Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 26, 2026, 11:03 am IST
inKerala

തിരുവനന്തപുരം: നവോത്ഥാന കേരളത്തിന് ശില പാകിയ ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുദേവനും, മഹാത്മാ അയ്യന്‍കാളിയുമൊക്കെ കര്‍മ്മഭൂമിയാക്കിയ മണ്ണ്. അനന്തപുരിയില്‍ തെരഞ്ഞെടുപ്പിന് ചൂടേറുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തിന്റെ വില നിര്‍ണയിക്കാന്‍ പറ്റാത്തതുപോലെ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പും പലപ്പോഴും മുന്‍വിധിക്കാന്‍ പറ്റാത്തതാകും. കോര്‍പറേഷന്‍ ഭരണം ബിജെപി നേടിയശേഷമുള്ള തെരഞ്ഞെടുപ്പായതിനാല്‍ ഇരുകൂട്ടരുടെയും ചങ്കിടിപ്പ് കൂടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ക്ലാസിക് പോരാട്ടം നടക്കുന്ന ജില്ലയാണ് അനന്തപുരി. വിഐപി മണ്ഡലങ്ങള്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മുന്‍ എംഎല്‍മാര്‍ പോലീസ് സേനയുടെ തലപ്പത്തിരുന്നവര്‍, സിനിമാ മേഖലയിലുള്ളവര്‍… പോരാട്ട ഗോദയില്‍ ഇവരെല്ലാമുണ്ട്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയചരിത്രം തലസ്ഥാനം പിടിച്ചാല്‍ കേരളം പിടിക്കാമെന്നാണ്. ഇതുവരെയുള്ള കണക്കു നോക്കിയാല്‍ അത് ഏറെക്കുറെ ശരിയുമാണ്. ഇത്തവണ ഈസി വാക്കോവര്‍ എന്ന് പറഞ്ഞായിരുന്നു ഇടതും വലതും കളത്തിലിറങ്ങിയത്. ആ മോഹം ഇപ്പോള്‍ ഇരുകൂട്ടര്‍ക്കും ഇല്ല. എന്‍ഡിഎയുടെ കടുത്ത പോരാട്ടവും കടന്നുകയറ്റവും ഇടതിനെയും വലതിനെയും അനന്തപുരിയില്‍ വട്ടംകറക്കുന്നു.

നേമം നിയോജക മണ്ഡലത്തിലാണ് കേരള രാഷ്‌ട്രീയം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്. തലസ്ഥാനത്തെ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലമെന്നാണ് വിശേഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടു പോയ മണ്ഡലം തിരികെ പിടിക്കാന്‍ ബിജെപി രംഗത്തിറക്കിയത് സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെ. മറുഭാഗത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും.

കഴക്കൂട്ടം മണ്ഡലത്തിലെ മത്സരം മുന്‍ കേന്ദ്രമന്ത്രിയും മുന്‍ സംസ്ഥാന മന്ത്രിയും തമ്മില്‍. മുന്‍ കേന്ദ്രമന്ത്രി, ബിജെപിയിലെ വി. മുരളീധന്‍ സിപിഎമ്മിലെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കനത്ത ആരോപണവിധേയനായ കടകംപള്ളി വോട്ടര്‍മാരുടെ ചൂടുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ വി. മുരളീധരന്‍ ചെറിയ വോട്ടിനാണ് തോറ്റതും രണ്ടാമതെത്തിയതും. കഴിഞ്ഞ തവണ ബിജെപിയിലെ ശോഭാ സുരേന്ദ്രന്‍ ഇവിടെ രണ്ടാം സ്ഥാനത്തെത്തി.

വട്ടിയൂര്‍ക്കാവില്‍ ഇടത് വലത് സ്ഥാനാര്‍ത്ഥികളെ വട്ടംകറക്കി എന്‍ഡിഎയുടെ മിന്നുന്ന പോരാട്ടം. മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയുടെ രംഗപ്രവേശം ഇടതിനെയും വലതിനെയും വല്ലാതെ കുഴക്കുന്നു. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച മേയര്‍ വി.വി. രാജേഷ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ബിജെപിക്കു വേണ്ടി രംഗത്ത് ഇറങ്ങിയപ്പോള്‍ തലസ്ഥാന നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാകുന്നു. കാട്ടാക്കട മണ്ഡലത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് നിലവിലെ എംഎല്‍എ ഐ.ബി. സതീഷിനോട് മത്സരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാട്ടാക്കടയില്‍ ബിജെപി ഒന്നാമതെത്തി.

വര്‍ക്കല മണ്ഡലത്തില്‍ നടന്ന വന്‍ ട്വിസ്റ്റിലെ ഹാങ്ഓവര്‍ മാറാതെ സിപിഎം. കഴിഞ്ഞ ദിവസം വരെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും എംഎല്‍യുമായ വി. ജോയിയുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്ന അഡ്വ. സ്മിതാ സുന്ദരേശന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായി. എന്‍ഡിഎക്ക് താരതമ്യേന വോട്ട് വിഹിതം കുറവായിരുന്ന ആറ്റിങ്ങലില്‍ കഴിഞ്ഞ തവണ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. സുധീറും ചിറയിന്‍കീഴില്‍ ബി. അനൂപും രംഗത്തിറങ്ങി.

വാമനപുരത്ത് എന്‍ഡിഎക്കു വേണ്ടി ബിഡിജെഎസില്‍ നിന്ന് വേണു കാരണവര്‍ മത്സരിക്കുന്നു. ഇവിടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി സുധീര്‍ഷാ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തന്നെ പറയുന്നു. നെയ്യാറ്റിന്‍കരയില്‍ പ്രമുഖ വ്യവസായി, കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപിക്കു വേണ്ടി ജനവിധി തേടിയ ചെങ്കല്‍ രാജശേഖരന്‍ മത്സരത്തിനിറങ്ങി. നെടുമങ്ങാട് ബിജെപിയുടെ യുവ നേതൃത്വം യുവരാജ് ഗോകുലും അരുവിക്കരയില്‍ നടന്‍ വിവേക് ഗോപനും മത്സരത്തിനെത്തിയപ്പോള്‍ കേരളത്തിലെ തെക്കെ അറ്റത്തെ അതിര്‍ത്തി മണ്ഡലം പാറശ്ശാലയില്‍ യുവ നേതൃത്വം അഡ്വ. ഗിരീഷ് നെയ്യാറും മത്സരിക്കുന്നു. കോവളത്ത് അടുത്തയിടെ ബിജെപിയിലേക്ക് വന്ന ടി.എന്‍. സുരേഷ് തലസ്ഥാന ജില്ലയിലെ യുഡിഎഫിന്റെ ഏക എംഎല്‍എ വിന്‍സെന്റിനെ നേരിടുന്നു.

Tags: TrivandrumKerala assembly election 2026election 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.