Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ധുരന്ധര്‍ ഒന്ന് എങ്ങിനെയായിരുന്നു കോണ്‍ഗ്രസ് ഭരണകാലത്ത് പാകിസ്താന് കീഴ്പ്പെട്ട് ഇന്ത്യ മുന്നോട്ട് പോയിരുന്നത് എന്നാണ് കാണിച്ചതെങ്കില്‍ ധുരന്ധര്‍ 2ാം ഭാഗത്ത് മോദിയും കഥാപാത്രമായി എത്തുന്നു എന്നതാണ് പ്രത്യേകത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 11:54 pm IST
inIndia, Entertainment

ചെന്നൈ: ധുരന്ധര്‍ ഒന്ന് എങ്ങിനെയായിരുന്നു കോണ്‍ഗ്രസ് ഭരണകാലത്ത് പാകിസ്താന് കീഴ്പ്പെട്ട് ഇന്ത്യ മുന്നോട്ട് പോയിരുന്നത് എന്നാണ് കാണിച്ചതെങ്കില്‍  രണ്‍വീര്‍ സിംഗ് നായകനായെത്തുന്ന  ധുരന്ധര്‍ 2ാം ഭാഗത്ത് മോദിയും കഥാപാത്രമായി എത്തുന്നു എന്നതാണ് പ്രത്യേകത. ഇതുവരെ നിര്‍മ്മാതാക്കള്‍ കഥ പുറത്തുവിട്ടിരുന്നില്ലെങ്കിലും തമിഴ്നാട്ടില്‍ ആദ്യ ഷോ കണ്ട് ഇറങ്ങുന്നവരാണ് സിനിമയില്‍ മോദിയെ കാണുമ്പോള്‍ രോമാഞ്ചം വരുന്നുവെന്ന് പ്രതികരിച്ചത്.

ധുരന്ധര്‍ 2 കണ്ടിറങ്ങിയ തമിഴ്നാട്ടിലെ പ്രേക്ഷകര്‍ പ്രതികരിക്കുന്നത് നോക്കൂ:

Tamil People are longing for more patriotic movies like these which is the reason Amaran became a blockbuster, now Dhurandhar movie is getting a thunderous response which was never seen before for a hindi film!
Tamils are very patriotic!#Dhurandhar2 pic.twitter.com/Npo8sSTKXA

— Indiancitizen (@Indianciti07) March 19, 2026

മറ്റൊരു പ്രേക്ഷകയുടെ പ്രതികരണത്തില്‍ മോദിജി എന്തുകൊണ്ട് നോട്ട് നിരോധിച്ചു എന്നതിനെക്കുറിച്ചാണ്. കള്ളപ്പണം ഇല്ലാതാക്കാനാണ് മോദിജി നോട്ട് നിരോധിച്ചതെന്നാണ് നമ്മള്‍ ധരിച്ചിരുന്നതെങ്കില്‍ അത് തെറ്റിയെന്നും മോദിജി നോട്ട് നിരോധിച്ചതിന് യഥാര്‍ത്ഥ കാരണം അറിയണമെങ്കില്‍ ധുരന്ധര്‍ 2 കാണണമെന്നും ആ പ്രേക്ഷക പറയുന്നു. ഇതോടെ ധുരന്ധര്‍ 2 തമിഴ്നാട്ടിലെ തിയറ്ററുകളെ കത്തിക്കുകയാണ്. വന്‍വരുമാനമാണ് ബോക്സോഫീസില്‍ തമിഴ്നാട്ടില്‍നിന്നും ധുരന്ധര്‍ 2 വാരിക്കൂട്ടുന്നത്.

ധുരന്ധര്‍ 2ല്‍ രണ്ട് സമയത്ത് മോദി പ്രത്യക്ഷപ്പെടുന്നുണ്ട്. 2014 ലെ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നുള്ള ഭാഗമാണ് ഒരെണ്ണമെങ്കില്‍, രണ്ടാമത്തേത് 2016 ലെ നോട്ട് നിരോധനം പ്രഖ്യാപിച്ചുകൊണ്ട് മോദി നടത്തിയ ടെലിവിഷൻ പ്രസംഗമാണ്. യഥാർത്ഥ ലോക സംഭവങ്ങളെ കഥാസന്ദർഭവുമായി സംയോജിപ്പിച്ച് രണ്ട് സീക്വൻസുകളും സിനിമയ്‌ക്കുള്ളിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. മോദി സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം തിയേറ്ററുകൾക്കുള്ളിലെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, ഈ നിമിഷങ്ങളിൽ പ്രേക്ഷകർ ഉച്ചത്തിൽ ആർപ്പുവിളിക്കുന്നതും, വിസിലടിക്കുന്നതും, മുദ്രാവാക്യം വിളിക്കുന്നതും കാണാം. മോദി ജി ധുരന്ധറിൽ പ്രവേശിക്കുമ്പോൾ, തിയേറ്ററിൽ മുഴുവൻ വിസിലുകളും, കൈയ്യടികളും, എല്ലായിടത്തും ആര്‍പ്പുവിളികളും മുഴങ്ങുന്നു..

