Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സജിചെറിയാനുമായി രഹസ്യ ധാരണ; കോണ്‍ഗ്രസില്‍ പടയൊരുക്കം, സിപിഎം ഭയപ്പെടുന്നത് ബിജെപി മുന്നേറ്റത്തെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 03:00 pm IST
in Kerala, Pathanamthitta

ചെങ്ങന്നൂര്‍: കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മന്ത്രി സജിചെറിയാനുമായി തുടരുന്ന രഹസ്യ ധാരണയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ശക്തമായ അടിത്തറ ഉണ്ടായിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കോണ്‍ഗ്രസിനെ സജി ചെറിയാനു മുന്‍പില്‍ ചില നേതാക്കള്‍ അടിയറവ് വച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ചെങ്ങന്നൂരിലെ സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും അവസാനവാക്കായി സജി ചെറിയാന്‍ മാറിയിട്ട് കാലമേറെയായി.

എന്‍ഡിഎയ്‌ക്ക് ശക്തമായ സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ത്രികോണ മത്സരം വന്നാല്‍ എന്‍ഡിഎയ്‌ക്ക് അനുകൂലമായി ചിത്രം മാറും. ഇതു മനസിലാക്കി സജിചെറിയാനെ സഹായിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ധാരണയിലെത്തിയതായും ഇതിനായി ചില മത, സാമുദായിക നേതാക്കള്‍ ഇടനില നിന്നതായുമാണ് വിവരം.

കോണ്‍ഗ്രസിലെ ചില നേതാക്കളുമായി മന്ത്രി സജി ചെറിയാന് അടുത്ത ബന്ധമാണുള്ളത്. സജി ചെറിയാനെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കാര്യമായ പ്രതിഷേധ സമരം കോണ്‍ഗ്രസ് നടത്തിയില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം പഞ്ചായത്തുകളില്‍ നടന്ന സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രതിനിധികളെ പരാജയപ്പെടുത്താന്‍ സജി ചെറിയാന്‍ മുന്നോട്ടു വച്ച ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു.

ഇപ്പോഴത്തെ നീക്കങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു 2016ലും 2018ലെ ഉപതെരഞ്ഞെടുപ്പിലും 2021ലും ചെങ്ങന്നൂരില്‍ ഉണ്ടായത്. കോണ്‍ഗ്രസ് സഹായത്താലാണ് ഈ മൂന്നു തവണയും സിപിഎം മണ്ഡലത്തില്‍ വിജയിച്ചത്.

2021ല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എം. മുരളിയായിരുന്നു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നോട്ടീസ് പോലും പല ബൂത്തുകളിലും വീടുകളിലെത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയാറായില്ല. പോസ്റ്ററുകള്‍ നേതാക്കളുടെ വീടുകളില്‍ കെട്ടിക്കിടന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ അട്ടിമറി ബോധ്യപ്പെട്ടെങ്കിലും എം. മുരളി നിസഹായനായിരുന്നു. കെപിസിസി നേതൃത്വത്തോടുവരെ എം. മുരളി പരാതിപ്പെട്ടെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ എം. മുരളിക്ക് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.

സജി ചെറിയാനു മുന്നില്‍ അടിയറവു പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശക്തമായ മത്സരം നടത്താനുള്ള ഒരു ശ്രമവും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ഒരു കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി പറഞ്ഞു. ബുത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടില്ല, വോട്ടെടുപ്പിനു മുന്‍പു തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയം സമ്മതിച്ചിരിക്കുകയാണെന്നും സജി ചെറിയാനെ പരാജയപ്പെടുത്തുക എന്നതിനേക്കാള്‍, ബിജെപി മുന്നേറ്റം തടയണം എന്നതിനാണ് നേതാക്കള്‍ പ്രാധാന്യം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. മണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തുകളില്‍ അഞ്ചിലും ബിജെപി യാണ് ഭരിക്കുന്നത്. മറ്റു പഞ്ചായത്തുകളിലും ശക്തമായ സ്വാധീനമാണ് ബിജെപിക്കുള്ളത്. സജിചെറിയാന്‍ ഭയപ്പെടുന്നതും ബിജെപി മുന്നേറ്റമാണ്. അതിനാല്‍ കോണ്‍ഗ്രസ് സഹായം ഉണ്ടെങ്കില്‍ മാത്രമെ വിജയിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് സജി ചെറിയാന്‍ ക്യാമ്പിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിലെ ചില നേതാക്കളുമായി മാസങ്ങള്‍ക്കു മുന്‍പേ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. നഗരസഭ പരിധിയിലെ ഒരു ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയാണ് സജി ചെറിയാനു വേണ്ടി കോണ്‍ഗ്രസില്‍ അണിയറ ഒരുക്കുന്നത്.

Tags: #Election2026election 2026cpmSaji Cheriyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

പുതിയ വാര്‍ത്തകള്‍

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.