Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2026, 01:01 pm IST
inEntertainment

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. യുവത്വത്തിന്റെ ആഘോഷം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സ്കൂൾ – കോളേജ് കാലഘട്ടവും അതിന്റെ ആഘോഷങ്ങളും പ്രണയവും സൗഹൃദവും അതിനൊപ്പം കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫൺ പാക്കേജ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ എൺപതോളം തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത് എന്നത്, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയ്‌ക്ക് അടിവരയിടുന്നു.

 

മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച പ്രതികരണമാണ് ചിത്രത്തിന് നൽകുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

 

ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ തീയേറ്റർ അനുഭവം ആണ് “യൂത്ത്” സമ്മാനിക്കുന്നത്. യുവ പ്രേക്ഷകർക്ക് ആഘോഷത്തിന്റെ വൈബ് സമ്മാനിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകർക്കും രസകരമായ അനുഭവമാണ് പകർന്ന് നൽകുക.

 

കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ തീയേറ്ററിൽ ആഘോഷം സമ്മാനിക്കുന്നുണ്ട്. “മുട്ട കലക്കി” എന്ന ഗാനം തെന്നിന്ത്യ മുഴുവൻ ട്രെൻഡ് ആയപ്പോൾ, “ലവ് സൊല്ലിട്ടാലേ” എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറി. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുകയും ചെയ്ത കെൻ കരുണാസ്, ഇതിൽ ഗാനം ആലപിച്ചിട്ടുമുണ്ട്.

 

ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്)

Tags: tamil movieKARUNAS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

Entertainment

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

പുതിയ വാര്‍ത്തകള്‍

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.