോറ്റി എത്ര തവണ സോണിയയെ കണ്ടിട്ടുണ്ട് എന്നതില്‍ വ്യക്തതയില്ല. പുറത്തുവന്നത് രണ്ട് തവണത്തെ സന്ദര്‍ശന ചിത്രങ്ങള്‍ മാത്രമാണ്. എസ്‌ഐടി ശരിയായി അന്വേഷിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും. കോണ്‍ഗ്രസിനും സ്വന്തം അമ്മ സോണിയക്കുമെതിരെ ഇത്രയേറെ തെളിവുകള്‍ ഉള്ളപ്പോഴാണ് സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ബിജെപി നേതൃത്വത്തെ രാഹുല്‍ വിമര്‍ശിക്കുന്നത്.

ശബരിമലയുടെ ഭരണം കാലങ്ങളായി കൈയ്യാളി വന്നവരാണ് കോണ്‍ഗ്രസും സിപിഎമ്മും. ഇവരുടെ കാലത്ത് നടന്ന അറിയപ്പെടാത്ത അഴിമതിക്കഥകള്‍ നിരവധിയാണ്. എന്നിട്ടും ആള്‍ക്കൂട്ടത്തിനു മുന്നില്‍ സ്വന്തം തെറ്റ് മറച്ചുവെച്ച് ബിജെപിക്കു മേല്‍ പഴിചാരുന്ന രാഹുലിന്റെ അപാര തൊലിക്കട്ടി സമ്മതിച്ചേ പറ്റു. ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതികരിച്ചതും ഏറെ സമരങ്ങള്‍ നയിച്ചതും ബിജെപിയാണെന്ന കാര്യം ജനങ്ങള്‍ക്കറിയാം. ഇക്കാര്യത്തില്‍ വെറും പ്രസ്താവനകള്‍ ഇറക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്.

സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടോ?
ഹൈക്കോടതി മേല്‍നോട്ടത്തിലാണ് അന്വേഷണമെന്ന് പറയുന്നുണ്ടെങ്കിലും പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വ്യക്തമാണ്. അന്വേഷണ സംഘത്തിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദമുണ്ടായതോടെ അന്വേഷണം വഴിമാറിയെന്ന കാര്യം ഉറപ്പാണ്. തുടക്കത്തില്‍ തന്നെ അന്വേഷണം വഴിമാറി. അറസ്റ്റിലായവര്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സിഐടിയു സര്‍വീസ് സംഘടനയില്‍പ്പെട്ടവരുമാണ്. സര്‍ക്കാര്‍ ഇടപെടല്‍ പൊതുജനത്തിനും വ്യക്തമായിക്കഴിഞ്ഞു.

തെളിവുകള്‍ ഇനിയും ലഭിക്കേണ്ടതുണ്ട് എന്നാണ് അന്വേഷണസംഘം പറയുന്നത്?
വഴിതെറ്റിയ അന്വേഷണത്തില്‍ എങ്ങനെ തെളിവ് ലഭിക്കും. നേരായ രീതിയില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ തെളിവ് ലഭിക്കുമായിരുന്നു. മന്ത്രി കടകംപള്ളിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ശ്രീകോവില്‍ പാളികള്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിവശം കൊടുത്തുവിട്ടതെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുഖ്യപ്രതിയുമായ എ. പത്മകുമാര്‍ പറഞ്ഞിരുന്നു. അക്കാര്യം പോറ്റിയും പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം മനഃപൂര്‍വം ആ വഴിക്ക് പോയില്ല. കടകംപള്ളിയെ എസ്‌ഐടി ചോദ്യം ചെയ്തു എന്ന മാധ്യമ വാര്‍ത്തകളും അവിശ്വസനീയമാണ്. ഈ കൊള്ളയില്‍ കടകംപള്ളിക്കും മുകളില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നാണ് സംശയം.

പാളികള്‍ ചെന്നൈയിലേക്ക് എന്ന് പറഞ്ഞ് 2019 ജൂലൈ 19, 20 തീയതികളില്‍ ഇളക്കി നേരെ ബെംഗളൂരുവിലേക്കാണ് കൊണ്ടു പോയത്. സന്നിധാനത്ത് നിന്ന് പാളികള്‍ നേരിട്ട് ചെന്നൈയില്‍ എത്തിക്കാന്‍ വേണ്ടത്, ഏറിയാല്‍ 15-20 മണിക്കൂര്‍ മാത്രം. പക്ഷേ പാളികള്‍ ചെന്നൈയില്‍ എത്താന്‍ എടുത്തത് ഏകദേശം 30 ദിവസം. ഇത് ദുരൂഹമല്ലേ? എന്നിട്ടും ആ നിലയ്‌ക്ക് അന്വേഷണം പോയില്ലല്ലൊ?

എന്തുകൊണ്ട് പോയില്ല? ആരോ അവിടെ തടസം നിന്നിട്ടുണ്ടെന്ന കാര്യം ഉറപ്പല്ലേ. മാത്രമല്ല സ്വര്‍ണക്കൊള്ളയുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളിലേക്കുപോലും അന്വേഷണം നീണ്ടു. ഇടയ്‌ക്ക് ചെന്നിത്തല പറഞ്ഞ ഒരു ഡി. മണിയെ തേടി ദിവസങ്ങള്‍ കളഞ്ഞു. കൃത്യമായ ഒരു തുമ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്ന കാര്യം ഈ ഒറ്റ സംഭവം കൊണ്ട് വ്യക്തമല്ലേ.

അന്വേഷണത്തിന്റെ ഭാവി എന്താകും?
ഒന്നും സംഭവിക്കില്ല. ഫലം ഉണ്ടാവണമെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണം.

Tags: #UnnikrishnanPottyശബരിമല സ്വര്‍ണക്കൊള്ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.