Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

വനിതകള്‍ക്ക് പലചരക്കും മരുന്നുകളും വാങ്ങാന്‍ 2500 രൂപയുടെ റീചാര്‍ജ് കാര്‍ഡ്, എല്ലാ പഞ്ചായത്തിലും സഞ്ചരിക്കുന്ന ആശുപത്രികള്‍, 20,000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യം, എയിംസ് യാഥാര്‍ത്ഥ്യമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 06:47 am IST
inKerala

തിരുവനന്തപുരം: എയിംസ് യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതി നടപ്പാക്കും. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ പാത യാഥാര്‍ഥ്യമാക്കും. എന്‍ഡിഎ പുറത്തിറക്കിയ വികസിത കേരളം മാര്‍ഗ രേഖയില്‍ ജനക്ഷേമ പദ്ധതികളേറെ. നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യമായി നല്കും, ഒരോ വീടിനും പ്രതിമാസം 20,000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും എന്നിവയും മാര്‍ഗ രേഖയില്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രത്യേകം പദ്ധതികള്‍. എല്ലാ പഞ്ചായത്തിലും സഞ്ചരിക്കുന്ന ആശുപത്രികള്‍, 24 മണിക്കൂറും സൗജന്യ സേവനം നല്കുന്ന ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ പ്രഖ്യാപനങ്ങളും ഇന്നലെ പുറത്തിറക്കിയ മാര്‍ഗ രേഖയിലുണ്ട്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുമെന്നും ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

എന്‍ഡിഎ വികസിത കേരളം മാര്‍ഗരേഖ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നു. ജി.എസ്. ആശാനാഥ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍,
വി.വി. രാജേന്ദ്രന്‍, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, സാബു ജേക്കബ്, രാജീവ് ചന്ദ്രശേഖര്‍, തുഷാര്‍ വെള്ളാപ്പള്ളി, വി. വി. രാജേഷ്, അരുണ്‍ വേലായുധന്‍, കുരുവിള മാത്യൂസ്, ബിജു ഗോവിന്ദ് സമീപം

വികസിത കേരളത്തിനായുള്ള എന്‍ഡിഎയുടെ പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്. പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ റീചാര്‍ജുള്ള ഒരു ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്’ നല്കും. ഇത് പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മരുന്നുകള്‍ വാങ്ങാനും ഉപയോഗിക്കാം. പിന്തുണ ആവശ്യമുള്ള എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കും. തോട്ടം മേഖലയിലെ നിയമങ്ങളും വന നിയമങ്ങളും ഭേദഗതി ചെയ്ത് പ്ലാന്റേഷന്‍ ഭൂമികളില്‍ ഇടവിള കൃഷി നടത്തുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതി എല്ലാ മലയാളികള്‍ക്കും ലഭ്യമാക്കും. ചികിത്സാ സൗകര്യങ്ങള്‍ക്കായി കേരളത്തിന്റെ ദീര്‍ഘകാല സ്വപ്‌നമായ എയിംസ് യാഥാര്‍ത്ഥ്യമാക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്കും, ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം. കേരളത്തിലെ ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമാണ്. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകള്‍ക്കും, വിധവകള്‍ക്കും, 70 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെന്‍ഷന്‍.

തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കും. കൊച്ചി മെട്രോയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കും. കൂടാതെ തിരുവനന്തപുരത്തും കോഴിക്കോടും പുതിയ മെട്രോ സര്‍വീസുകള്‍ ആരംഭിക്കും. കേരളീയര്‍ക്ക് പുതിയ തൊഴില്‍ നല്കുന്ന സംരംഭങ്ങള്‍ക്ക്, ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭ്യമാക്കുന്ന ‘എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം’ നടപ്പാക്കും. വിഴിഞ്ഞത്തെ പ്രധാന വ്യവസായ കേന്ദ്രമായി വികസിപ്പിക്കും. ഇതിനായി ഷിപ്പ് റിപ്പയര്‍ ആന്‍ഡ് മറൈന്‍ എന്‍ജിനീയറിങ് ക്ലസ്റ്റര്‍, നേമം യാര്‍ഡ് മുതല്‍ വിഴിഞ്ഞം തുറമുഖം വരെ എലിവേറ്റഡ് ഡബിള്‍ റെയില്‍ പാത, തുറമുഖത്തിന് ചുറ്റും പ്രത്യേക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും. ക്ഷേത്ര ഭരണത്തില്‍ ഭക്തരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കും. ഇതിലൂടെ ശബരിമല, ഗുരുവായൂര്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കും. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സമയബന്ധിതമായ സിബിഐ അന്വേഷണം നടത്തി അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ‘ശബരിമല അടിസ്ഥാന സൗകര്യ വികസന മിഷന്‍’ ആരംഭിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കും. തമിഴ്‌നാടിന്റെ ജലാവകാശത്തെ ബാധിക്കാതെ, കേരളത്തിന്റെ സുരക്ഷയും തമിഴ്‌നാടിന്റെ ജല ലഭ്യതയും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും തമിഴ്‌നാട് സര്‍ക്കാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ഓരോ കോര്‍പ്പറേഷനെയും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഓരോന്നിനും പ്രത്യേക വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും.

തിരുവനന്തപുരത്തെ ഐടി, ഇന്നൊവേഷന്‍ തലസ്ഥാനമാക്കും. കൊച്ചിയെ രാജ്യത്തിന്റെ കപ്പല്‍ നിര്‍മാണ തലസ്ഥാനമാക്കും. കോഴിക്കോട് ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ഇന്നൊവേഷന്‍ ഹബ്. തൃശൂരിനെ കേരളത്തിന്റെ സാംസ്‌കാരിക വിനോദ സഞ്ചാര തലസ്ഥാനമാക്കും. കൊല്ലത്തെ സമുദ്രോത്പന്ന കയറ്റുമതിക്ക് മുന്‍ഗണന നല്കുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള ‘ബ്ലൂ ഇക്കണോമി’ ക്ലസ്റ്റര്‍ ആക്കും. കണ്ണൂരിനെ ഡിഫന്‍സ് ഇന്നൊവേഷന്‍ ഹബ് ആക്കും.

അഴിമതിയും ദാരിദ്ര്യവുമില്ലാത്ത, സുരക്ഷിതമായ സ്വയംപര്യാപ്ത കേരളം, സുതാര്യമായ ഭരണവും മാര്‍ഗരേഖ വാഗ്ദാനം ചെയ്യുന്നു. യുവാക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും ധാരാളം തൊഴിലവസരങ്ങളും, കടക്കെണിയില്‍ നിന്ന് പുറത്തുകടന്ന് സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുന്ന, ഓരോ പൗരനും തലയുയര്‍ത്തി അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന കേരളം എന്‍ഡിഎയുടെ മാര്‍ഗരേഖയില്‍ ഉറപ്പുതരുന്നു.

തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ആണ് മാര്‍ഗരേഖ പുറത്തിറക്കിയത്. സമൂഹത്തിലെ ഉന്നതരും വിദഗ്ധരും മുതിര്‍ന്ന പൗരന്മാരും നിറഞ്ഞ പ്രൗഢ സദസിനു മുന്നിലാണ് മാര്‍ഗ രേഖ അവതരിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ട്വന്റി20 ചെയര്‍മാന്‍ സാബു ജേക്കബ് എന്നിവര്‍ എന്‍ഡിഎയുടെ മാര്‍ഗ രേഖ വിശദീകരിച്ചു. എന്‍ഡിഎ വൈസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി ചടങ്ങില്‍ സംസാരിച്ചു.

Tags: Rajeev ChandrasekharBJP manifestoNDA manifestoNitin NabinKerala assembly election 2026election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

India

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.