Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ശക്തിയും ആയുധങ്ങളുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ദുര്‍ബലരായ രാക്ഷസര്‍ തങ്ങളെ കീഴടക്കുന്നതെന്ന് ചോദിച്ച ദേവഗണങ്ങളോട് ദേവഗുരു പറഞ്ഞത് ലളിതവും ആഴമേറിയതുമായ ഒരു ഉത്തരമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 11:13 pm IST
in India

ബലിയ(ഉത്തര്‍ പ്രദേശ്): ഹിന്ദുത്വത്തിന്റെ അടിസ്ഥാന സ്വഭാവം സമരസതയും ലോകക്ഷേമവുമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ആലോക് കുമാര്‍. ഹിന്ദുത്വ എന്ന ആശയം ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ശക്തരും സംഘടിതരുമായവരെ ലോകം ശ്രദ്ധിക്കുമെന്നത് സ്വാഭാവികമാണ്, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ഗംഗാ മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

ശക്തിയും ആയുധങ്ങളുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ദുര്‍ബലരായ രാക്ഷസര്‍ തങ്ങളെ കീഴടക്കുന്നതെന്ന് ചോദിച്ച ദേവഗണങ്ങളോട് ദേവഗുരു പറഞ്ഞത് ലളിതവും ആഴമേറിയതുമായ ഒരു ഉത്തരമാണ്, നിങ്ങള്‍ക്ക് എല്ലാ ഗുണങ്ങളും വിഭവങ്ങളും ഉണ്ടാകാം. പക്ഷേ സംഘടിതരല്ലെങ്കില്‍ പരാജയമാകും ഫലം. വിജയത്തിന് സംഘടന അത്യാവശ്യമാണ്. അതിന് അഹങ്കാരം ഉപേക്ഷിക്കണം. ഐക്യമാണ് ശക്തിയുടെ യഥാര്‍ത്ഥ രൂപം, എന്നായിരുന്നു ആ വിശദീകരണം.
ഭാരതത്തിന്റെ സേന ഈ ഏകാത്മകതയുടെ അടയാളമാണ്. വ്യത്യസ്ത ജാതികളില്‍ പെട്ടവര്‍, വേറെ വേറെ ഭാഷകള്‍ സംസാരിക്കുന്നവര്‍, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍…. എല്ലാവരും ഒരു പൊതുലക്ഷ്യത്തില്‍ ഒന്നിക്കുകയും സംഘടിക്കുകയും വിജയിക്കുകയും ചെയ്യുന്നു. ഭാരതീയര്‍ കുലപാരമ്പര്യമുള്ളവരാണ്. കരുണയുള്ളവരാണ്, സദ്ഗുണസമ്പന്നരാണ്. എന്നാല്‍ സംഘടനാശേഷിയുടെ അഭാവം മൂലം അവരുടെ ശക്തി പൂര്‍ണമായി തിരിച്ചറിയപ്പെട്ടില്ല. ഈ പ്രശ്നമാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ സംഘസ്ഥാപനത്തിലൂടെ പരിഹരിച്ചത്- ആലോക് കുമാര്‍ ചൂണ്ടിക്കാട്ടി.
നവരാത്രികാലത്ത് ചിലര്‍ ഒമ്പത് ദിവസവും മറ്റ് ചിലര്‍ രണ്ട് ദിവസവും ഉപവാസം അനുഷ്ഠിക്കുന്നു. രണ്ടിന്റെയും ലക്ഷ്യം നന്മയും സാധനയുമാണ്. സംഘം 101-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചത് സാമൂഹിക പരിവര്‍ത്തനത്തിന് പഞ്ചപരിവര്‍ത്തനം എന്ന ആഹ്വാനത്തോടെയാണ്.
കുടുംബമാണ് മൂല്യങ്ങളുടെ ആദ്യ പാഠശാല. വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും വീട്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. നമുക്ക് അച്ഛനമ്മമാര്‍ ഈശ്വരനുമുപരിയാണ്. കുടുംബമെന്ന നിലയില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനും ആശയവിനിമയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമാണ് ഭാരതം ഊന്നല്‍ നല്‍കുന്നത്. എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുകയും എല്ലാവരെയും ഒരുമിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സമരസ സമാജമാണ് ശക്തമായ ഒരു രാഷ്‌ട്രത്തിന്റെ അടിത്തറ. പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ തടയാന്‍, ഓരോ പൗരനും ജാഗ്രത പാലിക്കണം. പോളിത്തീന്‍, പ്ലാസ്റ്റിക് എന്നിവ ഉപേക്ഷിക്കണം. പ്രകൃതിക്കനുകൂലമായി ജീവിക്കണം.
സ്വദേശി എന്നത് തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാത്രമല്ല, സ്വാശ്രയത്വവും സ്വയംപര്യാപ്തതയും കൂടിയാണെന്ന് ആലോക് കുമാര്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗം അത്യന്താപേക്ഷിതമാണെങ്കിലും, സ്വാശ്രയത്വം നേടുന്നതും സ്വന്തം കഴിവുകള്‍ വികസിപ്പിക്കുന്നതും പ്രധാനമാണ്. ഭരണഘടന നമുക്ക് നിരവധി അവകാശങ്ങള്‍ നല്‍കുന്നു, അവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു, പക്ഷേ കടമകള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. ഓരോ പൗരനും അവരുടെ കടമകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കൃത്യനിഷ്ഠ പാലിക്കുകയും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും സമൂഹത്തോടും രാഷ്‌ട്രത്തോടുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും വേണമെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.

 

Tags: RSSAlok KumarSaha sar karyavahak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക;അടിച്ചിട്ട് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.