Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 12:33 pm IST
in Kerala

ന്യൂദല്‍ഹി: ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും ഒരു മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കപടമത്സരം നടത്തുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഇന്‍ഡി മുന്നണിയുടെ ഭാഗമായ ഇരുകൂട്ടരും വാസ്തവവിരുദ്ധമായ ഡീലുകളെക്കുറിച്ച് ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വാസ്തവവിരുദ്ധമായ ഡീലുകളെക്കുറിച്ചാണ് പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും ഈ കൂട്ടര്‍ ഒറ്റക്കെട്ടാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. എന്നാല്‍ ഇതിനെല്ലാം അവസാനം ഉണ്ടാകാന്‍ സമയമായി. കേരളത്തിന് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. പത്ത് വര്‍ഷം കേരളം ഭരിച്ച ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് നേരത്തെ നടന്ന ലോക്സഭാ തെരഞ്ഞടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും തെളിയിക്കുന്നു. അഴിമതി, ദുര്‍ഭരണം, പിന്‍വാതില്‍ നിയമനം, അക്രമരാഷ്‌ട്രീയം, വികസന മുരടിപ്പ് എന്നിവ ഈ സര്‍ക്കാര്‍ പുറത്തുപോകുന്നതിനുള്ള കാരണങ്ങളാകും. മുന്‍കാലത്തെപോലെ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുന്ന രീതിക്കും മാറ്റം വരാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ വിവാദത്തെക്കുറിച്ചും വിസ്മയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി മാത്രമാണ് വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും തെലങ്കാനയും ഹിമാചല്‍ പ്രദേശും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് ശമ്പളംപോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അനില്‍ ആന്റണി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇന്ന് ബിജെപിക്ക് ഒരു എംപിയുണ്ട്, മേയറുണ്ട്, ഡെപ്യൂട്ടി മേയറുണ്ട്. രണ്ട് മുനിസിപ്പാലിറ്റികളിലും നിരവധി ഗ്രാമപഞ്ചായത്തുകളിലും ഭരണമുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലെ പോലെ നിര്‍ണായക ശക്തിയാകും. ചുരുങ്ങിയത് 30 സീറ്റുകളില്‍ എങ്കിലും വിജയം മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ ഭാരതം ഒരുങ്ങുകയാണ്. വികസിത ഭാരതത്തിനൊപ്പം കേരളവും വളരണം. അതിന് ബിജെപിക്കെ സാധിക്കൂ. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഉണ്ടായാല്‍ കേരളത്തിലും വികസനം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവര്‍ കൂടുതലുള്ള ഗോവയിലും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും എന്‍ഡിഎയാണ് ഭരണത്തില്‍ ഉള്ളത്. ക്രൈസ്തവരും നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Tags: election 2026Anil antonyCPM-Congress allianceKerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.