സ്ക്രീനില്‍ മോദിയെ കാണുമ്പോള്‍ ഗൂസ് ബംപ്സ് (രോമാഞ്ചം) വരുന്നു എന്ന് പറയുന്നത് വടക്കേയിന്ത്യക്കാരല്ല, തമിഴ്നാട്ടിലെ പ്രേക്ഷകര്‍ തന്നെയാണ് എന്നതും പലരെയും അമ്പരപ്പിക്കുന്നു. ഇപ്പോള്‍ മോദിയുടെ ജീവിതകഥയുടെ ചില ഭാഗങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രേക്ഷകര്‍ക്കിടയില്‍ ധുരന്ധര്‍ 2നോട് ആവേശം വര്‍ധിച്ചിരിക്കുകയാണ്.

മോദിയുടെ ജീവിതം കാണാന്‍ തമിഴ്നാട്ടുകാരും തീയറ്ററിലേക്ക് ഒഴുകുകയാണ്. ഒരു സിനിമ തിയറ്ററില്‍ റിലീസാവുന്നതിന് മുന്‍പ് തിയറ്ററില്‍ പ്രീബുക്കിംഗ് വഴി തന്നെ 200 കോടി രൂപ സമാഹരിച്ച് റെക്കോഡിട്ടിരിക്കുകയാണ് ധുരന്ധര്‍ 2. ദേശസ്നേഹത്തിന്റെ കഥയാണ് ധുരന്ധറില്‍ കാണാന്‍ കഴിഞ്ഞതെന്ന് തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ അഭിനന്ദിച്ചിരുന്നു. സിനിമയില്‍ ട്വിസ്റ്റ് തുടര്‍ച്ചയായി കൊടുത്ത് കാണികളെ ആവേശത്തോടെ പിടിച്ചിരുത്തുകയാണ് ധുരന്ധര്‍ 2.

എന്താണ് സിനിമയിലെ കഥ എന്നത് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കോണ്‍ഗ്രസ് കാലത്തെ ഇന്ത്യയുടെ ദുരവസ്ഥ തുറന്ന് കാണിക്കുക വഴി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ധുരന്ധര്‍ ഒന്നാം ഭാഗം. പാകിസ്ഥാനില്‍ ഇന്ത്യയുടെ നോട്ട് അച്ചടിക്കാന്‍ സമ്മതിച്ച ധനമന്ത്രി പി ചിദംബരത്തെയും പാകിസ്ഥാനിലെ അധോലോക-കള്ളക്കടത്ത് സംഘത്തിന് അടിയറവ് പറ‍ഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാക്കളെയും ശക്തമായി ധുരന്ധര്‍ ഒന്നാം ഭാഗം വിമര്‍ശിച്ചിരുന്നു. കൃത്യമായി ചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കലര്‍പ്പില്ലാതെ ശക്തമായി അവതരിപ്പിച്ചതാണ് ധുരന്ധര്‍ ഒന്നിന്റെ വിജയത്തിന് പിന്നില്‍. ഇതോടെയാണ് ജനങ്ങള്‍ ധുരന്ധര്‍ രണ്ടാം ഭാഗത്തിനോട് വലിയ ആവേശം കാണിച്ചത്. തിയറ്ററില്‍ പടം എത്തുന്നതിന് മുന്‍പേ ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുക വഴി 200 കോടി നേടിയെടുക്കുക എന്ന അപൂര്‍വ്വ റെക്കോഡാണ് ധുരന്ധര്‍ രണ്ടാം ഭാഗം നേടിയത്.

Tags: #AdityaDhar#AkshayeKhanna#SpyThrillermodiranveer singhdemonetisationLatest newsDhurandharDhurandhar 2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.